എന്താണ് പ്ലാസ്റ്റിക് സർജറി സൗന്ദര്യ വർധനവിനുള്ള ഒരു വഴി എന്നതിലപ്പുറം പലർക്കും പ്ലാസ്റ്റിക് സർജറി എന്തിനാണെന്നുപോലും അറിയില്ല

പലവ്ർക്കും ഒരുപാട് ആശയക്കുഴപ്പം ഉള്ള കാര്യമാണ് പ്ലാസ്റ്റിക് സർജറി. സൗന്ദര്യ വർധനവിനുള്ള ഒരു വഴി എന്നതിലപ്പുറം പലർക്കും പ്ലാസ്റ്റിക് സർജറി എന്തിനാണെന്നുപോലും അറിയില്ല. പ്ലാസ്റ്റിക് എന്ന് കേൾക്കുമ്പോൾ നമുക്കെല്ലാം മനസ്സിൽ ഒരു വികൃതമായ ചിന്തകളാണ് കടന്നുവരുന്നത് എങ്ങിനെയാണ് ഈ ഒരു സർജറിയ്ക്കു പ്ലാസ്റ്റിക് എന്ന് പെരുവന്നത് എന്ന് നമ്മിൽ പലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും ഗ്രീക്ക് വാക്യമായ ‘പ്ലാസ്റ്റിക്കോസി’ൽ നിന്നാണ് പ്ലാസ്റ്റിക് എന്ന വാക്ക് ഉത്ഭവിച്ചത് അതിന്റെ അർത്ഥം ‘to mold’ എന്നാണ്.

പ്ലാസ്റ്റിക് ഒത്തിരി ഫ്ളക്സ്ബിൾ ആണെന്ന് നമുക്ക് എല്ലാവർക്കും അറിയാം അതുകൊണ്ടുതന്നെ എതൊരു ആകൃതിയാക്കുവാനും പ്ലാസ്റ്റിക് ഉപയോഗിക്കാവുന്നതാണ്. പ്ലാസ്റ്റിക് സർജറിയുടെ ആദ്യ ഘട്ടങ്ങളിൽ, വൈരൂപങ്ങളെല്ലാം മാറ്റാൻ എന്ന നിലയിലാണ് പ്ലാസ്റ്റിക് സർജറി ആരംഭംകുറിച്ചത്. മുറിച്ചുണ്ടിന്റെ ശാസ്ത്രക്രിയയ്ക്കാണ് ആദ്യം പ്ലാസ്റ്റിക് സർജറി ഏകാഗ്രത നൽകിയിരുന്നത് എന്നാൽ പിന്നീട് ഓരോ വിഭാഗങ്ങളായും വളർന്നുവരുകയാനുണ്ടായത് പ്ലാസ്റ്റിക് സർജറിയെ രണ്ടായാണ് തരംതിരിച്ചിരിക്കുന്നത്, റിക്കൺസ്ട്രക്റ്റീവ് സർജറി എന്ന ഒരു വിഭാഗവും, കോസ്മെറ്റിക് സർജറി എന്ന മറ്റൊരു വിഭാഗവും. ഇതിൽത്തന്നെ പൊതുവായി എല്ലാവരും അറിയപ്പെടുന്നത് കോസ്മെറ്റിക് സർജറി ആണ്.

ഇത് സൗന്ദര്യ വർദ്ധനാവിനായുള്ള സർജറി ആണ്. അതായത് മൂക്കിന്റെ ഷേപ്പ് മാറ്റുന്ന ഓപ്പറേഷൻ, ശരീരത്തിലെ അമിതമായ കൊഴുപ്പ് വലിച്ചെടുത്തു ശരീരം കൂടുതൽ ഷേപ്പ് വരുത്താനുള്ള സർജറി, അമിതമായുള്ള വയറു കുറയ്‌ക്കുന്ന സർജറി, ഇടിഞ്ഞ മാറിടങ്ങളെ കുറച്ചുകൂടി ഉയർത്തുന്നതിനുള്ള സർജറി, ഇവയെല്ലാമാണ് ഇതിൽ ഉൾപ്പെടുന്നത്. എന്നാൽ റിക്കൺസ്ട്രക്റ്റീവ് സർജറി മുഖ്യമായും ശരീര വൈവിദ്യങ്ങളെ മാറ്റിയെടുക്കുന്നതിനായാണ്.

ജന്മനായുള്ള വൈകല്യങ്ങളെ മാറ്റിയെടുക്കുന്നതിനുപുറമേ, ആക്‌സിഡന്റ്, കാൻസർ മൂലം നീക്കം ചെയ്യേണ്ടിവന്ന അവയവംങ്ങളെ രണ്ടാമത് രൂപപ്പെടുത്തിയെടുക്കുന്നതിനുമായാണ് ഈ സർജറി ഉപകരിക്കുന്നത് ആറ്റുപോയ ശരീരഭാഗങ്ങൾ തുന്നിച്ചേർക്കുന്നതെല്ലാം ഈ റിക്കൺസ്ട്രക്റ്റീവ് സർജറിയുടെ ഭാഗമായാണ് ഇതിനു പുറമെ പൊള്ളലുകൾ എറ്റ് സ്കിൻ മുഴുവൻ പോയി വരുന്ന രോഗികൾക്ക് സ്കിൻ ഗ്രാഫറ്റിംഗ് വഴി അവരുടെ മുരുവുകൾ ഉണക്കാനും പ്ലാസ്റ്റിക് സർജറി സഹായകമാണ് മുടി, കൈ, മുഖം എന്നിവയെല്ലാം ട്രാൻസ്‌പ്ലന്റേഷൻ വഴി മാറ്റിവയ്ക്കാനായി പ്ലാസ്റ്റിക് സർജറി ഫലപ്രദമാണ്.

Leave a Comment

Your email address will not be published. Required fields are marked *