മമ്മൂക്ക ചോദിച്ചു നിനക്ക് ആ സിനിമയുമായി എന്താണ് ബന്ധമെന്ന് കുഞ്ചാക്കോ ബോബൻ…

മമ്മൂക്ക ചോദിച്ചു നിനക്ക് ആ സിനിമയുമായി എന്താണ് ബന്ധമെന്ന് കുഞ്ചാക്കോ ബോബൻ…

 

അനിയത്തിപ്രാവ് എന്ന സിനിമയിൽ തുടങ്ങി മലയാളികൾ വളരെയധികം നെഞ്ചേറ്റിയ ചോക്ലേറ്റ് ബോയ് ആയിരുന്നു കുഞ്ചാക്കോ ബോബൻ. ഒരുകാലത്ത് പ്രണയ സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ചോക്ലേറ്റ് നായകൻ. ഒരു സമയത്ത് സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു താരം..രണ്ടാം വരവ് ശക്തമായി തന്നെ വന്നുവെങ്കിലും വെള്ളിത്തിരയിൽ ശക്തമായ ഒരു ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കാതെ ഒരു നോർമൽ ലെവലിൽ നിൽക്കുകയായിരുന്നു ..

കരിയറിലും ജീവിതത്തിലും ഒരുപോലെ കയറ്റിറക്കങ്ങൾ കുഞ്ചാക്കോ ബോബൻ എന്ന വ്യക്തിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ തിരിച്ചുവരവിൽ ഇപ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ചാക്കോച്ചനെയാണ് നമ്മൾ കാണുന്നത്. മാറ്റത്തിന്റെ പാതയിലാണ് അദ്ദേഹം എന്ന് പറയാം.. ഒത്തിരി കാമ്പുള്ള അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ് ചാക്കോച്ചനെ തേടി ഇപ്പോൾ എത്തുന്നതും ചാക്കോച്ചൻ തിരഞ്ഞെടുക്കുന്നതും ..

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ഒറ്റ് എന്ന ചിത്രം തീയറ്ററിൽ മികച്ച അഭിപ്രായത്തോട് കൂടി പ്രദർശനം തുടരുകയാണ്.. ന്നാ താൻ കേസുകൊട് എന്ന ചിത്രം വമ്പൻ ഹിറ്റായി മാറിയിരുന്നു.. ഈ ചിത്രം കേരളക്കരയാകെ വലിയ തരംഗം സൃഷ്ടിച്ചു എന്ന് പറയാം. ചിത്രം റിലീസ് ആകുന്നതിനുമുമ്പേ ചിത്രത്തിലെ കള്ളുകുടിയന്റെ ഡാൻസ് ചെയ്ത ചാക്കോച്ചന്റെ നൃത്തം വളരെയധികം സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു..

എന്താടാ സജി, അറിയിപ്പ് തുടങ്ങിയ വ്യത്യസ്ത വേഷങ്ങളിൽ താരം എത്തുന്ന നിരവധി ചിത്രങ്ങളാണ് ഇപ്പോൾ കുഞ്ചാക്കോ ബോബൻടെതായി അണിയറയിൽ ഒരുങ്ങുന്നത്.. കഴിഞ്ഞദിവസമാണ് ന്നാ താൻ കേസ് കൊട് എന്ന സിനിമ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചത്..

 

ഇപ്പോൾ ഈ സിനിമ കണ്ട മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ചാണ് ചാക്കോച്ചൻ പറയുന്നത്.. മമ്മൂക്ക സിനിമ കണ്ടു എന്ന് അറിഞ്ഞിട്ട് ഞാൻ ആളെ വിളിച്ചിരുന്നു.. പടം കണ്ടോ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ ഏതു പടം എന്നു ചോദിച്ചു.. അപ്പോൾ ഞാൻ, ന്നാ താൻ കേസുകൊട് എന്നു പറഞ്ഞു.. ആ പടവുമായി നിനക്കെന്താ ബന്ധമെന്ന് പുള്ളി ചോദിച്ചു. ഞാൻ പറഞ്ഞു, അതിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. രാജീവൻ എന്ന കഥാപാത്രം. അതുതന്നെയാണോ ചെയ്തേ? ഇപ്പോൾ എവിടെയാണ്? ഞാൻ ദുബായിൽ ആണെന്ന് പറഞ്ഞു. അവിടെ എന്താണ് പരിപാടി… പ്രൊമോഷൻ ഒക്കെ ആയിട്ട് എന്നു പറഞ്ഞു. അപ്പോൾ മമ്മൂക്ക, ഓ പ്രമോഷണം..

 

അല്ല നിങ്ങൾക്ക് സിനിമ ആയിട്ടുള്ള ബന്ധം എന്താണ്? മമ്മൂക്ക ചോദിച്ചു.. ഞാൻ സിനിമയുടെ ക്രോ പ്രൊഡ്യൂസർ കൂടിയാണെന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു. ആ അത് പറഞ്ഞോളൂ അല്ലാതെ സിനിമയിൽ ഞാൻ കുഞ്ചാക്കോ ബോബൻ എന്നൊരാളെ കണ്ടിട്ടില്ല..ഇത് കേട്ടതോടെ ഞാൻ ഭയങ്കര എക്സൈറ്റഡ് ആയി. സന്തോഷമോ എന്തൊക്കെയോ വന്നു. അങ്ങനെ നമ്മളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആളാണ് അദ്ദേഹം ചാക്കോച്ചൻ പറഞ്ഞു..

Leave a Comment

Your email address will not be published.