നങ്ങേലി എന്ന കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ പല നടികളും ഞെട്ടി പിന്മാറിയെന്ന് വിനയൻ……

പത്തൊമ്പതാം നൂറ്റാണ്ടില്‍ മാറ് മുറിച്ച്‌ ആത്മഹൂതി ചെയ്യുന്ന യഥാർത്ഥ ധീര വനിതയായ നങ്ങേലി എന്ന കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ പല നടികളും ഞെട്ടി പിന്മാറിയെന്ന് വിനയൻ……

 

ലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകനാണ് വിനയൻ.

മോഹൻലാലുമായി രൂപസാദൃശ്യമുള്ള മദൻ ലാൽ എന്ന വ്യക്തിയെ നായകനാക്കി സൂപ്പർ സ്റ്റാർ എന്ന ചിത്രം സം‌വിധാനം ചെയ്തുകൊണ്ടാണ് ഇദ്ദേഹം ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്.ഒരുകാലത്ത് മലയാള സിനിമയെ പിടിച്ചുലച്ച വിവാദ നായകന്മാരിലൊരാൾ വിനയനായിരുന്നു.

ഒരുകാലത്ത് മലയാള സിനിമയെ പിടിച്ചുലച്ച വിവാദ നായകന്മാരിലൊരാൾ വിനയനായിരുന്നു.

പിന്നിട് വിവാദ.വിലക്കിനു ശേഷം കലാഭവൻ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിലൂടെയാണ് വിനയൻ മലയാള സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയത്.

 

ഇപ്പോഴിതാ വിനയൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ട്’ തിയറ്ററുകളിൽ മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുകയാണ്.

പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ മലയാള സിനിമാ ലോകത്തേക്ക് വിനയന്‍ എന്ന മികച്ച സംവിധായകന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി കഴിഞ്ഞു.

സംവിധായകന്‍ വിനയന്‍.തൻ്റെ പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലി എന്ന കഥാപാത്രത്തെ കുറിച്ചാണ് മാധ്യമങ്ങളിൽ പറയുന്നത്.

തെന്നിന്ത്യന്‍ നടി കയാദു ലോഹറാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. കയാദുവിലേക്ക് നങ്ങേലി എന്ന കഥാപാത്രം എത്തിയതിനേക്കുറിച്ച്‌ പറയുകയാണ് വിനയൻ.ചില സവിശേഷതകള്‍ ഉണ്ടെന്നും ഇവിടെ പലരെയും ആ കഥാപാത്രത്തിനായി സമീപിച്ചിരുന്നുവെന്നും വിനയന്‍ വ്യക്തമാക്കി.പത്തൊമ്പതാം നൂറ്റാണ്ടില്‍ മാറ് മുറിച്ച്‌ ആത്മഹൂതി ചെയ്യുന്നയാളാണ് നങ്ങേലി കഥാപാത്രം. ഇക്കാര്യം കേട്ടപ്പോള്‍ പലരും ഞെട്ടി പിന്മാറുകയായിരുന്നുവെന്ന് നടി പറഞ്ഞു.

 

നങ്ങേലി എന്ന് പറഞ്ഞാല്‍ വയലേലകളില്‍ പണി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ ശരീര പ്രകൃതിയുള്ള ആളാണ്, എന്നാല്‍ സുന്ദരിയാണ്, ഒരു വാര്യരുടെ തന്റേടമൊക്കെ വേണം. ഇവിടെ പല പെണ്‍കുട്ടികളും ശരീര പ്രകൃതിയില്‍ ചെറുതാണ്. ചിലരെ സമീപച്ചപ്പോള്‍ അവര്‍ക്കൊക്കെ ഞെട്ടല്‍ ആയിരുന്നു, മാറ് മുറിച്ച്‌ ആത്മഹൂതി ചെയ്യുകയെന്ന് പറയുമ്പോൾ ഞെട്ടി നിന്നവരുണ്ട്. ഞാന്‍ നിര്‍ബന്ധിച്ച്‌ സമ്മതിപ്പിക്കുമ്പോള്‍ ചിലപ്പോള്‍ ഇത്രയും ഭംഗിയായി ചെയ്യാന്‍ കഴിയില്ല. ഞാന്‍ ചെയ്യാം , നങ്ങേലിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഞാന്‍ പഠിച്ചു കഴിഞ്ഞു എന്നാണ് കയാദു പറഞ്ഞത്. ഇങ്ങനെ പറയുന്നവര്‍ക്ക് കൈ കൊടുക്കുക എന്നതാണ്. കയാദു എന്റെയുടത്ത് പറഞ്ഞു ‘ഞാനിത് ചെയ്തിരിക്കുമെന്ന്’ താരം പറഞ്ഞപ്പോൾ ആ വേഷം സന്തോഷപ്പൂർവ്വം കൊടുക്കാന്‍ കാരണമെന്ന് . വിനയന്‍ പ്രതികരിച്ചു.

 

മാറുമറയ്ക്കുന്നതും മുലക്കരവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കായി നടന്ന സമരങ്ങളിലെ മുന്നണി പോരാളിയായിരുന്നു നങ്ങേലി. ആയോധ കലകള്‍ വശമുള്ള ശക്തമായ സ്തീ കഥാപാത്രത്തെ മനോഹരമായാണ് കയാദു അവതരിപ്പിച്ചിരിക്കുന്നത്. കന്നഡയില്‍ സജീവമായ കയാദുവിന്റെ ആദ്യ മലയാളം സിനിമയാണ് പത്തൊമ്ബതാം നൂറ്റാണ്ട്. തന്റെ സിനിമ ബിഗ്സ്‌ക്രീനില്‍ കണ്ട് കരയുന്ന കയാദുവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. നങ്ങേലിയുടെ പ്രിയപ്പെട്ട ചിരുകണ്ടനെ അവതരിപ്പിച്ച സെന്തില്‍ കൃഷ്ണ ആയിരുന്നു.

Leave a Comment

Your email address will not be published.