ആയിഷയുടെ വിജയത്തിൽ മനം നിറഞ്ഞ് മഞ്ജുവാര്യർ..
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. മലയാളത്തിലെ ലേഡീസ് സൂപ്പർസ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്.വളരെ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ഇവർ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാൾ എന്ന് പേരെടുത്തത്. വെറും മൂന്ന് വർഷത്തെ കാലയളവിൽ രണ്ടു മൂന്ന് വർഷം കൊണ്ട് ഏകദേശം 20 ഓളം മലയാള സിനിമകളിൽ അഭിനയിച്ചു. വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു ആരാധകരെ വിസ്മയിപ്പിച്ചു. ഈ സിനിമകളിൽ നിന്നും മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ് രണ്ടു തവണ താരം കരസ്ഥമാക്കുകയും ചെയ്തു. പിന്നീടായിരുന്നു താരം ദിലീപിനെ വിവാഹം ചെയ്തതും സിനിമ മേഖലയോട് വിട പറയുന്നത്. പിന്നീട് ദിലീപുമായുള്ള വിവാഹത്തിനു ശേഷം അഭിനയ രംഗത്ത് നിന്നും നീണ്ട പതിനാല് വര്ഷം വിട്ടുനിന്ന മഞ്ജു, വിവാഹമോചിതയായ ശേഷം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ ഇതിഹാസ നടന്‍ അമിതാബ് ബച്ചന്‍റെ കൂടെ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ സിനിമയിലെ തന്‍റെ രണ്ടാം ഇന്നിങ്ങിന്സിനു തുടക്കമിട്ട മഞ്ജു ഇത്രയും വര്‍ഷത്തെ ഇടവേള തന്‍റെ ജനപ്രീതിയെ തെല്ലും ബാധിച്ചിട്ടില്ല എന്ന് തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍ തെളിയിച്ചുകൊണ്ട് മലയാളത്തിലെ ഏറ്റവും താരമൂല്യം ഉള്ള നടിയായി ജൈത്രയാത്ര തുടരുന്നു.രണ്ടാം വരവിൽ നടി മഞ്ജു വാര്യർ സോഷ്യൽ മീഡിയയിസജീവമാണ്.പ്രായത്തെ തോൽപ്പിക്കുന്ന മഞ്ജുവിന്റ ലുക്കാണ് പലപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുള്ളത്.
‘ആയിഷ’, കാണണം. നഷ്ടമാവില്ല ”എന്ന് നിന്റെ സ്വന്തം മൊയ്തീന്‍’ എന്ന ചലചിത്രത്തിന് ശേഷം ജീവിതഗന്ധിയായ മറ്റൊരു സിനിമ കൂടി മലയാളിയുടെ മനസ്സിനെ കീഴടക്കുകയാണ്. ‘ആയിഷ’റേറ്റിംഗില്‍ മികച്ച കലാസൃഷ്ടിയായത് അതിലെ വിയര്‍പ്പിന്റെ ഉപ്പുരസം കൊണ്ടാണ്. മൊയ്തീനും കാഞ്ചനമാലയും തമ്മിലുള്ള പത്തരമാറ്റ് തങ്കത്തെ വെല്ലുന്ന പ്രണയത്തെ അധികരിച്ചാണ് ‘എന്ന് നിന്റെ സ്വന്തം മൊയ്തീന്‍’ നിര്‍മ്മിച്ചത്. ജീവിത പ്രയാസങ്ങള്‍ക്കൊടുവില്‍ പച്ചപ്പ് കാണാന്‍ പ്രവാസം സ്വീകരിച്ച ഒരു കലാകാരിയുടെ കണ്ണീരിന്റെ നനവിനെ ആസ്പദിച്ചാണ് ‘ആയിഷ’ നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടിലും നായികാ കഥാപാത്രങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് പെണ്‍ ത്യാഗത്തിന്റെ കരുത്തു കൊണ്ടാണ്.
‘ആയിഷ’യില്‍ നായകനേയില്ല. ഒരുപക്ഷെ ഇത്തരമൊരു സിനിമ ഇന്ത്യയില്‍ അപൂര്‍വ്വമാകും. സിനിമയും നാടകവും സംഗീതവുമെല്ലാം മത നിഷിദ്ധമാണെന്ന് മുദ്രയടിച്ച് വിലക്കേര്‍പ്പെടുത്തിയിരുന്ന കാലം.
സ്ത്രീ ജീവിതം അടുക്കളയില്‍ കരിഞ്ഞ് തീരേണ്ടതാണെന്ന് വിശ്വസിച്ച പുരുഷ മേല്‍ക്കോയ്മയുടെ ശപിക്കപ്പെട്ട യുഗം. പതിമൂന്നാം വയസ്സില്‍ വിവാഹിതയായി പക്വതയെത്തും മുമ്പേ അമ്മമാരായവരുടെ എണ്ണം നാട്ടില്‍ നിര്‍ലോഭം നിലനിന്ന നാളുകള്‍. അന്ന് ജീവിച്ച കലാഹൃദയമുള്ള ഒരു വനിതയുടെ ജീവിതത്തിലെ ഉയര്‍ച്ചതാഴ്ച്ചകളുടെ കഥ പറയുകയാണ് ‘ആയിഷ’.