പേളി മാണിയുടെ മകളെ വാരി പുണർന്നു മഞ്ജു വാരിയർ…

പേളി മാണിയുടെ മകളെ വാരി പുണർന്നു മഞ്ജു വാരിയർ…

 

മലയാള സിനിമയിൽ ഒരു ഇടവേളയ്ക്കു ശേഷം രണ്ടാം വരവിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് മഞ്ജുവാര്യർ… ദിലീപുമായുള്ള പ്രണയ വിവാഹത്തിന് ശേഷം നീണ്ട പതിനാല് വർഷം ദിലീപിന്റെ വീട്ടിൽ നാലു ചുവരുകൾക്കുള്ളിൽ ജീവിച്ചു തീർത്ത മഞ്ജുവാര്യർ എന്ന അതുല്യപ്രതിഭ അതിനുശേഷം ശക്തമായ തിരിച്ചുവരവാണ് മലയാളസിനിമയിൽ നടത്തിയത്… ഓരോ നായികമാരും ഓരോ അവസരത്തിനു വേണ്ടി കഷ്ടപ്പെടുമ്പോൾ ഈ പ്രായത്തിലും വലിയ സ്ഥാനം തന്നെ രണ്ടാം വരവിൽ താരത്തിന് ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.. രണ്ടാംവരവിൽ താരം ഉണ്ടാക്കിയെടുത്തത് മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയാണ്..

അഭിനയം കൊണ്ടും ജീവിതം കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം നേടി നമ്മുടെ സ്വന്തം മഞ്ജു.. ഓരോ ദിവസവും മുൻപോട്ട് പോകുന്തോറും ചെറുപ്പക്കാരിയായി വരുന്ന താരം മലയാളികളുടെ സ്വകാര്യസ്വത്താണ് എന്ന് വേണമെങ്കിൽ പറയാം… യുവ നടിമാരിൽ ലുക്കിലായാലും സ്റ്റൈലിൽ ആയാലും താരത്തിനെ പ്രേക്ഷകർ കൺകുളിർക്കെ കണ്ടിരുന്നു പോകും…സിനിമയിൽ മാത്രമല്ല ചാനൽ പരിപാടികളിലും നൃത്തവേദികളിലും പരസ്യങ്ങളിലും എല്ലാം സജീവമാണ് മഞ്ജുവാര്യർ ഇപ്പോൾ.. ചുറുചുറുക്കോടെയുള്ള പരസ്യചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം നമ്മളെല്ലാം കൺമിഴിച്ച് കണ്ടു പോകും..

മഞ്ജുവിന്റെ ഏറ്റവും പുതിയ റിലീസ് തമിഴിൽ തുനിവും മലയാളത്തിൽ ആയിഷയുമാണ്. ആയിഷ റിലീസ് ചെയ്തിട്ടില്ല. ഈ വരുന്ന 20ന് ആണ് റിലീസ്. മഞ്ജു വാര്യരെപ്പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടിയും അവതാരകയും ​ഗായികയും ബി​ഗ് ബോസ് ഫെയിമുമെല്ലാമായ പേർളി മാണി…പേർളിയുടെ ലക്കി ചാം നില ബേബിയാണ് മഞ്ജുവിനെ വീട്ടിലേക്ക് വരവേറ്റത്. ആയിഷയിലെ കണ്ണില് കണ്ണില് പാട്ട് ഹിറ്റായപ്പോൾ മറ്റുള്ളവരെപ്പോലെ തന്നെ തന്നെകൊണ്ടാകും പോലെ പാട്ടിന് നിലയും ഡാൻസ് കളിച്ചിരുന്നു…ആ വീഡിയോ മഞ്ജുവും തന്റെ സോഷ്യൽമീ‍ഡിയ പേജുകൾ വഴി പങ്കുവെച്ചിരുന്നു. ആ വീഡിയോ കണ്ടപ്പോൾ മുതൽ നിലയെ കാണാനുള്ള ത്രില്ലിലായിരുന്നു മഞ്ജു വാര്യർ. കണ്ണില് കണ്ണില് പാട്ട് എവിടെ കേട്ടാലും അറിയാതെ തോൾ അനക്കി ചെറിയ സ്റ്റെപ്പൊക്കെ വെക്കും ഇപ്പോഴും നില ബേബി…തന്റെ ഒരു നല്ല സുഹൃത്ത് വരുന്നുണ്ടെന്നാണ് ശ്രീനിഷിനോട് പേർളി മഞ്ജു വാര്യർ വരും മുമ്പ് പറഞ്ഞത്. പിന്നീട് മഞ്ജു വാര്യരാണെന്ന് പറഞ്ഞപ്പോൾ തനിക്കും മേക്കപ്പ് ഇട്ട് തരൂ എന്നാണ് ശ്രീനിഷ് പറഞ്ഞത്…ഞങ്ങളുടെ വീട്ടിലേക്ക് മഞ്ജു ചേച്ചി എത്തിയപ്പോള്‍ എന്ന ക്യാപ്ഷനോടെയായി പേർളി പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞു.

ഇസ്രയേൽ സന്ദർശിക്കാൻ പോയപ്പോൾ കൊണ്ടുവന്ന ഒരു കുഞ്ഞ് സമ്മാനവും മഞ്ജു നിലുവിന് നൽ‌കിയിരുന്നു….തനിക്ക് വളരെ പ്രിയപ്പെട്ട കളറിലുള്ള വസ്തുവാണ് അതെന്നും അതിനാലാണ് അത് വാങ്ങിയതെന്നുമാണ് മഞ്ജു വാര്യർ പേർളി സമ്മാനത്തെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്. ‘ആയിഷയിലെ പാട്ടിന് ഡാന്‍സ് ചെയ്യുന്ന നിലുവിന്റെ വീഡിയോ ഞാന്‍ ചേച്ചിക്ക് അയച്ച് കൊടുത്തിരുന്നു.”അതുവഴി വരുമ്പോള്‍ കാണാമെന്നായിരുന്നു ചേച്ചി പറഞ്ഞത്. നിലുവിനെ കാണാനായാണ് ചേച്ചി വരുന്നതെന്നായിരുന്നു പേളി പറഞ്ഞത്. നിലുവിനെ കണ്ടയുടന്‍ കെട്ടിപ്പിടിക്കുകയായിരുന്നു മഞ്ജു.’..പൊതുവെ അത്ര പെട്ടെന്ന് ആര്‍ക്കും ഹഗ് കൊടുക്കാറില്ല നില…. ഇതെന്ത് പറ്റിയെന്നറിയില്ലെന്നായിരുന്നു’ പേളി ആ രം​ഗം കണ്ട് പറഞ്ഞത്. നിലയോടൊപ്പം കളിച്ചും പേളിക്കൊപ്പം വിശേഷങ്ങള്‍ പങ്കിട്ടുമാണ് മഞ്ജു മടങ്ങിയത്.

Leave a Comment

Your email address will not be published. Required fields are marked *