Life Style

മാൻപേടയെ പോലെയുണ്ടല്ലോ!!! ആരാധക ഹൃദയം കവർന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ നായിക

മാൻപേടയെ പോലെയുണ്ടല്ലോ!!! ആരാധക ഹൃദയം കവർന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ നായിക

നീളൻ മുടിയും കുസൃതി നിറഞ്ഞ വർത്തമാനവുമായി മലയാളി പ്രേക്ഷകരുടെ ഹൃദയം സ്വന്തമാക്കിയ കക്ഷിയാണ് മാൻവി സുരേന്ദ്രൻ. കലോത്സവ വേദികളിൽ തിളങ്ങിയിരുന്ന, അഭിനയം മനസിൽ കൊണ്ടു നടന്നിരുന്ന ശ്രുതി എന്ന കോട്ടയംകാരി പെൺകുട്ടിയാണ് മാൻവി. അഭിനയത്തിന് പുറമേ നല്ലയൊരു നർത്തകി കൂടിയാണ് മാൻവി.

ഇൻസ്റ്റാഗ്രാമിൽ സജീവമായി ഫോട്ടോസ് പോസ്റ്റ് ചെയ്യാറുള്ള മാൻവി വ്യത്യസ്തമായതും ആരാധകരെ ഞെട്ടിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ട് ചെയ്യാറുണ്ട്. ലോക് ഡൗൺ കാലത്ത് സ്റ്റാർ മാജിക് താരങ്ങൾ അവരവരുടെ വീടുകളിൽ ഷൂട്ട് ചെയ്ത അയച്ച വീഡിയോസിൽ മാൻവിയുടെ വിഡിയോയും ഉണ്ടായിരുന്നു.

സീതയിലെ അർച്ചന എന്ന കഥാപാത്രമാണ് മാൻവിയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറ്റിയത്. തുടർന്ന് തേനും വയമ്പും എന്ന സീരിയലിലും മാൻവി ഒരു പ്രധാനവേഷത്തിൽ എത്തിയിരുന്നു. സുമംഗലി ഭവഃ എന്ന സീരിയലിലെ മയൂരി എന്ന കഥാപാത്രമാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Tags
Show More
Back to top button
Close