മണിയൻപിള്ള രാജുവിൻ്റെ മകൻ നിരഞ്ജ് വിവാഹിതനാകുന്നു……

മണിയൻപിള്ള രാജുവിൻ്റെ മകൻ നിരഞ്ജ് വിവാഹിതനാകുന്നു…….

 

നടൻ, നിർമാതാവ് തുടങ്ങി വിവിധ മേഖലകളിൽ എൺപതുകൾ മുതൽ സജീവമായിട്ടുള്ള ഇപ്പോഴും ലൈവായി നിൽക്കുന്ന ഒരാളാണ് മണിയൻപിള്ള രാജു. കോമഡിയടക്കം എല്ലാം കൈകാര്യം ചെയ്യുന്ന നടൻ കൂടിയാണ് അദ്ദേഹം താൻ ചെയ്ത് വെച്ച് കഥാപാത്രത്തിന്റെ പേരിൽ‌ അറിയപ്പെടുന്ന നടൻ കൂടിയാണ് മണിയൻപിള്ള രാജു.ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ താരമാണ് മണിയന്‍ പിളള രാജു. തുടര്‍ന്ന് 400 ഓളം സിനിമകളിലാണ് നടന്‍ അഭിനയിച്ചത്. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത മണിയന്‍ പിളള അഥവാ മണിയന്‍ പിളള എന്ന ചിത്രമാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയത്.തുടര്‍ന്ന് നായകനായും സഹനടനായും കോമഡി വേഷങ്ങളിലൂടെയും നടന്‍ തിളങ്ങി. അഭിനേതാവ് എന്നതിലുപരി നിര്‍മ്മാതാവായും മണിയന്‍ പിളള രാജു മലയാളത്തില്‍ തിളങ്ങിയിരുന്നു. പത്തിലധികം മലയാള ചിത്രങ്ങളാണ് അദ്ദേഹം നിര്‍മ്മിച്ചത്.

പിന്നീട് അച്ഛന്റെ വഴി പിൻതുടർന്ന് ഇളയമകൻ നിരഞ്ജ് മണിയൻപിള്ള രാജുവും അഭിനയത്തിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ നിരഞ്ജനെ പറ്റിയുള്ള പുതിയ വാർത്തായാണ് പുറത്തു വരുന്നത്.

.നടനും ചലച്ചിത്രതാരം മണിയൻപിള്ള രാജുവിന്റെ മകനുമായ നിരഞ്ജ് മണിയൻപിള്ള വിവാഹിതനാകുന്നു.പാലിയത്ത് കുടുംബാംഗം നിരഞ്ജനയാണ് വധു

നിരഞ്ജന ഒരു ഫാഷൻ ഡിസൈനറാണ്.

. പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളാണ്. നിരഞ്ജന

പാലിയത്ത് വച്ച് ഡിസംബർ ആദ്യമാണ് വിവാഹം. അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്ത് വിവാഹാനന്തരച്ചടങ്ങുകളും നടക്കും.ഫാഷൻ ഡിസൈനറാണ് നിരഞ്ജന. ഡെൽഹി പേൾസ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫാഷൻ ഡിസൈനിംഗിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

. ചലച്ചിത്ര പ്രവർത്തകർക്കായി അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്ത് വെച്ച് വിരുന്ന് സംഘടിപ്പിക്കും.നിരഞ്ജ് മണിയൻപിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ്.

2013ൽ പുറത്തിറങ്ങിയ ബ്ലാക്ക് ബട്ടർഫ്‌ലൈ ആയിരുന്നു ആദ്യ സിനിമ. എന്നാൽ നായകനായുള്ള നിരഞ്ജന്റെ ആദ്യ സിനിമയാണ് ഐ ആം 21. അതിനു ശേഷം ബോബി, ഡ്രാമ, സകലകലാശാല, സൂത്രക്കാരൻ, ഫൈനൽസ്, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്

കുട്ടിക്കാലം മുതൽ തന്നെ അഭിനയം ഇഷ്ടമുള്ള കാര്യമായിരുന്നു. അച്ഛൻ സിനിമയിൽ കാണുന്നത് പോലെ തന്നെ കോമഡിയാണ് വീട്ടിലും. ഞാൻ അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ അച്ഛനായിട്ട് അവസരമൊന്നും തന്നിരുന്നില്ല. എന്തെങ്കിലുമുണ്ടെങ്കിൽ തുറന്നടിച്ച് പറയുന്ന പ്രകൃതമാണ്.’ അച്ഛൻ്റേത്

സിനിമയും അഭിനയവും എനിക്ക് ഇഷ്ടമാണ്. സിനിമയിലേക്ക് എത്താനോ വേഷങ്ങൾ കിട്ടാനോ അച്ഛൻ എന്നെ സഹായിച്ചിട്ടില്ല. നിരഞ്ജൻ പലപ്പോഴായി പറഞ്ഞിട്ടുണ്ട്..

 

അതേ സമയം തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടി അനഘ നാരായണൻ നായികയായി എത്തുന്ന ചിത്രമാണ് ഡിയർ വാപ്പി. നിരഞ്ജിനൊപ്പം നടൻ ലാൽ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസി നായകനായി എത്തുന്ന സിനിമയാണ് ‘നമുക്ക് കോടതിയിൽ കാണാം’. ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത ‘കാക്കിപ്പട’ ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രങ്ങളാണ്

പുതിയ പ്രോജക്ടുകൾ.

Leave a Comment

Your email address will not be published. Required fields are marked *