ക്യാൻസറിനെ അതിജീവിച്ച കഥയുമായി മഞ്ജുവാര്യരുടെ അമ്മ ഗിരിജ മാധവൻ

ക്യാൻസറിനെ അതിജീവിച്ച കഥയുമായി മഞ്ജുവാര്യരുടെ അമ്മ ഗിരിജ മാധവൻ…

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജുവാര്യർ. താരത്തിൻ്റെ അമ്മ ഗിരിജ മാധവനും പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ ഒരു നർത്തകിയാണ്.
ക്യാൻസർ എന്ന മഹാമാരിയെ ആത്മവിശ്വാസത്തോടെ ധൈര്യത്തോടെ അതിജീവിച്ചതെങ്ങനെയെന്ന് തുറന്ന് പറഞ്ഞ് നടിയുടെ അമ്മ ഗിരിജ മാധവൻ.


അതീജീവനം എന്ന വാക്കിനോട് ചേർത്തു വയ്ക്കാവുന്ന പേരാണ് ഗിരിജ മാധവൻ.
അർബുദ രോഗത്തെ മന ധൈര്യത്തോടെ കിഴടക്കി ജീവിതം തിരികെ പിടിച്ച കഥ പറയുന്നു. അസുഖ ബാധിതർക്ക് പ്രത്യാശയുടെ കരുത്തു പകർന്ന് മനോരമ ന്യൂസ് ചാനലിൻ്റെ കേരള കാൻ, കാൻസർ പ്രതിരോധ പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ഗിരിജ.

ഇരുപത് വർഷം മുൻപാണ് അർബുദ രോഗം ബാധിച്ചത്. മകളെ പ്രസവിച്ച സമയത്താണ് സംശയം തോന്നി ഡേക്ടറെ കാണിച്ചപ്പോൾ കാൻസർ ആണെന്ന് തിരിച്ചറിഞ്ഞു. അപ്പോൾ അതിനെ ഞാൻ അത്ര സീരിയസായി എടുത്തിരുന്നില്ല. അതിനിടെ മകളുടെ ചോറൂണ്ണൂ വന്നപ്പോൾ ചികിത്സ നീട്ടി വച്ചു.തിരുവനന്തപുരം ആർസിസിയിൽ ഡോക്ടർ വി.പി ഗംഗ ധരൻ്റെ നേത്യതത്തിലായിരുന്നു  ചികിത്സ. അദ്ദേഹം പകർന്നു നൽകിയ ആത്മവിശ്വാസത്തിൻ്റെ കരുത്തിലായിരുന്നു മുന്നോട്ടുള്ള യാത്ര.

അർബുദ രോഗത്തിൻ്റെ ഗൗരവും ആദ്യമൊന്നും തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. കിമോയും റേഡിയേഷനും തുടങ്ങിയതോടെ ആശുപത്രിയിൽ കൂട്ടുകാരെ കിട്ടി.ഇതേ രോഗം ബാധിച്ച സ്ത്രികൾ. കാൻസർ ബാധിച്ച് ചിലർ മരിച്ചെന്ന് അറിഞ്ഞപ്പോഴാണ് രോഗത്തിൻ്റെ ഗൗരവം ബോധ്യപ്പെട്ടത്. പിന്നീട് ഭർത്താവും മക്കളും ജിവിതത്തിൻ്റെ മുന്നോട്ടുള്ള യാത്രത്തിൽ തന്ന ധൈര്യമാണ് ജീവിതത്തിൽ കരുത്ത് പകർന്നത് .
അസുഖ സമയത്ത് കൂടുതൽ സമയവും ഭർത്താവാണ് താങ്ങും തണലുമായി കൂടെ ഉണ്ടായിരുന്നത്. ഭർത്താവിൻ്റെ നിയോഗശേഷം ഒറ്റപ്പെടൽ ഒഴിവാക്കാനാണ് കലാരംഗത്തേക്ക് വന്നത്.

ചെറുപ്പത്തിലെ നൃത്തം പരിശീലപ്പിക്കാൻ താൽപര്യം ഉണ്ടായിരുന്നു. ഒരു കൂട്ടുകുടുംബമായിരുന്നു എൻ്റേത്. ചേച്ചിമാർ എല്ലാവരും ന്യത്തം പഠിച്ചത് വീട്ടിലായിരുന്നു.

മഞ്ജു പാട്ട് പഠിക്കാൻ പോയപ്പോൾ പാട്ടു പഠിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനു കഴിഞ്ഞില്ല. വീട്ടിൽ ഒറ്റക്കായ സമയത്ത് അമ്മ ഒരിക്കലും ഒറ്റപ്പെടൽ അനുഭവിക്കരുത് എന്ന് മക്കൾക്ക് നിർബന്ധമായിരുന്നു.അമ്മയുടെ ജിവിതത്തിൽ എന്താണ് സന്തോഷം ആ കാര്യം ചെയ്യണം എന്നായിരുന്നു മക്കൾ രണ്ടു പേരും ഏപ്പോഴും പറയാറ് അങ്ങനെയാണ് ന്യത്തരംഗത്തിൽ തുടക്കം കുറിച്ചത്.

മോഹനിയാട്ടവും ഒപ്പം പഠിച്ചു. സ്മിത അജിതയായിരുന്നു ഗുരു. കഥകളി പരിശീലനം നേടാനായി കലാമണ്ഡലം ഗോപിയാശൻ്റെ അടുത്തു പോയി .കഥകളി പഠിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ ഉടനെ ദക്ഷിണ കൊടുത്ത് പഠിക്കാൻ തുടങ്ങി. കഥകളിയുടെ അരങ്ങേറ്റം കുറിച്ചു.

ഗുരുവായൂരപ്പൻ്റെ മുന്നിൽ മോഹിനിയാട്ടം അവതരിപ്പിക്കാനാണ് ആഗ്രഹം. ശാസ്ത്രിയ സംഗീതം, വേദം, ഇതെല്ലാം പരിശീലക്കുന്നുണ്ട് ഈ അറുപത്തിയഞ്ചാം വയസിലും
കലയിലൂടെയാണ് ജിവിതം മുന്നോട്ട് കൊണ്ടു പോകുന്നത്….

Leave a Comment

Your email address will not be published.