മാളികപ്പുറം സിനിമയുടെ വിശേഷങ്ങളുമായി നടൻ മനോജ് കെ ജയൻ..

മാളികപ്പുറം സിനിമയുടെ വിശേഷങ്ങളുമായി നടൻ മനോജ് കെ ജയൻ..

 

മലയാള സിനിമയിൽ നിന്ന് ഒഴിച്ച് കൂടാൻ കഴിയാത്ത ചില നടന്മാരിൽ ഒരാൾ ആണ് മനോജ് കെ ജയൻ. 1987ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് 1990-ല്‍ റിലീസായ പെരുന്തച്ചന്‍, 1992-ല്‍ പുറത്തിറങ്ങിയ സര്‍ഗ്ഗം എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ മലയാള സിനിമാലോകത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച നടനാണ് മനോജ് കെ ജയന്‍ .

മണിരത്നം സംവിധാനം ചെയ്ത് രജനീകാന്ത് നായകനായി അഭിനയിച്ച ദളപതി എന്ന ചിത്രത്തിലൂടെയാണ് മനേജ് കെ.ജയൻ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തമിഴിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത മനോജ് കെ ജയൻ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും അഭിനയിച്ചു.

സർഗ്ഗം, പഴശ്ശിരാജ, കളിയച്ഛൻ ,പെരുന്തച്ഛൻ,എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്.

 

2000-ൽ പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരമായ ഉർവ്വശിയും മനോജ് കെ ജയനും വിവാഹിതരായി. ഒരു പ്രണയ വിവാഹമായിരുന്നു അവരുടേത്.എങ്കിലും പിന്നീട് ഇരുവരും 2008-ൽ വിവാഹമോചിതരായി..

അടുത്തിടെ മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു മാളികപ്പുറം. ഉണ്ണി മുകുന്ദൻ ആണ് സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. വിഷ്ണു ശശി ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മനോജ് കെ ജയൻ ആണ് സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ഇദ്ദേഹം സിനിമയ്ക്ക് വേണ്ടി നടത്തിയ ത്യാഗങ്ങളെ കുറിച്ച് ഇദ്ദേഹം പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

ഈശ്വരൻ യോഗം പോലെ വളരെ യാദൃശ്ചികം ആയിട്ടായിരുന്നു ഈ സിനിമയും അതിലൂടെ ശബരിമല യാത്രയും കൈവന്നത് എന്നാണ് മനോജ് കെ ജയൻ പറയുന്നത്. ഒരുപാട് വർഷങ്ങൾക്കുശേഷമാണ് താൻ മല ചവിട്ടുന്നത് എന്നും മാളികപ്പുറം സിനിമയുടെ പമ്പയിലെ ചിത്രീകരണം തീർന്ന ദിവസം ആയിരുന്നു ഇത് എന്നുമാണ് താരം പറയുന്നത്. ഈ സിനിമ തന്നിലേക്ക് വന്നത് മുതൽ തൻറെ മനസ്സും ശരീരവും വ്രതത്തിൽ ആയിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്.

 

ഇരുമുടിക്കെട്ട് ഇല്ലാതെ ആണ് ഇദ്ദേഹം പമ്പയിൽ എത്തി മല ചവിട്ടിയത്. ഈ സംഭവം അല്പം വിഷമം തോന്നിപ്പിച്ചിരുന്നു എന്നും ചെറിയ പ്രായം തൊട്ട് നമ്മൾ എല്ലാവരും കേട്ടു പരിചയിച്ച അയ്യപ്പ സ്തുതികൾ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു എന്നുമാണ് ഇദ്ദേഹം പറയുന്നത്. ഒരു പുണ്യ യാത്ര തന്നെയായിരുന്നു ഇത് എന്നാണ് സിനിമയെക്കുറിച്ചും ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ചും ഇദ്ദേഹം പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *