ഭാര്യക്ക് നൽകിയ വാക്കിൻറെ പേരിൽ കഥ പറയുമ്പോൾ’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് മമ്മൂട്ടി കാശ് വാങ്ങിയിട്ടില്ല, സോഷ്യൽ മീഡിയയിൽ വൈറലായി മുകേഷിന്റെ വാക്കുകൾ……..

ഭാര്യക്ക് നൽകിയ വാക്കിൻറെ പേരിൽ കഥ പറയുമ്പോൾ’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് മമ്മൂട്ടി കാശ് വാങ്ങിയിട്ടില്ല, സോഷ്യൽ മീഡിയയിൽ വൈറലായി മുകേഷിന്റെ വാക്കുകൾ……..

 

ക്ലൈമാക്സ് സീനിലെ അസാധ്യ പെർഫോമൻസ് കൊണ്ട് ഒരു സിനിമയെ മൊത്തം തന്റെ വരുത്തിയിലാക്കിയ മമ്മൂട്ടി മാജിക് പ്രേക്ഷകർ കണ്ട സിനിമയാണ്  കഥ പറയുമ്പോൾ.ഇന്നും ചിത്രത്തിലെ ഗാനങ്ങളും ഓരോ സീനുകളും മലയാളികൾക്ക് സുപരിചിതമാണ്.

എം.മോഹനൻ സം‌വിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥയും സഹനിർമ്മാണവും നിർ‌വ്വഹിച്ചത് ശ്രീനിവാസനാണ്‌ മുകേഷ് നിർമ്മാതാവായി എത്തുന്ന സിനിമ കൂടിയാണ്. കഥ പറയുമ്പോൾ വാണിജ്യ വിജയവും അതോടൊപ്പം നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇത്.

ആ സിനിമയുടെ വൻ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചത് ഗസ്റ്റ് റോളിൽ എത്തിയ മമ്മൂട്ടിയുടെ സൂപ്പർ സ്റ്റാർ അശോക് രാജ് എന്ന കഥാപാത്രമാണ്. പ്രത്യേകിച്ചും ക്ലൈമാക്സ് സീനിലെ മമ്മൂട്ടിയുടെ ആ പ്രസംഗ സീനുകൾ.

തന്റെ കളിക്കൂട്ടുകാരനായായിരുന്ന ബാർബർ ബാലനേക്കുറിച്ചും തന്റെ ബാല്യകാലത്തെ കുറിച്ചും ഒരു പ്രസംഗ സീനിലൂടെ വിവരിക്കുന്ന ആ രംഗങ്ങൾ കണ്ണുനീർ പൊഴിക്കാതെ കണ്ടു തീർക്കാൻ കഴിയാത്ത ആളുകൾ കുറവായിരിക്കും.

ബാർബർ ബാലൻ സൂപ്പർസ്റ്റാർ അശോക് രാജുമായുളള ബന്ധം നാട്ടുകാർ അറിയുന്നത് തുടർന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമയിൽ കാണിച്ചത്. അതിഥി വേഷത്തിലാണ് ഈ സിനിമയിൽ മമ്മൂട്ടി എത്തിയത്. സിനിമ പിന്നീട് മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാൽ മലയാളത്തിൽ വിജയമായതുപോലെ മറ്റ് ഭാഷകളിൽ റീമേക്ക് സിനിമകൾ വിജയം നേടിയില്ല. ശ്രീനിവാസൻ ബാർബർ ബാലനായി എത്തിയ ചിത്രത്തിൽ മീനയാണ് നായികാവേഷത്തിൽ അഭിനയിച്ചത്.

ഇപ്പോഴിതാ ഒരു ടെലിവിഷൻ പരിപാടിയിലാണ് മുകേഷ് കാര്യങ്ങളാണ് ശ്രദ്ധ നേട്ടത്.

