നമിത പ്രമോദിന്റെ സമ്മര്‍ ടൌണ്‍ റെസ്റ്റോ കഫെയിൽ സർപ്രൈസ് വിസിറ്റ് നടത്തി മമ്മൂട്ടി..
യുവനടിമാരില്‍ ശ്രദ്ധേയായ നടിയാണ് നമിത പ്രമോദ്. ടെലിവിഷന്‍ ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ നമിത പ്രമോദ് ഇന്ന് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വേളാങ്കണ്ണി മാതാവ് എന്ന സീരിയലില്‍ മാതാവിന്റെ വേഷം ചെയ്താണു അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും നമിത ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. പിന്നീട് ട്രാഫിക് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ താരം നായികയാവുകയും ചെയ്തു..മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലും അഭിനയിച്ചു.
സമൂഹമാധ്യമങ്ങളിൽ സജീവമായ നമിത പ്രമോദ് ഇടയ്ക്ക് നൃത്തവിഡിയോകളും പങ്കുവയ്ക്കാറുണ്ട്. നൃത്ത വിഡിയോകൾക്ക് പുറമെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം നമിത പങ്കുവയ്ക്കാറുണ്ട്.
സിനിമ അഭിനയത്തിന് പുറമെ ബിസിനസ് രംഗത്തേക്കും നമിത ചുവട് വച്ചിരുന്നു. സ്വന്തമായി ഒരു കോഫി ഷോപ്പ് ആരംഭിച്ചിരുന്നു താരം…സമ്മര്‍ ടൌണ്‍ റെസ്റ്റോ കഫെ എന്ന പേരില്‍ കൊച്ചി പനമ്പിള്ളി നഗറിലാണ് സ്ഥാപനം ആരംഭിച്ചിരിക്കുന്നത്. 18 ന് ആരംഭിച്ച കഫെയില്‍ അപ്രതീക്ഷിതമായി ഒരു സവിശേഷ അതിഥി എത്തിയതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നമിത…അത് മാറ്റാരുമല്ല മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ആണ് നമിതയുടെ സ്ഥാപനത്തിൽ സർപ്രൈസ് വിസിറ്റ് നടത്തിയത്…നമിത തന്നെയാണ് മമ്മൂട്ടി ഷോപ്പിൽ എത്തിയ വിവരം ആരാധകരുമായി പങ്കുവച്ചത്.
സംവിധായകനും നടനുമായ രമേശ് പിഷാരടിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു…ആരാണ് വന്നിരിക്കുന്നതെന്ന് നോക്കൂ. ഇതില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് ആവശ്യപ്പെടാന്‍ കഴിയില്ല. ഈ സര്‍പ്രൈസിന് നന്ദി മമ്മൂക്ക, മമ്മൂട്ടിയുടെ ചിത്രങ്ങള്‍ക്കൊപ്പം നമിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
..സർപ്രൈസ് വിസിറ്റ് നടത്തിയ മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞിരിക്കുകയാണ്.മറ്റുള്ളവരുടെ സന്തോഷങ്ങളിൽ ഇടിച്ച് കയറി സർപ്രൈസ് കൊടുക്കുന്നത് മൂപ്പരുടെ ഒരു ശീലം ആണല്ലോ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മമ്മൂട്ടി ആരാധകർ കുറിക്കുന്നത്…