നിനക്ക് പൊക്കമില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്.പല ഭാഗത്ത് നിന്ന് പുച്ഛം കേട്ടു കൊണ്ടാണ്. ഇവിടെ വരെ എത്തിയത്…. ബിജു സോപാനം……..

നിനക്ക് പൊക്കമില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്.പല ഭാഗത്ത് നിന്ന് പുച്ഛം കേട്ടു കൊണ്ടാണ്. ഇവിടെ വരെ എത്തിയത്…. ബിജു സോപാനം……..

 

ഉപ്പും, മുളകും എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ ആണ് ബിജു സോപാനം. സ്വാഭാവികമായ അഭിനയ ശൈലിയാണ് ബിജുവിനെ വ്യത്യസ്തനാക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന് ശേഷം സ്വാഭാവികമായ തിരുവനന്തപുരം ഭാഷയെ മിനിസ്ക്രീനിലൂടെ പ്രശസ്തമാക്കിയതിനും ബിജുവിന് പങ്കുണ്ട്.

ഇപ്പോഴിതാ താരം തന്റെ കലാജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ്

ശ്രദ്ധ നേടുന്നത്.

താൻ ക്യാമറയുടെ മുന്നിൽ എത്തുമ്പോൾ മാത്രമാണ് ഒരു നടനാകുന്നത്. അല്ലെങ്കിൽ സാധാരണ ഒരു നെയ്യാറ്റിൻ കരക്കാരൻ തന്നെയാണ് ബിജു പറയുന്നു. കാവാലം സാറിന്റെ നാടക കളരിയുടെ പേരാണ് സോപാനം, അത് തന്റെ പേരിനോട് കൂടെ ചേർത്ത്‌ ‘ഇരുപത്തിമൂന്നാം വയസിലാണ് താൻ നാടകത്തിൽ ചേർന്നത്, പാരമ്പര്യമൊന്നും ഇല്ലായിരുന്നു നിന്നെ കൊണ്ട് പറ്റില്ല കളഞ്ഞിട്ട് പോ എന്ന് പറഞ്ഞുള്ള പുച്ഛം ഒരുപാട് കേട്ടിട്ടുണ്ട്. അപ്പോഴാണ് വാശി വന്നത്’ ബിജു സോപാനം മനസ് തുറന്നു.

ബാലുവിൽനിന്ന് ബിജുവിലേക്ക് എന്നു പറയുന്നത് ശരിയാകില്ല. ബിജുവിൽനിന്ന് ബാലുവിലേക്ക് എന്നുതന്നെ പറയണം. അതിന് 22 വർഷത്തെ പഴക്കമുണ്ട്. സീരിയലിലെ ബാലുവിനെ പരിചിതമെങ്കിലും ബിജുവെന്ന നാടകനടനെ അത്രയധികം മലയാളികൾ അറിഞ്ഞിട്ടുണ്ടാകില്ല. കാവാലവും നെടുമുടി വേണുവും ഭരത് ഗോപിയും കളംനിറഞ്ഞുനിന്ന കാലത്ത് അവരുടെയെല്ലാം ഇഷ്ടശിഷ്യനായി ബിജു സോപാനത്തിന്റെ അരങ്ങിലും അണിയറയിലുമുണ്ടായിരുന്നു.

 

1994ൽ സോപാനത്തിന്റെ പടി കയറിയെത്തി. 2015ൽ ഉപ്പും മുളകിലേക്കും പോകുമ്പോഴേക്കും കാവാലം സംഘത്തിലെ പ്രധാന നടനായി മാറിയിരുന്നു.‘നാടകത്തിൽ സജീവമായി നിൽക്കുന്ന സമയത്ത് ഒളിച്ച് പോയി ചെയ്ത സിനിമയാണ് രാജമാണിക്യമെന്നും ബിജു പറയുന്നു. ഒരുപാട് കടമ്പകൾ കടന്നാണ് കാവാലം സാറിന് കീഴിൽ നാടകത്തിൽ വേഷങ്ങൾ ചെയ്തത്. ഒന്നോ രണ്ടോ വർഷം നിൽക്കാനായാണ് കാവാലം സാറിന്റെ നാടക കളരിയിൽ പോയത്.

പക്ഷെ 22 വർഷം നിന്നു. മത്സര സ്വഭാവം പണ്ടെ ഇല്ല. ഒരു സിനിമ കണ്ട് കഴിഞ്ഞാൽ വിത്ത് മ്യൂസിക്ക് ഞാൻ എന്റെ ചേച്ചിമാ​ർക്ക് കഥ പറഞ്ഞ് കൊടുക്കുമായിരുന്നു. നിനക്ക് സിനിമയിൽ അഭിനയിക്കാം പക്ഷെ പൊക്കമില്ലല്ലോടായെന്ന് പലരും എന്നോട് പറയുമായിരുന്നു. പക്ഷേ പിന്നിട് മനസിലായി കഴിവും, ഈശ്വരനുഗ്രഹവും ഉണ്ടെകിൽ നമ്മൾ അഭിനയത്തിൽ വിജയിക്കും. ഇപ്പോൾ എന്റെ വീടിനും സോപാനം എന്നാണ് പേര് ഇട്ടിരിക്കുന്നത്, എന്റെ മക്കൾക്കും സിനിമയിൽ അഭിനയിക്കണം എന്നാഗ്രഹം ഉണ്ട്. ഓർമ്മക്കായി എന്ന ചിത്രത്തിൽ ഗോപിച്ചേട്ടൻ ചെയ്യ്ത വേഷം ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്, ഉപ്പും, മുളകും എന്റെ തലവര തന്നെ മാറ്റിയ പരമ്പര ആണ് ബിജു സോപാനം പറയുന്നു, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രം ആണ് താരം അവസാനമായി അഭിനയിച്ച ചിത്രം.

ലൈക്കയാണ് ഇനി റിലീസിനെത്താനുള്ളത്. ഫാമിലി സബ്ജക്ടാണ് ലൈക്ക.

Leave a Comment

Your email address will not be published. Required fields are marked *