ഈ സിനിമയിൽ അഭിനയിക്കുവാൻ മമ്മൂട്ടി പ്രതിഫലം വാങ്ങിയിട്ടില്ല എന്നാണ് മുകേഷ് പറയുന്നത്. ഒരു ടെലിവിഷൻ പരിപാടിയിലാണ് മുകേഷ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഭാര്യക്ക് നൽകിയ വാക്കിൻറെ പുറത്താണ് ഇത്തരത്തിൽ ഒരു തീരുമാനം മമ്മൂട്ടി എടുത്തത് എന്നാണ് മുകേഷ് പറയുന്നത്. അത് മമ്മൂട്ടി എന്ന വ്യക്തിയുടെ ക്വാളിറ്റി ആണ് എന്നും മുകേഷ് പറയുന്നു.

ആ സിനിമ കണ്ടിട്ട് മമ്മൂട്ടിയുടെ ഭാര്യ പറഞ്ഞു – കഥാപാത്രത്തിന്റെ പേര് അശോക് രാജ് ആണ് എങ്കിലും കേരളത്തിലെ മിക്ക ആളുകളും ആ കഥപാത്രത്തെ കാണുന്നത് മമ്മൂട്ടി എന്ന വ്യക്തി തന്നെയാണ് കണക്കാക്കുന്നത്.. കോടിക്കണക്കിന് രൂപ മുടക്കി സിനിമ എടുത്താലും ഇത്രയും ഗംഭീരമാവില്ല ഒരുപക്ഷേ. മുകേഷിന്റെയും ശ്രീനിവാസന്റെയും കയ്യിൽ നിന്നും പൈസ വാങ്ങരുത് അതുകൊണ്ട്”. സിനിമയ്ക്ക് വേണ്ടി പൈസ വാങ്ങിയാൽ പിന്നെ ഭാര്യയെ ഫെയ്സ് ചെയ്യാൻ പറ്റില്ല എന്നും മമ്മൂട്ടി കൂട്ടി ചേർത്തു. ഇതിനുശേഷമാണ് മമ്മൂട്ടിയെ പൈസ വാങ്ങുവാൻ ഇനി നിർബന്ധിക്കേണ്ട എന്ന് ശ്രീനിവാസനും മുകേഷും തീരുമാനിച്ചത്. ഭാര്യക്ക് കൊടുത്ത വാക്കിൻറെ പുറത്ത് ലക്ഷങ്ങൾ വേണ്ടെന്നു വച്ചത് ഒരു . നിസ്സാര കാര്യമല്ല എന്നും മുകേഷ് കൂട്ടിച്ചേർത്തു.

ഞാനും ശ്രീനിവാസനും ലൂമിയർ ഫിലിം കമ്പനി എന്ന ബാനർ ഉണ്ടാക്കുന്നത് അപ്രതീക്ഷിതമായാണ്. മുകേഷിന് അറിയാവുന്ന രണ്ടുപേർക്ക് സിനിമ നിർമ്മിക്കാൻ ആഗ്രഹമുണ്ടെന്നും എന്തെങ്കിലും കഥയുണ്ടേൽ പറയണമെന്നും മുകേഷ്, (ശിനിയോട് പറഞ്ഞിരുന്നു. (ശിനിവാസൻ്റെ മനസ്സിൽ ഒരു കഥ വന്നപ്പോൾ അത് മുകേഷിനോട് പറഞ്ഞു.

 

അങ്ങനെ മുകേഷിന്റെ പരിചയക്കാർ സിനിമ നിർമ്മിക്കട്ടെ എന്ന് ശ്രീനി തീരുമാനിച്ചത്. പക്ഷേ അവർക്ക് ആ സമയത്ത് എന്തോ ഫണ്ട് റെഡിയായില്ല. അങ്ങനെയൊരു അവസരത്തിൽ .ഇത് നമുക്ക് തന്നെ നിർമ്മിച്ചാലോ എന്ന് ചിന്ത വരുന്നത്. അങ്ങനെയാണ് ലൂമിയർ ഫിലിം കമ്പനി സംഭവിക്കുന്നത് എന്ന് മുകേഷ് പറഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *