ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വടക്കൻ കേരളത്തിലെ ആദ്യത്തെ മുസ്ലീം വനിതയായ മാളിയേക്കൽ മറിയുമ്മ ഇനി ഓർമ്മകളിൽ ……

ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വടക്കൻ കേരളത്തിലെ ആദ്യത്തെ മുസ്ലീം വനിതയായ മാളിയേക്കൽ മറിയുമ്മ ഇനി ഓർമ്മകളിൽ ……

 

 

ഇംഗ്ലീഷ് മറിയുമ്മ എന്ന മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു. 97 വയസ്സായിരുന്നു.

മലബാറിൽ മുസ്ലിം സമുദായത്തിൽ നിന്നും ഇംഗ്ലീഷ് ഭാഷയില്‍ പ്രവീണ്യം നേടിയ ആദ്യ വനിതയായ ഇംഗ്ലീഷ് മറിയുമ്മ.

വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ തലശ്ശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ പ്രയാസങ്ങളെ തുടര്‍ന്നാണ് മരണം.

ഖിലാഫത്ത്‌ പ്രസ്ഥാനത്തിൽ പങ്കെടുത്ത ഒ വി അബ്‌ദുള്ള സീനിയറിന്റെയും മാഞ്ഞുമ്മയുടെയും മകളാണ്‌ മറിയുമ്മ

മുസ്‌ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന 1938-43 കാലത്ത് തലശ്ശേരി കോണ്‍വെന്റ് സ്‌കൂളിലെ ഏക മുസ്ലീം വിദ്യാര്‍ത്ഥിനി ആയിരുന്നു മറിയുമ്മ.

കനല്‍വഴിതാണ്ടിയാണ് മറിയുമ്മ ഇംഗ്ലീഷ് അക്ഷരങ്ങൾ കൈമുതലാക്കിയത്. മാളിയേക്കല്‍ മറിയുമ്മ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി സഹിച്ച ത്യാഗത്തിന് സമാനത ഏറെയൊന്നും പറയാനില്ല. കോണ്‍വെന്റ് സ്‌കൂളിലേക്കുള്ള യാത്രക്കിടെ ഒവി റോഡിലെ യാഥാസ്ഥിതികരുടെ പരിഹാസവും ശകാരവര്‍ഷവും കണ്ടുംകേട്ടും കണ്ണീരൊഴുക്കിയാണ് തൻ്റെ ലക്ഷ്യം നേടിയെടുത്തത്.

 

മതപണ്ഡിതനായ ബാപ്പ ഒവി അബ്ദുല്ലയായിരുന്നു മറിയമ്മയുടെ ശക്തി. സമുദായത്തില്‍നിന്ന് വലിയ എതിര്‍പ്പ് നേരിട്ടപ്പോഴും മറിയുമ്മയെയും സഹോദരങ്ങളെയും അബ്ദുല്ല വിദ്യാഭ്യാസം ചെയ്യിച്ചു. സ്വാതന്ത്ര്യത്തിനുമുമ്പ് 1938 ലാണ് മറിയുമ്മ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയത്.

 

മറിയുമ്മ ഇംഗ്ലീഷിൽ അതിയായ വായനക്കാരിയായിരുന്നതിനാൽ നാട്ടുകാർ അവളെ ഇംഗ്ലീഷ് മറിയുമ്മ എന്ന് വിളിച്ചിരുന്നു. ദിവസേന ഇംഗ്ലീഷ് വായിക്കുന്ന മറിയാമ്മയുടെ ചിത്രം നൂറുകണക്കിന് മുസ്ലീം പെൺകുട്ടികളെ വിദ്യാഭ്യാസം തുടരാൻ പ്രേരിപ്പിച്ചു.

ഫിഫ്ത്ത് ഫോറത്തിൽ പഠിക്കുമ്പോഴായിരുന്നു

1943 ലായിരുന്നു മറിയുമ്മയുടെ വിവാഹം.

മിലിട്ടറി റിക്രൂട്ട്മെന്റ് ഓഫീസറായിരുന്നു മായിനലിയായിരുന്നു മറിയുമ്മയെ വിവാഹം കഴിച്ചത്.വിവാഹശേഷം പഠിക്കാൻ ഭർത്താവ് വി.ആർ.മായിനലിയും പ്രോത്സാഹിപ്പിച്ചു.

അതുവരെ സ്കൂളില്‍ പോയിരുന്നു

മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു.

 

പിന്നീട് ഗർഭിണിയായപ്പോൾ വീട്ടിലിരുന്ന് പഠക്കാനും സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാകാനും തുടങ്ങി.വിമൻസ് സൊസൈറ്റിയുണ്ടാക്കി സ്ത്രീധനത്തിനെതിരായി പോരാടി.സ്‌ത്രീകൾക്കുവേണ്ടി തയ്യൽ ക്ലാസുകളും സാക്ഷരതാ ക്ലാസുകളും നടത്തി. ഇടതുപക്ഷ, പുരോഗമന ആശയങ്ങളുമായി എന്നും സഹകരിച്ചു. പുരോഗമനപരമായ ഏതൊരു സ്ത്രീമുന്നേറ്റത്തിനുമൊപ്പവും അവർ നിന്നു. നവോത്ഥാന സംരക്ഷണത്തിനുള്ള വനിതാ മതിലിനെ പിന്തുണച്ചും പ്രസ്‌താവനയിറക്കി. അധിക്ഷേപത്തിനു മുന്നിൽ കീഴടങ്ങാതെ മുസ്ലിം യുവതികൾ വോട്ടുപിടിക്കാനിറങ്ങിയതിന്റെ പേരിൽ  ഒറ്റപ്പെടുത്തലുണ്ടായിട്ടും തലകുനിച്ചില്ല.

എം.ഇ.എസിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ളവ വ്യക്തിയിൽ ഒരാളാണ് മറിയുമ്മ

കോഴിക്കോട്‌ മാനാഞ്ചിറ മൈതാനിയിലെ മുസ്‍ലിം എജുക്കേഷനൽ സൊസൈറ്റി (എം.ഇ.എസ്‌) യോഗത്തിൽ ഷെയ്‌ഖ് അബ്ദുല്ലയുടെ സാന്നിധ്യത്തിൽ മറിയുമ്മ ഇംഗ്ലീഷിൽ നടത്തിയ പ്രസംഗം ഏ​റെ ശ്രദ്ധേയമായ ചരിത്രസംഭവമായിരുന്നു.

തലശ്ശേരി വർഗീയകലാപകാലത്ത് ഒട്ടേറെ പേർക്ക് ഈ വീട് അഭയമായിരുന്നു. കലാപത്തെത്തുടർന്ന് സമാധാനയോഗം നടന്നത് മാളിയേക്കലിന്റെ മുറ്റത്താണ്.

പഴശ്ശിരാജ, പാലേരി മാണിക്യം, തട്ടത്തിൻ മറയത്ത്, അൻവർ, ദൈവനാമത്തിൽ എന്നീ സിനിമകൾ മറിയുമ്മയുടെ മാളിയേക്കലിന്റെ അകത്തളങ്ങളിലാണ് ചിത്രീകരിച്ചu ദൈവനാമത്തിൽ എന്ന സിനിമയിൽ മറിയുമ്മ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

 

മറിയുമ്മയുടെ മരണത്തോടെ മലബാറിന്റെ ഒരു കാലഘട്ടത്തിന്റെ ചരിത്ര അധ്യായം കൂടിയാണ് മായുന്നത്.

Leave a Comment

Your email address will not be published.