റോഷാക്ക് സിനിമയുടെ വിജയഘോഷത്തിൽ ആസിഫ് അലിയുടെ അഭിനയ മികവിന് മമ്മൂട്ടിയുടെ സ്നേഹ സമ്മാനം……..
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരുന്ന സിനിമയായിരുന്നു മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. വളരെ മികച്ച വിജയമായിരുന്നു സിനിമ നേടിയത്.പേര് സൃഷ്ടിച്ച കൗതുകവും നിഗൂഢതയും ‘റോഷാക്കി’ന്റെ കാഴ്ചയ്ക്കായി വിരുന്നൊരിക്കിയിരുന്നു. ‘റോഷാക്ക്’ എത്തിയപ്പോള്‍ വരവ് ഗംഭീരമായെന്നുമാണ് തിയറ്റര്‍ പ്രതികരണങ്ങള്‍. ലൂക്ക് ആന്ണിയായി മമ്മൂട്ടിയുടെ നിറഞ്ഞാട്ടം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ബോക്സഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വരെ മികച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നു.സിനിമയിലെ വില്ലന്‍ കഥാപാത്രമാണ് ആസിഫ് ചെയ്യിതിരുന്നത് . മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണി എന്ന നായകകഥാപാത്രത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന മുഖംമൂടിക്കാരനായിട്ടാണ് ആസിഫ് അലി എത്തിയത്.
നിരവധി ആളുകൾ ആയിരുന്നു ആസിഫ് അലിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇത്രയും വലിയ ഒരു താരം ആയിട്ട് പോലും ഇങ്ങനത്തെ ഒരു റോൾ സെലക്ട് ചെയ്യുവാൻ നിങ്ങൾ കാണിച്ചത് അസാമാന്യമായ ഡെഡിക്കേഷൻ ആണ് എന്നാണ് മലയാളികൾ പറയുന്നത്. എന്തായാലും അതിനുള്ള ഫലം ഇദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു.
ഇപ്പോഴിതാ ഈ സിനിമയുടെ വിജയാഘോഷം ആഘോഷിക്കുന്ന വേദിയിൽ നടൻ ദുൽഖർ സൽമാനും ഉണ്ടായിരുന്നു. ഈ വേദിയിൽ വെച്ച് ഒരു സമ്മാനം മമ്മൂട്ടി നൽകുകയും ചെയ്തു. ഒരു റോളക്സ് വാച്ച് ആണ് മമ്മൂട്ടി സഹതാരമായി ആസിഫിന് സമ്മാനമായി നൽകിയത്.ആസിഫിൻ്റെ സമർപ്പണമനോഭാവത്തിന് നൽകിയതായിരുന്നു ഈ സ്നേഹ സമ്മാനം നിറഞ്ഞ കൈയ്യടികൾ ആയിരുന്നു സദസ്സിൽ നിന്നും ഉയർന്നത്.
ഒരു നടനെ സംബന്ധിച്ച് അയാളുടെ ശരീരത്തേക്കാൾ പ്രധാനം മുഖമാണ്. ആ മുഖം മറച്ചുകൊണ്ട് അഭിനയിക്കാൻ തയാറായ ആളെ മുഖം കാണിച്ച് അഭിനയിച്ചവരേക്കാൾ ബഹുമാനിക്കേണ്ടതുണ്ട്. അയാൾക്ക് ഒരു കയ്യടി വേറെ കൊടുക്കണം’- ഒരു മനുഷ്യന്റെ ഏറ്റവും എക്സ്പ്രസീവായ അവയവം കണ്ണാണ്. ആസിഫ് അലിയുടെ കണ്ണുകൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.സൂക്ഷിച്ചു നോക്കിയാൽ മനസിലാവും. ആ കണ്ണുകൾ കണ്ടാണ് ആളുകൾ അത് ആസിഫ് അലിയാണെന്ന് തിരിച്ചറിഞ്ഞത്. അത്രത്തോളം ആ കണ്ണുകൾ അഭിനിച്ചിട്ടുണ്ട്. മറ്റുളള അഭിനേതാക്കൾക്ക് അഭിനയിക്കാൻ ഒരുപാട് അവയവങ്ങൾ സഹായിച്ചിട്ടുണ്ട്. പക്ഷേ ആസിഫ് അലിക്ക് കണ്ണുകൾ മാത്രം ഉപയോഗിക്കാനുളള അവസരമേ ലഭിച്ചുളളു’-മമ്മൂട്ടി കൂട്ടിച്ചേർത്തു.
ചിത്രത്തിൽ മമ്മൂട്ടിയെയും അസിഫ് അലിയെയും കൂടാതെ ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീർ, ഷറഫുദ്ദീൻ, സഞ്ജു ശിവറാം തുടങ്ങിയവരാണ് മറ്റ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിച്ച് ആദ്യമായി തീയറ്ററുകളിൽ എത്തുന്ന ചിത്രമാണ് റോഷാക്ക്. സമീർ അബ്ദുൾ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമീഷ് രവിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെത്തിയത്.