മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ ആണെന്ന് മഞ്ജു പിള്ള..

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ ആണെന്ന് മഞ്ജു പിള്ള..

 

മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിലൊരാളായാണ് ഉർവശിയെ പ്രേക്ഷകർ കാണുന്നത്. അഭിനയിച്ച മിക്ക കഥാപാത്രങ്ങളിലും തന്റേതായ കൈയൊപ്പ് ചാർത്തിയ ഉർവശി മലയാളത്തിന് പുറമെ തമിഴിലും അറിയപ്പെടുന്ന നടിയാണ്. അഞ്ച് തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ നടിയാണ് ഉർവശി. ഇതിൽ മൂന്ന് പ്രാവിശ്യം തുടർച്ചയായാണ് ഉർവശി മികച്ച നടിയായത്…

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയപ്പോഴും ഉർവശിയെ തേടി നിരവധി അവസരങ്ങളെത്തി. തിരിച്ചു വരവിൽ അഭിനയിച്ച അച്ചുവിന്റെ അമ്മ എന്ന സിനിമയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും ഉർവശി സ്വന്തമാക്കി. ഇതിന് പുറമെ മറുഭാഷകളിലും ഉർവശിയെ ഇരു കൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു. മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം രണ്ട് തവണയാണ് ഉർവശി സ്വന്തമാക്കിയത്…80 കളിലും 90 കളിലും സൂപ്പർ ഹിറ്റ് നായികയായ ഉർവശി സൂപ്പർ സ്റ്റാറുകളുടെ നായിക എന്നതിലുപരി സംവിധായകരുടെ പ്രിയപ്പെട്ട നടിയായിരുന്നു. സൂപ്പർ സ്റ്റാറുകളുടെ ഒപ്പം മാത്രമേ അഭിനയിക്കൂ എന്ന വാശിയും ഉർവശിക്കുണ്ടായിരുന്നില്ല…അന്ന് കോമഡി വേഷങ്ങൾ ചെയ്തിരുന്ന നടൻ ജ​ഗദീഷ്, ശ്രീനിവാസൻ തുടങ്ങിയവരുടെ നായികയായി ഉർവശി അഭിനയിച്ചിട്ടുണ്ട്. അന്ന് കരിയറിനെ ബാധിക്കുമെന്ന് പലരും പറഞ്ഞെങ്കിലും ഉർവശി ഇത്തരം മാനദണ്ഡങ്ങളൊന്നും കരിയറിൽ വെച്ചില്ല…

മലയാള സിനിമയിൽ ഇന്ന് താരമൂല്യത്തിൽ മുന്നിൽ നിൽക്കുന്നത് മഞ്ജു വാര്യർ ആണ്. ലേഡി സൂപ്പർ സ്റ്റാർ ആയാണ് മഞ്ജുവിനെ ആരാധകർ കാണുന്നത്. പ്രതിഫലത്തിൽ മലയാളത്തിൽ ഇന്ന് മറ്റേതൊരു നടിയേക്കാളും മുന്നിലാണ് മഞ്ജു വാര്യർ. ഇപ്പോഴിതാ മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ഉർവശി ആണെന്ന് അഭിപ്രായപ്പെട്ടിരികകുകയാണ് നടി മഞ്ജു പിള്ള. മിർച്ചി മലയാളത്തോടാണ് പ്രതികരണം…’ഉർവശിയെ ചേച്ചിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ മിഥുനം ആണ്. ആരെയൊക്കെ നമ്മൾ ലേഡി സൂപ്പർ സ്റ്റാർ എന്ന് എത്രയൊക്കെ പറഞ്ഞാലും ഉർവശി എന്ന നടിയെ കടത്തി വെട്ടാൻ മലയാളം ഇൻഡസ്ട്രിയിൽ ഇന്നു വരെ ആരും ഉണ്ടായിട്ടില്ല.

നായികാ സ്ഥാനത്ത്. എത്രയൊക്കെ പറഞ്ഞാലും എന്റെ മനസ്സിലേ ലേഡി സൂപ്പർ സ്റ്റാർ അന്നും ഇന്നും ഉർവശി ആണ്’..’അവർ എത്ര വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്. ടൈപ് കാസ്റ്റ് ആയില്ല. അത് കൊണ്ടാണ് അവർ തല ഉയർത്തി നിന്ന് പറഞ്ഞത് ഞാൻ ഒരു നായകന്റെയും നായിക അല്ല ഡയരക്ടരുടെ ആർട്ടിസ്റ്റ് ആണെന്ന്. അവർക്ക് അത്ര കോൺഫിഡൻസ് ആണ്,’ മഞ്ജു പിള്ള പറഞ്ഞതിങ്ങനെ.

Leave a Comment

Your email address will not be published. Required fields are marked *