മാളവിക മോഹനന്റെ കിടിലൻ ഹോട്ട് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറൽ 

മാളവിക മോഹനന്റെ കിടിലൻ ഹോട്ട് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറൽ

 

പ്രശസ്ത ചലച്ചിത്ര നടിയാണ് മാളവിക മോഹനന്‍. 2013ല്‍ പുറത്തിറങ്ങിയ ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തിലെ നായകന്‍. തുടര്‍ന്ന് ‘നിര്‍ണ്ണായകം’ എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി അഭിനയിച്ചു. ചിത്രത്തിലെ മാളവികയുടെ അഭിനയത്തിന് ജേസ് അവാര്‍ഡിന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരം ലഭിച്ചിരുന്നു.2016ല്‍ ‘നാനു മട്ടു വരലക്ഷ്മി’ എന്ന കന്നഡ ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് 2017ല്‍ ദി ഗ്രേറ്റ് ഫാദര്‍, നാളെ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. അതേ വര്‍ഷം തന്നെ പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ മജീദ് മജീദിയുടെ ആദ്യ ഇന്ത്യന്‍ ചിത്രമായ ‘ബിയോണ്ട് ദ ക്ലൗഡ്‌സ്’ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. 2019ല്‍ പേട്ട എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.

പിന്നീട് തമിഴിലും ബോളിവുഡിലും സജീവമായ താരം ഇപ്പോളിതാ പ്രഭാസിന്റെ നായികയാകാൻ ഒരുങ്ങുകയാണ്. മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘രാജ ഡീലക്സ്’ എന്നാണ്. മാളവികയ്ക്ക് തന്റെ ഔട്ട്ഫിറ്റ് തിരഞ്ഞെടുപ്പുകളിലും ഫോട്ടോഷൂട്ടുകളിലും തന്റേതായൊരു ശൈലിയുണ്ട്.പാ രഞ്ജിത്തും വിക്രവും ഒന്നിക്കുന്ന സിനിമയിൽ മാളവികയാണ് നായികയായിയെത്തുന്നത്. പ്രഖ്യാപനം മുതൽ പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ചിയാൻ വിക്രം – പാ രഞ്ജിത്ത് കൂട്ടുകെട്ടിലുള്ള ഈ ചിത്രം.ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് ‘തങ്കലാൻ’ എന്ന് പേരിട്ടതും പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. മാളവിക മോഹനൻ ഇനി മലയാളത്തിൽ മാത്യു തോമസിനൊപ്പം ‘ക്രിസ്റ്റി’ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.

 

സിനിമയോടൊപ്പം മോഡലിങ്ങിലും സജീവമായ താരത്തിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. നടി മാളവിക മോഹനന്റെ ഫോട്ടോഫൂട്ടുകൾക്കെല്ലാം വലിയ ആരാധകരാണുള്ളത്. ട്രഡീഷൻ ലുക്കിലും മോഡേൺ ലുക്കിലും താരം അതീവ സുന്ദരിയാണ്. തന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളുമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.ഇതാണ് ഇപ്പോൾ വളരെയധികം വൈറൽ ആയിരിക്കുന്നത്.ബ്രൈറ്റ് മഞ്ഞനിറത്തിലുള്ള സാറ്റിൻ കട്ട് ഔട്ട് ഔട്ട്ഫിറ്റിലുള്ളതാണ് ഫോട്ടോഷൂട്ട്.തൈ ഹൈ സ്ലിറ്റാണ് ഡ്രസിന്റെ ഹൈലൈറ്റ്. മിനിമലിസ്റ്റ് ജൂവലറിയും വസ്ത്രത്തിന്റെ ഭംഗിയെ കൂടുതൽ എടുത്തുകാണിക്കുന്നു.

ഗ്ലോസി പിങ്ക് ലിപ്സ്റ്റിക്കും കൂടിയായപ്പോൾ മഞ്ഞശോഭയിൽ കുളിച്ച മത്സ്യകന്യകയെപ്പോലെ താരം സുന്ദരിയായി.ഫോട്ടോയ്ക്കും വീഡിയോയ്ക്കും താഴെ ആരാധകർ നിരവധി കമന്റുകളാണിട്ടത്. ദേവതയെന്നും രാജ്ഞിയെന്നുമാണ് കമന്റുകളേറെയും.ഓരോ തവണ പുതിയ ഫോട്ടോ ഇടുമ്പോൾ താരം കൂടുതൽ ഭംഗി വെച്ച് വരികയാണ് എന്നും കമന്റ്‌ ഉണ്ട്. താരത്തിനെ കളിയാക്കികൊണ്ടും പരിഹസിച്ചു കൊണ്ടും ചിലർ കമന്റ്‌ രേഖപെടുത്തിയിട്ടുണ്ട്. എതൊക്കെയായാലും വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയ ഇത് ഏറ്റെടുത്തു കഴിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *