ഡബ്ബിങ്ങിൽ മമ്മൂട്ടി മാന്ത്രികൻ ആണെന്ന് ധ്യാൻ ശ്രീനിവാസൻ..

ഡബ്ബിങ്ങിൽ മമ്മൂട്ടി മാന്ത്രികൻ ആണെന്ന് ധ്യാൻ ശ്രീനിവാസൻ..

 

 

2007 ല്‍ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ‘ കഥ പറയുമ്പോള്‍’. മമ്മൂട്ടിയായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. എം മോഹനന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍മ്മിച്ചത് ശ്രീനിവാസനാണ്. വന്‍ ഹിറ്റായ ചിത്രം വാണിജ്യ വിജയവും നിരൂപക പ്രശംസയും പിടിച്ചു പറ്റിയിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തെ ഇന്നും മലയാളികള്‍ മറന്നിട്ടില്ല. ഇപ്പോഴിതാ, ആ സിനിമയെ പറ്റിയും മമ്മൂട്ടിയുടെ പ്രകടനത്തെ പറ്റിയും തുറന്നു പറഞ്ഞിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

കഥ പറയുമ്പോള്‍’ എന്ന ചിത്രം ഫസ്റ്റ് എഡിറ്റ് ചെയ്ത ശേഷം താന്‍ കണ്ടതാണ്. അപ്പോള്‍ തോന്നിയത് പടം കൊള്ളില്ലെന്നും, ഇത് തിയേറ്ററില്‍ പൊട്ടിപോകുമെന്നാണ്. എന്തിനാണ് അച്ഛന്‍ ഇങ്ങനെത്തെ സിനിമ ചെയ്തത് എന്ന് വരെ തോന്നി പോയിരുന്നു. എന്നാല്‍ ചിത്രം റിലീസ് ആയി തിയേറ്ററില്‍ പോയി കണ്ടപ്പോള്‍ തന്റെ കണക്കു കൂട്ടല്‍ ഒക്കെ തെറ്റിപോയെന്നും,ചിത്രം കണ്ട് താന്‍ പൊട്ടികരഞ്ഞെന്നുമാണ് ധ്യാന്‍ പറയുന്നത്. അപ്പോഴാണ് തനിക്ക് സൗണ്ടിനും മ്യൂസികിനും സിനിമയിലുള്ള പ്രാധ്യാന്യം എന്താണെന്ന് മനസ്സിലായത്. കൂടാതെ, മമ്മൂക്കയെ പോലെ ഇത്രയും ഭംഗിയായി ഡബ് ചെയ്യുന്ന വേറൊരു നടനില്ല. ഡബ്ബിങ് കൊണ്ട് ആ രംഗത്തെ പത്ത് മടങ്ങ് ലിഫ്റ്റ് ചെയ്തു എന്നതാണ് സത്യം.

അദ്ദേഹത്തിന് എങ്ങനെ ഇത്രയും ഭംഗിയായി ഡബ് ചെയ്യാന്‍ പറ്റിയെന്നു വരെ തോന്നിയെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.ധ്യാൻ മാത്രമല്ല മലയാള പ്രേക്ഷകർ ഒന്നടങ്കം തന്നെ കഥ പറയുമ്പോൾ എന്ന സിനിമയെ ഏറ്റെടുത്തിരുന്നു. നാട്ടിൻപുറത്തെ സാധാരണക്കാരനായ ഒരു ബാർബറിന്റെ കഥ പറഞ്ഞ സിനിമയിൽ മമ്മൂട്ടി ശരിക്കും പറഞ്ഞാൽ ഒരു അതിഥി വേഷമാണ് ചെയ്തത്. പക്ഷേ മമ്മൂട്ടിയുടെ അഭിനയവും ശ്രീനിവാസന്റെ തിരക്കഥയും അഭിനയവും കൂടിച്ചേർന്നപ്പോൾ സിനിമ മികച്ച തലങ്ങളിലേക്ക് എത്തിച്ചേർന്നിരുന്നു.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ശ്രീനിവാസന്റേത്. അഭിമുഖങ്ങളിൽ എത്തിയാൽ ശ്രീനിവാസൻ ഒരു ജഗജില്ലിയാണ്. അതുപോലെ തന്നെയാണ് മകൻ ധ്യാൻ ശ്രീനിവാസനും. അച്ഛന്റെയും ചേട്ടൻ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടർന്നാണ് ധ്യാൻ സിനിമയിൽ എത്തിയത്.

അച്ഛനേയും ചേട്ടനേയും പോലെ അഭിനയത്തിനപ്പുറം തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുകയാണ് ധ്യാനും.യുവാക്കൾക്കിടയിൽ ഒരുപാട് ആരാധകരുണ്ട് ധ്യാനിന്. ധ്യാനിന്റെ അഭിമുഖങ്ങൾ കണ്ടാണ് പലരും ആരാധകരായത്. ധ്യാനിന്റെ അഭിമുഖങ്ങൾ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ താൻ സിനിമകൾ ചെയ്യുന്നത് തന്നെ അഭിമുഖങ്ങൾ കൊടുക്കാനാണെന്നാണ് ധ്യാൻ തമാശയായി പറഞ്ഞത്. സ്വന്തം ജീവിതത്തിലെ രസകരമായ സംഭവങ്ങളൊക്കെ പങ്കുവെച്ചാണ് ധ്യാൻ വൈറലായി മാറിയത്.

Leave a Comment

Your email address will not be published. Required fields are marked *