രാധേ ശ്യാം എന്ന ഡാൻസ് ഡ്രാമയിൽ ശ്രീകൃഷ്‌നായെത്തിയ മഞ്ജുവാര്യറുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. മലയാളത്തിലെ ലേഡീസ് സൂപ്പർസ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്.വളരെ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ഇവർ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാൾ എന്ന് പേരെടുത്തത്. വെറും മൂന്ന് വർഷത്തെ കാലയളവിൽ രണ്ടു മൂന്ന് വർഷം കൊണ്ട് ഏകദേശം 20 ഓളം മലയാള സിനിമകളിൽ അഭിനയിച്ചു. വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു ആരാധകരെ വിസ്മയിപ്പിച്ചു.
ഈ സിനിമകളിൽ നിന്നും മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ് രണ്ടു തവണ താരം കരസ്ഥമാക്കുകയും ചെയ്തു. പിന്നീടായിരുന്നു താരം ദിലീപിനെ വിവാഹം ചെയ്തതും സിനിമ മേഖലയോട് വിട പറയുന്നത്. പിന്നീട് ദിലീപുമായുള്ള വിവാഹത്തിനു ശേഷം അഭിനയ രംഗത്ത് നിന്നും നീണ്ട പതിനാല് വര്ഷം വിട്ടുനിന്ന മഞ്ജു, വിവാഹമോചിതയായ ശേഷം കല്യാൺ ജ്വല്ലറിയുടെ പരസ്യത്തിൽ ഇതിഹാസ നടൻ അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്.
മഞ്ജു വാര്യർ ഒരു നടി മാത്രമല്ല നർത്തകി കൂടിയാണ്. കുറച്ചധികം വർഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വീണ്ടും നൃത്ത വേദിയിലെത്തിയിരിക്കുകയാണ്. രാധേ ശ്യാം എന്ന ഡാൻസ് ഡ്രാമയിൽ ശ്രീകൃഷ്‌നായാണ് മഞ്ജു വേഷമിട്ടത്. ഗുരു ഗീത പത്മകുമാറാണ് ഈ നൃത്തം ചിട്ടപ്പെടുത്തിയത്. രാധയുടേയും കൃഷ്‌ണന്റേയും പ്രണയമാണ് ഡാൻസ് ഡ്രാമയുടെ പ്രമേയം. സൂര്യ ഫിലിം ഫെസ്റ്റിവൽ വേദിയിലായിരുന്നു മഞ്ജുവിന്റെ നൃത്തം…മഞ്ജു കൃഷ്‌ണനായി വേദിയിൽ നിറഞ്ഞു നിന്ന് ആടി തിമിർത്തു. താരത്തിന്റെ കൃഷ്‌ണ വേഷത്തിലുള്ള ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ നേടികഴിഞ്ഞു. അനവധി താരങ്ങൾ ചിത്രങ്ങൾക്ക് താഴെ മഞ്ജുവിന് അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്…
ആയിഷയിൽ നിന്ന് കൃഷ്‌ണനിലേക്ക് എന്നാണ് ഒരു ആരാധകന്റെ കമന്റ്. കലാജീവിതത്തിലേക്കുള്ള മഞ്ജുവിന്റെ തിരിച്ചുവരവും ഗുരുവായൂർ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിച്ചുകൊണ്ടായിരുന്നു. കലാക്ഷേത്ര പൊന്നിയാണ് കണ്ണന് പ്രിയപ്പെട്ടവളായ രാധയായി മഞ്ജുവിനൊപ്പം നൃത്തം ചെയ്തത്.
കുറച്ച് നാളുകളായി രാധേ ശ്യാമിന്റെ പൂർത്തികരണത്തിനും പ്രാക്ടീസിനും പിന്നാലെയായിരുന്നു മഞ്ജുവും സംഘവും. തുനിവ്, ആയിഷ എന്നീ സിനിമകളുടെ പ്രമോഷൻ പരിപാടികൾക്ക് പോലും ഓടി എത്തിയത് ഈ പ്രാക്ടീസ് തിരക്കിന് ഇടയിൽ നിന്നായിരുന്നു.