കാറിനോടും ഷൂസിനോടും വാച്ചിനോടും ഉള്ള പൃഥ്വിരാജിന്റെ ഭ്രാന്തിനെ കുറിച്ച് മല്ലിക സുകുമാരൻ..
മലയാളികൾക്ക് വളരെ ഇഷ്ടപ്പെട്ട കോമ്പൊയാണ് പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും..ഇപ്പോൾ ഇതാ ഗോൾഡ് എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഞെട്ടിച്ചിരിക്കുകയാണ് പൃഥ്വിരാജും മല്ലിക സുകുമാരനും…
മലയാള സിനിമയിൽ സകലകല വല്ലഭൻ എന്നറിയപ്പെടുന്ന യൂത്തൻ
മാരിൽ ഒരാളാണ് പൃഥ്വിരാജ്..സിനിമ പാരമ്പര്യമുള്ള കുടുംബം ആണെങ്കിലും താരത്തിന്റെ കഴിവിനെ എടുത്തു പറയാതിരിക്കാൻ മലയാള സിനിമയിലെ തന്നെ ആർക്കും സാധ്യമല്ല..
2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം ആയിരുന്നു ആദ്യ ചിത്രം… സാങ്കേതിക കാരണങ്ങൾ മൂലം ഈ ചിത്രത്തിന്റെ റിലീസ് വൈകി. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയലൻസ് എന്നിവയ്ക്കു ശേഷമാണ് നന്ദനം പുറത്തിറങ്ങിയത്. 2009 ൽ പുറത്തിറങ്ങിയ “പുതിയ മുഖം” എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടീരുന്നു, അതിന് ശേഷം യംഗ് സൂപ്പർ സ്റ്റാർ (മലയാള സിനിമാ ലോകത്തെ ഭാവി സൂപ്പർ സ്റ്റാർ) എന്ന വിശേഷണത്തിന് അദ്ദേഹം അർഹനായി.
സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും ചലച്ചിത്രവ്യവസായികളുടെ സംഘടനകളും തമ്മിൽ 2004-ൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായ വേളയിൽ തിലകൻ, ലാലു അലക്സ്, സുരേഷ് കൃഷ്ണ തുടങ്ങിയ താരങ്ങൾക്കൊപ്പം വിമത ചേരിയിൽ നിലയുറപ്പിച്ച് പൃഥ്വിരാജ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.വിമതരെ അണിനിരത്തി വിനയൻ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തിൽ നായകനും പൃഥ്വിയായിരുന്നു.
2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം നേടുമ്പോൾ ആ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടത്തിനും കൂടി അദ്ദേഹം അർഹനായി. 2013 ൽ അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് തന്റെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരത്തിലൂടെ ഈ അവാർഡ് രണ്ട് തവണ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി പൃഥ്വിരാജ്.
പൃഥ്വിരാജിന് കാറുകളോടുള്ള പ്രിയം നമ്മൾ ഏവർക്കും അറിയാവുന്നതാണ്.. ഇപ്പോൾ അത്തരത്തിലുള്ള പൃഥ്വിരാജിന്റെ ഭ്രാന്തുകളെക്കുറിച്ച് പറയുകയാണ് അമ്മയായ മല്ലിക സുകുമാരൻ..
പൃഥ്വിരാജിന് ഏറ്റവും ഇഷ്ടമുള്ളത് വാഹനങ്ങളും ഷൂസും വാച്ചുമൊക്കെയാണ്. ഇടുന്ന ഷര്‍ട്ട് എന്റെ പഴയ സാരി വെട്ടിമുറിച്ച് തയ്യിച്ച് കൊടുത്താലും ഇടും. സുപ്രിയയെ കൊണ്ട് കൊടുപ്പിച്ചാല്‍ മതി. അവനറിയാതെ അതിട്ടോളും. പക്ഷേ കാറുകളും ഷൂസും വാച്ചുമൊക്കെ കുറച്ച് ഭ്രാന്തോട് കൂടിയാണ് അവന്‍ സ്വന്തമായി വാങ്ങുന്നത്. അങ്ങനെയാണ് പൃഥ്വിരാജ്.
പൃഥ്വി സിനിമയിലേക്ക് പോകുമ്പോള്‍ എന്റെ വണ്ടിയായിരുന്നു. അന്ന് ഓപ്പലാസ ആണ് എന്റെ കാര്‍. പഴയ ബെന്‍സും മാരുതിയുമൊക്കെ സുകുവേട്ടന്‍ പോയതിന് ശേഷം കൊണ്ട് നടക്കേണ്ട ആവശ്യം എനിക്കില്ലായിരുന്നു. ബെന്‍സൊക്കെ കൊടുത്തതിന് ശേഷമാണ് ഞാന്‍ വേറൊരു കാര്‍ വാങ്ങിക്കുന്നത്. 5555 ആയിരുന്നു ആ വണ്ടിയുടെ നമ്പര്‍. പിന്നീട് പൃഥ്വി വാങ്ങിയ ഓഡി കാറിനും ഇതേ നമ്പറായിരുന്നു, എന്നും മല്ലിക സുകുമാരന്‍ പറയുന്നു.
അതേ സമയം മുന്‍പ് പൃഥ്വിരാജിന്റെ കാറിനെ കുറിച്ച് തുറന്ന് സംസാരിച്ചതിന്റെ പേരില്‍ മല്ലിക സുകുമാരന്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. മകന്റെ ലംബോര്‍ഗിനി കാര്‍ ഉപയോഗിക്കാന്‍ പറ്റിയ റോഡുകളൊന്നും നാട്ടിലില്ലെന്നാണ് മല്ലിക പറഞ്ഞത്. ഇത് വലിയ പരിഹാസങ്ങള്‍ വാങ്ങി കൊടുത്തു. എന്നാല്‍ എല്ലാം തുറന്ന് പറയാന്‍ ധൈര്യമുള്ള സ്ത്രീയാണ് മല്ലിക സുകുമാരനെന്ന് പറയുകയാണ് ആരാധകര്‍.