തുനിവില്‍ അജിത്തിനൊപ്പം ആക്ഷന്‍ സീക്വന്‍സുകളില്‍ നിറഞ്ഞാടി മഞ്ജു വാരിയർ..

തുനിവില്‍ അജിത്തിനൊപ്പം ആക്ഷന്‍ സീക്വന്‍സുകളില്‍ നിറഞ്ഞാടി മഞ്ജു വാരിയർ..

 

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. മലയാളത്തിലെ ലേഡീസ് സൂപ്പർസ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്.വളരെ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ഇവർ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാൾ എന്ന് പേരെടുത്തത്. വെറും മൂന്ന് വർഷത്തെ കാലയളവിൽ രണ്ടു മൂന്ന് വർഷം കൊണ്ട് ഏകദേശം 20 ഓളം മലയാള സിനിമകളിൽ അഭിനയിച്ചു. വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു ആരാധകരെ വിസ്മയിപ്പിച്ചു.

ഈ സിനിമകളിൽ നിന്നും മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ് രണ്ടു തവണ താരം കരസ്ഥമാക്കുകയും ചെയ്തു. പിന്നീടായിരുന്നു താരം ദിലീപിനെ വിവാഹം ചെയ്തതും സിനിമ മേഖലയോട് വിട പറയുന്നത്. പിന്നീട് ദിലീപുമായുള്ള വിവാഹത്തിനു ശേഷം അഭിനയ രംഗത്ത് നിന്നും നീണ്ട പതിനാല് വര്ഷം വിട്ടുനിന്ന മഞ്ജു, വിവാഹമോചിതയായ ശേഷം കല്യാൺ ജ്വല്ലറിയുടെ പരസ്യത്തിൽ ഇതിഹാസ നടൻ അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്.

തുടർന്ന് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ സിനിമയിലെ തന്റെ രണ്ടാം ഇന്നിങ്ങിന്സിനു തുടക്കമിട്ട മഞ്ജു ഇത്രയും വർഷത്തെ ഇടവേള തന്റെ ജനപ്രീതിയെ തെല്ലും ബാധിച്ചിട്ടില്ല എന്ന് തുടർന്നുവന്ന വർഷങ്ങളിൽ തെളിയിച്ചുകൊണ്ട് മലയാളത്തിലെ ഏറ്റവും താരമൂല്യം ഉള്ള നടിയായി ജൈത്രയാത്ര തുടരുന്നു.രണ്ടാം വരവിൽ നടി മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ സജീവമാണ്.പ്രായത്തെ തോൽപ്പിക്കുന്ന മഞ്ജുവിന്റ ലുക്കാണ് പലപ്പോഴും ആരാധകരെ അമ്പരിപ്പിക്കുനത്.

അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത് എത്തിയ ചിത്രം തുനിവ് പൊങ്കല്‍ റിലീസായി ഇന്നലെയാണ് തീയറ്ററില്‍ എത്തിയത്. മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ് ചിത്രം. അജിത്തിനെ അഴിഞ്ഞാട്ടമാണ് ചിത്രം എന്നാണ് സിനിമ കണ്ട് ആരാധകര്‍ പറയുന്നത്. ചിത്രം മികച്ച പ്രതികരണം നേടുമ്പോള്‍ അജിത്തിനൊപ്പം തന്നെ കയ്യടി നേടുകയാണ് മലയാളികളുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍.തുനിവില്‍ മാസ് പ്രകടനം കാഴ്ചവയ്ക്കുന്ന നടിയുടെ സ്‌ക്രീന്‍ പ്രസന്‍സിനും ഫൈറ്റിനുമാണ് ആരാധകര്‍ കയ്യടിക്കുന്നത്. ആക്ഷന്‍ സീക്വന്‍സുകളില്‍ അഴിഞ്ഞാടുന്ന മഞ്ജുവിനെ കാണാം.

 

ഇത്രയും ഭംഗിയായി ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുമെന്ന് അറിയാല്ലായിരുന്നു എന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തെ പുകഴ്ത്തി നിരവധി പേരാണ് എത്തുന്നത്.‘തലയ്ക്ക് ഒപ്പം തകര്‍ത്ത് തലൈവി’ എന്നാണ് സമൂഹമാധ്യമങ്ങള്‍ മഞ്ജു വാര്യരെ കുറിച്ച് പറയുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മാത്രമല്ല, ഇനി തമിഴകത്തിന്റെ തലൈവിയുമാണ് എന്നാണ് മഞ്ജുവിനെ കുറിച്ച് ആരാധകര്‍ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *