നീണ്ട ഇടവേളയ്ക്കു ശേഷം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട മലയാളികളുടെ പ്രിയ താരം കാവ്യ മാധവൻ.

നീണ്ട ഇടവേളയ്ക്കു ശേഷം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട മലയാളികളുടെ പ്രിയ താരം കാവ്യ മാധവൻ.

 

അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും കാവ്യ മാധവൻ എന്ന നടിയോടുള്ള മലയാളികളുടെ ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല…കാവ്യയുടെ ഏതു വിശേഷവും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.. സോഷ്യൽ മീഡിയ വഴി വളരെ അപൂർവമായി മാത്രമാണ് ദിലീപ് കുടുംബത്തിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുള്ളത്.. ദിലീപിന്റെ ആരാധകർ ഏറെ ആവേശത്തോടെയാണ് അവയെല്ലാം സ്വീകരിക്കാറുള്ളത്. 2016 നവംബർ 25 ന് ആയിരുന്നു കാവ്യ മാധവനും ദിലീപും വിവാഹിതരായത്.. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം.. 2018 ഒക്ടോബർ 19നാണ് ദിലീപിനും കാവ്യക്കും ഒരു പെൺകുഞ്ഞ് ജനിക്കുന്നത്..

‘ പ്രിയപ്പെട്ടവരെ..ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു.. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പം ഉണ്ടാവണം..’ എന്നാണ് മകളുടെ വരവ് അറിയിച്ചുകൊണ്ട് ദിലീപ് കുറിച്ചത്.. മാമാട്ടി എന്നാണ് ദിലീപിന്റെ കൊച്ചുമകൾക്ക് ഇവർ ലാളിച്ചു വിളിക്കുന്ന പേര്.. മഹാലക്ഷ്മി എന്നാണ് യഥാർത്ഥ പേര്.. ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു ചിത്രത്തിലൂടെയോ വീഡിയോയിലൂടെയോ മാത്രമാണ് മഹാലക്ഷ്മി പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നത് എങ്കിലും ആ മുഖം ആഴത്തിൽ തന്നെയാണ് ആരാധകരുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നത്..

ഇപ്പോഴിതാ കുറെ നാളുകൾക്ക് ശേഷം ഒരു ലൈവ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് കാവ്യ മാധവൻ. കാവ്യ മാധവന്റെ ഈ ലൈവ് വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ആഷ് കളർ ചുരിദാറിൽ മീനാക്ഷി ധരിച്ച് കണ്ടിട്ടുള്ള ജിമുക്കയും അണിഞ് അതി സുന്ദരിയായാണ് കാവ്യയെ ഈ വീഡിയോയിൽ കാണുന്നത്.. തന്റെ നൃത്ത ഗുരുനാഥനെക്കുറിച്ചും അദ്ദേഹം ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും ആണ് കാവ്യ വീഡിയോയിൽ സംസാരിച്ചത്.. ഒരുപാട് നാളുകൾക്കു ശേഷം താരത്തെ ലൈവ് വീഡിയോയിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകരും..

ലോകത്തിലെ ആദ്യത്തെ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ബാൻഡ് ആനന്ദവൈഭവം.. അത് എന്റെ ഗുരുനാഥന്റെ ആണെന്ന് ഉള്ളതാണ് ഏറ്റവും വലിയ സന്തോഷം. അദ്ദേഹത്തോട് നിർവചിക്കാൻ കഴിയാത്ത അത്രയും വലിയ ബന്ധമാണ്.. എറണാകുളത്തേക്ക് താമസം മാറി, നൃത്തം പഠിക്കണം എന്ന് ആഗ്രഹം വന്നപ്പോൾ ഒരു ഗുരുനാഥനെ കണ്ടെത്തേണ്ട ആവശ്യം വന്നു.. അങ്ങനെയാണ് ഗുരുനാഥനിലേക്ക് എത്തുന്നത്. തികച്ചും വ്യത്യസ്തമായിരുന്നു പിന്നീടുള്ള പഠനം.. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത വിദ്യാർത്ഥികളെ അദ്ദേഹം അത്രയും മനസ്സിലാക്കിയാണ് അടവുകൾ പഠിപ്പിച്ചിരുന്നത് എന്നുള്ളതാണ്.. മാഷ് ഒരിക്കലും വഴക്കു പറയാറില്ല. കേരളത്തിൽ ഒരുപാട് നൃത്ത വേദികളിൽ നൃത്തം അവതരിപ്പിക്കാൻ എനിക്ക് സാധിച്ചു.. അതിന്റെ കാരണം തന്നെ അദ്ദേഹമാണ്.. നമ്മൾ തളർന്നിരിക്കുമ്പോൾ പിടിച്ചു എഴുന്നേൽപ്പിക്കുന്ന ആളാണ് അദ്ദേഹം. ആ കുടുംബം എന്റെ സ്വന്തം കുടുംബം പോലെയാണ്.. അദ്ദേഹത്തിന്റെ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും. അവിടേക്ക് എത്താൻ കഴിയില്ലെങ്കിലും മനസ്സുകൊണ്ട് താൻ പെരിങ്ങോട്ടുകരയിൽ തന്നെ ഉണ്ട് എന്നും കാവ്യ ലൈവിൽ പറഞ്ഞു..

Leave a Comment

Your email address will not be published. Required fields are marked *