ജിവിതത്തിലെ ആദ്യ സർപ്രൈസ് പിറന്നാൾ ആഘോഷിച്ച്.മഞ്ജു പിള്ള
മലയാളികളുടെ ഇഷ്ടതാരമാണ് മഞ്ജു പിള്ള.
സീരിയലിൽ അഭിനയിച്ച് ഇന്ന് സിനിമാലോകത്ത് നിറഞ്ഞ് നിൽക്കുന്ന താരമാണ് മഞ്ജു പിള്ള. .
പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് മഞ്ജു.
ഹാസ്യാത്മകമായ വേഷങ്ങളായിരുന്നു ആദ്യകാലങ്ങളിൽ ചെയ്തിരുന്നത്.
നാടകത്തിലൂടെ പരമ്പരകളിലേക്കും, അവിടെനിന്നും സിനിമയിലേക്കും എത്തിയ മഞ്ജുവിന്റെ കരിയര്‍ ബ്രേക്ക് കഥാപാത്രം ‘തട്ടീം മുട്ടീം’ എന്ന ഫാമിലി എന്റര്‍ടെയിനറാണ്. അവതാരകയായും അഭിനേത്രയായും സ്ക്രീനില്‍ നിറസാന്നിധ്യമാണ് മഞ്ജു.
കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമായിരുന്നു മഞ്ജുവിന്റെ വരവ്. ചെറുപ്രായത്തിലേ സിനിമയിലെത്തിയ മഞ്ജു എല്ലാതരം കഥാപാത്രങ്ങളും അവതരിപ്പിക്കാനാവുമെന്ന് തെളിയിച്ച് മുന്നേറുകയാണ്.
എസ്.പി. പിള്ളയുടെ പേരമകളാണ് മഞ്ജു. അടൂർ ഗോപാലകൃഷ്ണന്റെ പുരസ്കാരങ്ങൾ നേടിയ സിനിമയായ നാലു പെണ്ണുങ്ങളിൽ പ്രധാന വേഷം കയ്യാളിയാ നാലു പേരിലൊരാൾ മഞ്ജുവായിരുന്നു.
ഈ അടുത്ത് പുറത്തിറങ്ങിയ ഹോം എന്ന മലയാള കുടുംബചിത്രത്തിൽ കുട്ടിയമ്മ എന്ന മികച്ച വേഷം ചെയ്ത് ജനങ്ങൾക്കിടയിൽ കൂടുതൽ ശ്രദ്ധ മഞ്ചു പിള്ള പിടിച്ചു പറ്റിയിട്ടുണ്ട്
സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഭര്‍ത്താവ് സുജിത് വാസുദേവിനെക്കുറിച്ചും മകള്‍ ദയയെക്കുറിച്ചുമെല്ലാം വാചാലയായി മഞ്ജു എത്താറുണ്ട്.
സാധാരണ ഒരു ദിവസം പോലെ പോകുമായിരുന്ന തന്റെ ജന്മദിനം ജീവിതത്തില്‍ ആദ്യമായി തനിക്ക് സര്‍പ്രൈസ് നല്കി ആഘോഷിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു പിള്ള.
‘കഴിഞ്ഞ രാത്രി എന്റെ ജീവിതത്തിലെ ആദ്യത്തെ ഏറ്റവും വലിയ സര്‍പ്രൈസ് ജന്മദിനമായിരുന്നു , ഞാന്‍ ഇതുവരെ ഒരു സര്‍പ്രൈസ് ബര്‍ത്ത് ഡേ പാര്‍ട്ടി നടത്തിയിട്ടില്ല, എന്നോട് ഇത്ര മാത്രം സ്നേഹമുണ്ടാക്കുമെന്ന് സങ്കല്പ്പിക്കാന് പോലും കഴിഞ്ഞില്ല. ഞാന്‍ ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല. നിങ്ങള്‍ ഈ ദിവസം എനിക്കായി ഒരു സ്പെഷ്യല്‍ ഡേ ആക്കി മാറ്റി, അത് എന്റെ ഓര്‍മ്മകളില്‍ എന്നും പുതുമയായി നിലനില്ക്കും.. ഇപ്പോഴിതാ താരം ജിവിതത്തിൽ ആദ്യമായി സർപ്രൈസ് പിറന്നാൾ ആഘോഷിച്ചതിൻ്റെ സന്തോഷത്തിൽ ഇൻസ്റ്റാഗ്രാമിൽ എഴുതിയ ഹ്യദയ സ്പർശിയായ കുറിപ്പാണ് വൈറലാകുന്നത്.
എനിക്ക് മനോഹരമായ ഒരു ഭ്രാന്തന് കുടുംബം ഉള്ളതിനാല്‍ ഞാന്‍ വളരെ അനുഗ്രഹീതനായി തോന്നുന്നു,ആവേശമോ വിനോദമോ ഇല്ലാത്ത മറ്റൊരു ദിവസം മാത്രമായിരിക്കുമെന്ന് ഞാന്‍ കരുതിയത് പക്ഷെ ഇന്നലെ ഞാന്‍ എൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച ആദ്യ പിറന്നാള്‍ ആഘോഷം നടത്തിയതിന് നിങ്ങള്‍ക്ക് എല്ലാവർക്കും നന്ദി.എനിക്ക് ഏറ്റവും അത്ഭുതകരമായ സമയം ഉണ്ടായിരുന്നു. നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു’-മഞ്ജുപിള്ള കുറിച്ചു. മഞ്ജു പിള്ളയ്ക്ക് ആശംസ അറിയിച്ച് ഒരുപാട് എത്തിയിരുന്നു.
മഴവിൽ മനോരമയിലാണ് സംപ്രേഷണ ചെയ്യുന്ന
ഒരു ചിരി ഇരുചിരി ബംബർ ചിരി’ എന്ന പരിപാടി യിൽ മഞ്ജു പിള്ള വിധികർത്താവാണ്.