മുൻവിധികളില്ലാതെ ഈ ചിത്രം കാണൂവെന്ന് ആവശ്യപ്പെട്ട് മഞ്ജു വാര്യർ..

മുൻവിധികളില്ലാതെ ഈ ചിത്രം കാണൂവെന്ന് ആവശ്യപ്പെട്ട് മഞ്ജു വാര്യർ..

 

മഞ്ജുവാര്യർ അരങ്ങുവാഴുന്ന കാലമാണ് ഇത്…മഞ്ജുവിന്റെ തുടരെത്തുടരെയുള്ള ചിത്രങ്ങളാണ് ഇപ്പോൾ തീയേറ്ററിൽ റിലീസ് ആകുന്നത്… ജയസൂര്യയും മഞ്ജുവാര്യരും ഒന്നിക്കുന്ന മേരി ആവാസ് സുനോ എന്ന ചിത്രമാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്… ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും പ്രജേഷ് സെന്നാണ് നിർവഹിച്ചിരിക്കുന്നത് …

ചിത്രത്തിൽ ശിവദ ഒരു പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നു.. ജയസൂര്യ ചിത്രത്തിൽ ഒരു റേഡിയോ ജോക്കി ആയാണ് എത്തുന്നത്… മഞ്ജു ഡോക്ടറുടെ വേഷമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്…ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയായിരിക്കും മേരി ആവാസ് സുനോ..

 

റേഡിയോ സുനോ എന്ന ചാനലിൽ മഞ്ജുവാര്യർ പറഞ്ഞ കാര്യം ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.. മേരി ആവാസ് സുനൊ കാണുമ്പോൾ വലിയ ചിന്തകൾ ഒന്നുമില്ലാതെ ശൂന്യമായ മനസ്സോടുകൂടി പോകണം എന്നാണ് എനിക്ക് പറയാനുള്ളത്.. അതായത് ഒരു മുൻവിധിയോടു കൂടി ഇതിനെ കാണാതെ എന്താ ഇതിനിപ്പോ കുറ്റം കണ്ടു പിടിക്കുക എന്നൊക്കെ ആലോചിച്ച് സിനിമ കാണാൻ പോകരുത്. എങ്കിൽ മാത്രമേ നമുക്ക് ആ സിനിമ ഒരു പുതുമയോടെ കാണാൻ കഴിയുകയുള്ളൂ.. എല്ലാ സിനിമകളും അങ്ങനെ കാണണം എന്നാണ് എന്റെ അഭിപ്രായം.. പണ്ടൊക്കെ അങ്ങനെയായിരുന്നു… ആ ഒരു സുഖം വീണ്ടും ആൾക്കാർക്ക് ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മഞ്ജുവാര്യർ പറഞ്ഞു..

ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ എ.ഇ എന്നിവരും വേഷമിട്ടിട്ടുണ്ട്.

ബി. രാകേഷാണ് മേരി ആവാസ് സുനോ നിര്‍മിച്ചത്. സംഗീതം എം. ജയചന്ദ്രന്‍. ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. എഡിറ്റിങ് ബിജിത് ബാല. ചിത്രം മെയ് 13ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തു.

മുൻപ് സിനിമയുടെ പ്രചരണാർത്ഥം ജയ സൂര്യ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു… വളരെ വർഷങ്ങൾക്കു മുമ്പ് പത്രം എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ മഞ്ജുവാര്യർ എന്ന നടിയെ കാണാനായി വലിയ തിരക്കുകൾക്കിടയിൽ ഞാൻ തിക്കി തിരക്കി നിന്നിട്ടുണ്ട്…അന്ന് ആ സിനിമയിൽ പത്രക്കാരുടെ കൂട്ടത്തിൽ ഒരു പത്രക്കാരൻ ആയി ഞാനും ഇരുന്നിട്ടുണ്ട്.. ഇന്ന് വർഷങ്ങൾക്കു ശേഷം ആ നടിയുടെ നായകനായി അഭിനയിക്കുമ്പോൾ ശരിക്കും അത്ഭുതവും അതിശയവും ആണ് എനിക്ക്.. ഞാൻ മാറി നിന്ന് ഒരുപാട് ആരാധിച്ചിട്ടുള്ള നടിയാണ് മഞ്ജുവാര്യർ… വളരെ സ്നേഹമുള്ള ഹൃദയത്തിന്റെ ഉടമയാണ് മഞ്ജു…ഇപ്പോൾ മഞ്ജുവിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെയധികം കൃതാർത്ഥനാണ്..

Leave a Comment

Your email address will not be published.