തമിഴ് തലൈവർ അജിത്തിനെ കുറിച്ച് മഞ്ജു വാരിയർ..
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. മലയാളത്തിലെ ലേഡീസ് സൂപ്പർസ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്.വളരെ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ഇവർ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാൾ എന്ന് പേരെടുത്തത്. വെറും മൂന്ന് വർഷത്തെ കാലയളവിൽ രണ്ടു മൂന്ന് വർഷം കൊണ്ട് ഏകദേശം 20 ഓളം മലയാള സിനിമകളിൽ അഭിനയിച്ചു. വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു ആരാധകരെ വിസ്മയിപ്പിച്ചു.
ഈ സിനിമകളിൽ നിന്നും മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ് രണ്ടു തവണ താരം കരസ്ഥമാക്കുകയും ചെയ്തു. പിന്നീടായിരുന്നു താരം ദിലീപിനെ വിവാഹം ചെയ്തതും സിനിമ മേഖലയോട് വിട പറയുന്നത്. പിന്നീട് ദിലീപുമായുള്ള വിവാഹത്തിനു ശേഷം അഭിനയ രംഗത്ത് നിന്നും നീണ്ട പതിനാല് വര്ഷം വിട്ടുനിന്ന മഞ്ജു, വിവാഹമോചിതയായ ശേഷം കല്യാൺ ജ്വല്ലറിയുടെ പരസ്യത്തിൽ ഇതിഹാസ നടൻ അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്.
തുടർന്ന് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ സിനിമയിലെ തന്റെ രണ്ടാം ഇന്നിങ്ങിന്സിനു തുടക്കമിട്ട മഞ്ജു ഇത്രയും വർഷത്തെ ഇടവേള തന്റെ ജനപ്രീതിയെ തെല്ലും ബാധിച്ചിട്ടില്ല എന്ന് തുടർന്നുവന്ന വർഷങ്ങളിൽ തെളിയിച്ചുകൊണ്ട് മലയാളത്തിലെ ഏറ്റവും താരമൂല്യം ഉള്ള നടിയായി ജൈത്രയാത്ര തുടരുന്നു.രണ്ടാം വരവിൽ നടി മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ സജീവമാണ്.പ്രായത്തെ തോൽപ്പിക്കുന്ന മഞ്ജുവിന്റ ലുക്കാണ് പലപ്പോഴും ആരാധകരെ അമ്പരിപ്പിക്കുനത്.
ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അസുരൻ എന്ന സിനിമയിലൂടെ ആയിരുന്നു താരം തമിഴിൽ അരങ്ങേറ്റം നടത്തിയത്. ഇപ്പോൾ അജിത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തുനീവ് എന്ന സിനിമയിലും താരമായിരുന്നു നായികയായി എത്തിയത്. ഇപ്പോൾ അജിത്തിനെ കുറിച്ചുള്ള വിശേഷങ്ങൾ പറയുകയാണ് താരം.
“ഹൈദരാബാദിൽ വച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ഷൂട്ടിംഗ് തുടങ്ങി കുറച്ചു ദിവസങ്ങൾക്കു ശേഷം ആയിരുന്നു ഞാൻ സെറ്റിൽ ജോയിൻ ചെയ്യുന്നത്. ഒരു ദിവസം കോസ്റ്റ്യൂം ചെക്ക് ചെയ്യുന്നതിന് വേണ്ടി ട്രയൽ നടത്താമോ എന്ന് അവർ ചോദിച്ചിരുന്നു. ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ആയിരുന്നു ഇത്. ശാലിനിയുമായി എനിക്ക് നല്ല അടുപ്പമുണ്ട്. ഞങ്ങൾ ഇടയ്ക്കിടെ മെസ്സേജ് ഒക്കെ ചെയ്യാറുണ്ട്. പക്ഷേ ഇതുവരെ അജിത് സാറിനെ നേരിട്ടു കണ്ടിട്ടില്ല” – മഞ്ജു വാര്യർ പറയുന്നു.
“ഞാൻ ഈ കാര്യം അവിടെ പറഞ്ഞു ഏൽപ്പിക്കുകയും ചെയ്തു. അജിത്ത് സാർ ഫ്രീ ആകുമ്പോൾ ഒന്ന് പറയണമെന്നും എനിക്ക് പോയി കാണാൻ ആയിരുന്നു എന്നും ഞാൻ അവിടെ പറഞ്ഞ് ഏൽപ്പിച്ചു. പിന്നെ ക്യാരവനിൽ പോയി വിശ്രമിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ക്യാരവനിൽ ആരോ മുട്ടുന്നു. ഇപ്പോൾ അങ്ങോട്ട് പോകാം എന്നായിരുന്നു അയാൾ പറഞ്ഞത്. പെട്ടെന്ന് ഡോർ തുറന്നപ്പോൾ ആയിരുന്നു അജിത്ത് സാറിനെ മുന്നിൽ കണ്ടത്” – മഞ്ജു പറയുന്നു.
“മേ ഐ കം ഇൻ എന്നായിരുന്നു അജിത് സാർ ചോദിച്ചത്. ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ എന്നായിരുന്നു ഞാൻ പറഞ്ഞത്. മറ്റുള്ള താരങ്ങൾക്ക് ഒരുപാട് റെസ്പെക്ട് കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെക്കുറിച്ച് ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ പറഞ്ഞു കേട്ടതിനേക്കാൾ ഒരുപാട് മടങ്ങ് വലുത് ആണ് അദ്ദേഹം” – താരം പറയുന്നു. അതേ സമയം സിനിമയിൽ കണ്മണി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഒരുപാട് പ്രാധാന്യമുള്ള കഥാപാത്രമാണ് ഇത്. അത് വളരെ മികച്ച രീതിയിൽ തന്നെ താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.