വിറ്റിലിഗോ ( വെള്ളപ്പാണ്ട് ) എന്ന ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ ആണ് മംമ്തയ്ക്ക് ബാധിച്ചിരിക്കുന്ന പുതിയ രോഗം…
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ അറിയപ്പെടുന്ന ഒരു നടിയും പിന്നണി ഗായികയും ആണ് മമ്ത മോഹൻദാസ്. തമിഴ് തെലുങ്ക് മലയാളം ഭാഷകളിൽ അഭിനയിക്കുന്ന, അതോടൊപ്പം പിന്നണി പാടുകയും ചെയ്യുന്ന മംമ്തയ്ക്കു 2006-ലെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ അവാർഡ്,മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് എന്നിവയുൾപ്പെടെ രണ്ടു ഫെയർ അവാർഡുകൾ ലഭിച്ചിരിക്കുന്നു. 2010 ൽ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡ് മമ്തയ്ക്ക് ലഭിച്ചിരുന്നു.
ബഹ്റിനിൽ ആണ് മമ്ത ജനിച്ചതും വളർന്നതും.. ഒരു മലയാളി ആണെങ്കിലും വളർന്നതും പന്ത്രണ്ടാം തരം വരെ വിദ്യാഭ്യാസം ചെയ്തതും ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിലാണ്.പിന്നീട് ബാംഗ്ലൂരിൽ മൗണ്ട് കാർമൽ കലാലയത്തിൽ നിന്ന് ബിരുദം നേടി. തുടർന്നങ്ങോട്ട് മമ്ത മോഡലിങ്ങ്ൽ ശ്രദ്ധകേന്ദ്രീകരിച്ചു.കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പരിശീലനം നേടിയിട്ടുണ്ട്…മമ്ത തന്നെ ബാധിച്ച അർബുദത്തെ ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്ത വ്യക്തിത്വമാണ്. 2013 ഡിസംബർ 28ന് വ്യവസായിയും തന്റെ ബാല്യകാല സുഹൃത്തുമായ പ്രജിത്ത് എന്ന വ്യക്തിയുമായി മമ്തയുടെ വിവാഹം നടന്നു. 2012 ഡിസംബറിൽ ദമ്പതികൾ വിവാഹ മോചനത്തിനായി കോടതിയിൽ അപേക്ഷ നൽകി…
മലയാള നടിമാരിൽ ഏറ്റവുമധികം ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്ന നടിയാണ് മംമ്ത മോഹൻദാസ്. പ്രായം 37 എങ്കിലും പതിനേഴുകാരിയുടെ ഫിറ്റ്നസ് ആണ് താരത്തിൽ ഉള്ളത്. നല്ല വടിവൊത്ത ശരീരം. ഫിറ്റ്നസിൽ വളരെയധികം ശ്രദ്ധാലുവായ താരം നിത്യേന രണ്ടു മണിക്കൂറെങ്കിലും വർക്കൗട്ട് നായി ചെലവഴിക്കുന്നു.
കരിയറിലും ജീവിതത്തിലും ഒരുപോലെ ഉയർച്ച താഴ്ചകൾ വന്ന മംമ്ത ഇന്ന് പ്രതിസന്ധികൾ നേരിടുന്നവർക്ക് പ്രചോദനം ആണ്. രണ്ട് വട്ടം കാൻസറിനെ അതിജീവിച്ചാണ് മംമ്ത തന്റെ ജീവിതം തിരിച്ച് പിടിച്ചത്. സിനിമകളിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് മംമ്തയ്ക്ക് കാൻസർ രോഗം പിടിപെടുന്നത്. ഏറെ നാൾ രോഗത്തോട് മല്ലിട്ട മംമത ആദ്യ വട്ടം കാൻസറിനെ പ്രതിരോധിച്ചെങ്കിലും രണ്ടാം വട്ടവും നടിയെ കാൻസർ ബാധിച്ചു. എന്നാൽ രണ്ടാം തവണയും മനക്കരുത്തോടെ മംമ്ത ഇതിനെ അഭിമുഖീകരിച്ചു…അമേരിക്കയിലേക്ക് ഒറ്റയ്ക്ക് പോയി ചികിത്സ നടത്തിയ നടി പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. നടി കാണിച്ച ആത്മധൈര്യം ഇന്നും കാൻസർ ചികിത്സാ രംഗത്ത് ഉദാഹരണം ആയി പറയാറുണ്ട്. കാൻസർ രോഗികൾക്ക് പ്രതീക്ഷ നൽകുന്നതിൽ വലിയ സ്വാധീനം മംമ്തയ്ക്കുണ്ടാക്കാനായി.ഇപ്പോൾ നടിയുടെ ജീവിതത്തിൽ പുതിയൊരു വെല്ലുവിളി വന്നിരിക്കുകയാണ്. വിറ്റിലിഗോ ( വെള്ളപ്പാണ്ട് ) എന്ന ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ ആണ് മംമ്തയ്ക്ക് ബാധിച്ചിരിക്കുന്നത്…തൊലിപ്പുറത്തെ നിറം നഷ്ടമാവുന്ന അവസ്ഥയാണിത്. ഇൻസ്റ്റഗ്രാമിൽ ഇത് വ്യക്തമാക്കിക്കൊണ്ട് ഒരു ഫോട്ടോയും മംമ്ത പങ്കുവെച്ചിട്ടുണ്ട്. എനിക്ക് നിറം നഷ്ടമാവുന്നു എന്ന് നടി ഫോട്ടോയുടെ ക്യാപ്ഷനിൽ പറഞ്ഞിട്ടുമുണ്ട്. നിരവധി പേരാണ് മംമ്തയുടെ ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.