മൗനരാഗത്തിൽ മനോഹറിന്  യഥാർത്ഥ ജിവിതത്തിലും വിവാഹ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നു

മൗനരാഗത്തിൽ മനോഹറിന്  യഥാർത്ഥ ജിവിതത്തിലും വിവാഹ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നു ……

 

മൗനരാഗത്തിൽ സരയുവിനെ വിവാഹം കഴിക്കാനെത്തുന്ന മനോഹറായി തിളങ്ങുന്ന താരമാണ് ജിത്തു വേണുഗോപാൽ. നാലോ അഞ്ചോ സീരിയലുകളിലെ അഭിനയിച്ചിട്ടേ ഉള്ളുവെങ്കിലും ജിത്തു പ്രേക്ഷകർക്ക്‌ വളരെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ്.

ഏഷ്യാനൈറ്റിലെ തന്നെ ഹിറ്റ്‌ സീരിയലായിരുന്ന സീതാ കല്യാണം എന്ന സീരിയിലൂടെയാണ് ജിത്തു  അഭിനയത്തിലേയ്ക്ക് എത്തിയത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു കല്യാണിന്റെ അനുജനായ അജയ് ആയിട്ടാണ് താരം എത്തിയത്.

പിന്നീട് കുടുംബ വിളക്കിൽ നല്ല ഒരു സപ്പോർട്ടിങ് റോളിലാണ് ജിത്തു എത്തിയത്. കൂടാതെ ആതിര എന്ന ഹൊറർ സീരിയലിലും സ്‌നേഹക്കൂട് എന്ന സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. മുപ്പത്തിയൊന്നു വയസുകാരനായ ജിത്തു തൃശൂർ കൂർക്കഞ്ചേരി സ്വദേശിയാണ്. സീരിയൽ താരങ്ങളുടെ സ്റ്റാർട്ട് മ്യൂസിക് റിയാലിറ്റി ഷോയിലും സഹ താരങ്ങളോടൊപ്പം ജിത്തു എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ജിത്തു വേണുഗോപാൽ. സഹതാരങ്ങളുമായിട്ടുള്ള റീലുകളും മറ്റും താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. സീരിയലിൽ മാത്രമല്ല, യഥാർത്ഥ ജീവിതത്തിലും കല്യാണ മേളം പൊടി പൊടിക്കുകയാണ് ജിത്തുവിന്റെ ലൈഫിൽ.ജിത്തുവിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. പ്രണയ വിവാഹമാണ്

അടുത്തിടെ ജിത്തു സ്റ്റാര്‍ മാജിക് വേദിയില്‍ എത്തിയപ്പോള്‍ ജിത്തു തൻ്റെ പ്രണയം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഭാവി വധുവിനെ കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ് ജിത്തു. കാവേരി എന്നാണ് ജിത്തു വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേര്. വിവാഹം ഉടൻ തന്നെയുണ്ടാകും എന്നും ജിത്തു പറയുന്നു.  തന്നെ ഏറെ മനസിലാക്കുന്ന, തന്റെ പ്രൊഫഷൻ മനസിലാക്കുന്ന പെൺകുട്ടിയാണ് കാവേരി.

ഇപ്പോഴിതാ ജിത്തു തന്റെ ഭാവി വധുവുമായിട്ടുള്ള അടിപൊളി സേവ് ദി ഡെയ്റ്റ് വീഡിയോയും പങ്കുവച്ചിട്ടുണ്ട് സിനിമാ സ്‌റ്റൈലില്‍ ഒരു ഇന്‍ട്രൊയാണ് സേവ് ദ ഡേറ്റില്‍ വധുവിന് നല്‍കിയിരിയ്ക്കുന്നത്.

അബി ഫൈന്‍ ഷൂട്ടേഴ്‌സ് ആണ് ഈ കിടിലന്‍ വീഡിയോയുടെ ക്രീയേറ്റ് ചെയ്തിരിക്കുന്നത്. അവോക്കി റിസോര്‍ട്ടിലാണ് ഇവരുടെ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ വളരെ സുന്ദരിയായി അണിഞ്ഞൊരുങ്ങുന്ന കാവേരിയും വെല്‍ഡ്രസിഡായിട്ട് ജിത്തുവും എത്തുന്നുണ്ട്. ഈ വിഡിയോക്ക് താഴെ വളരെ മനോഹരമായ കുറിപ്പിലൂടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അവസാനം ഞാന്‍ വിവാഹം ചെയ്യാനായി പോകുന്നു. ‘ഇതാണ് എന്റെ പ്രണയം, എന്റെ പങ്കാളി.ഞാൻ ഒരിക്കലും ഓർമ്മകൾ ഉണ്ടാക്കുന്നത് നിർത്താൻ ആഗ്രഹിക്കുന്ന ആ വ്യക്തിയെ ഞാൻ കണ്ടെത്തി, എന്റെ ബാക്കിയുള്ളത് ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്ന വ്യക്തിയെ ഞാൻ കണ്ടെത്തി.

ഇനിയുള്ള ജീവിതത്തിൽ ഒരു യഥാർത്ഥ വ്യക്തിയാകാൻ കഴിയുന്ന വ്യക്തിയെ ഞാൻ കണ്ടെത്തി, എന്നെ മികച്ചതാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയെ തന്നെ എനിക്ക് ലഭിച്ചു.

 

നവംബര്‍ 19ന് തങ്ങള്‍ വിവാഹിതരാകുന്നുവെന്നും വീഡിയോയില്‍ എഴുതി കാണിക്കുന്നുണ്ട്. ജിത്തുവിന്റെ വിവാഹം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ജിത്തുവിന് എല്ലാവിധ മംഗളാശംസകളും ആരാധകർ ഇപ്പോൾ തന്നെ നേർന്നിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *