വിശാഖിൻ്റെ വിവാഹം കഴിഞ്ഞ് മടങ്ങവെ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ വൈറൽ…..

മുറുക്കി വായെല്ലാം പോയിരിക്കുകയാണ് ശീലമില്ലാത്തതാലും ശീലിച്ചാൽ അങ്ങനെയാണ് വിശാഖിൻ്റെ വിവാഹം കഴിഞ്ഞ് മടങ്ങവെ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ വൈറൽ…..

 

ലവ് ആക്ഷൻ ഡ്രാമ, ഹൃദയം തുടങ്ങിയ സിനിമകളുടെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽമീ‍ഡിയയിൽ‌ വൈറലാകുന്നത്. മലയാള സിനിമ ഒന്നാകെ വിവാ​ഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

 

യുവസംരംഭക അദ്വൈത ശ്രീകാന്തിനെയാണ് വിശാഖ് വിവാഹം ചെയ്തത്. മെറിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി.സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്.

 

ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് വിശാഖ് നിർമാണ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഹെലൻ, ഗൗതമന്റെ രഥം തുടങ്ങിയ ചിത്രങ്ങൾ വിതരണം ചെയ്തു.

അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരോടൊപ്പം ഫൺടാസ്റ്റിക് ഫിലിംസ് എന്ന നിർമാണ കമ്പനിയിലും പങ്കാളിയാണ് വിശാഖ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ നിർമിച്ചത് വിശാഖാണ്.

പ്രകാശൻ പറക്കട്ടെയാണ് വിശാഖ് സുബ്രഹ്മണ്യം കൂടി പങ്കാളിയായി നിർമ്മിച്ച് തിയേറ്ററുകളിലെത്തിയ അവസാന ചിത്രം.

 

തിരുവനന്തപുരത്തു ബ്ലെൻഡ് റെസ്റ്റോബാർ നടത്തുകയാണ് വധു അദ്വൈത ശ്രീകാന്ത്. എസ്എഫ്എസ് ഹോംസ് എക്സിക്യൂട്ടീവ് ചെയർമാന്‍ കെ ശ്രീകാന്തിന്റെയും രമ ശ്രീകാന്തിന്റെയും മകളാണ്

 

വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ പൃഥ്വിരാജിനെ തിരക്കിയവരോട് മല്ലിക സുകുമാരൻ പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. മുറുക്കി പൃഥ്വിരാജിന്റെ വായെല്ലാം പോയിരിക്കുകയാണെന്നുമാണ് മല്ലിക സുകുമാരൻ പറയുന്നത്. ‘മറയൂരിൽ നിന്നും അവൻ ഹൈദരബാദിലേക്ക് പോയിരിക്കുകയാണ്.’ ‘മുറുക്കി വായെല്ലാം പോയിരിക്കുകയാണ് പൃഥ്വിരാജിന്റെ. കഥാപാത്രത്തിന് വേണ്ടിയാണ് അവൻ വെറ്റില മുറുക്കിയത്. അവന് മുറുക്കി ശീലമില്ലാത്തത് കൊണ്ട് വായെല്ലാം പോയി. ഒപ്പം ചുമയുമുണ്ട്. ഹൈദരാബാദിലേക്ക് പോകുന്നത് സലാറിൽ അഭിനയിക്കാനാണ്,

മല്ലിക സുകുമാരന് പുറമെ ചടങ്ങിൽ മോഹൻലാൽ, സുചിത്ര മോഹൻലാൽ, ശ്രീനിവാസൻ, സുരേഷ് കുമാർ, മേനക സുരേഷ്, മണിയൻപിള്ള രാജു, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങി സിനിമ, രാഷ്ട്രീയ മേഖലകളിലെ സുഹൃത്തുക്കൾ, ബിസിനസ് പ്രമുഖർ എന്നിവരടക്കം നിരവധി പേർ പങ്കെടുത്തിരുന്നു.അവശതകൾ എല്ലാം മാറ്റിവെച്ച് നടൻ ശ്രീനിവാസൻ വിവാഹത്തിന് സന്നിഹിതനായിരുന്നു. ഭാര്യക്കും മകൻ വിനീതിനുമൊപ്പമാണ് ശ്രീനിവാസൻ എത്തിയത്. ഇതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

 

നിങ്ങൾ എല്ലാവരും വന്നതിലും ചടങ്ങ് ആഘോഷമാക്കിയതിലും ഒരുപാട് സന്തോഷം. തന്റേത് ലവ് കം അറേഞ്ച്ഡ് മാര്യേജ് ആണ്. ഫാമിലി ഫ്രണ്ട്സ് ആണ് പണ്ടുമുതൽക്കേ തന്നെ. പിന്നെ അടുത്താണ് കൂടുതൽ സംസാരിക്കുന്നതും അടുക്കുന്നതും. ഹൃദയത്തിന്റെ റിലീസ് കഴിയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു വിവാഹത്തിന്- വിശാഖ് പറയുന്നു

ശ്രീനിയേട്ടനും ലാലേട്ടനും വന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് വൈശാഖ് നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. സത്യത്തിൽ അവർ ഒരുമിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. കാരണം നമ്മുടെ കല്യാണമുഹൂർത്തതിന് അതും കൂടി കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം- വൈശാഖ് പറയുന്നു

 

 

‘ . പ്രണവ് വിവാഹത്തിൽ പങ്കെടുക്കാഞ്ഞതിനെക്കുറിച്ചും വൈശാഖ് പറഞ്ഞു. അവൻ ഒരു ട്രിപ്പിലാണ്. നിശ്ചയത്തിന് വന്നപ്പോഴേ പറഞ്ഞു ഈ ഒരു വര്ഷം ട്രിപ്പിൽ ആയിരിക്കുമെന്നും. അടുത്തവർഷം സിനിമയ്ക്ക് വേണ്ടി മാറ്റിവയ്ക്കണമെന്നും- വൈശാഖ് പറയുന്നു.

 

 

Leave a Comment

Your email address will not be published. Required fields are marked *