വിവാഹം, കുടുംബം എന്നിവയെല്ലാം ഒരു ദുഷിച്ച വ്യവസ്ഥിതിയാണ് സംവിധായകൻ ജിയോ ബേബി……

വിവാഹം, കുടുംബം എന്നിവയെല്ലാം ഒരു ദുഷിച്ച വ്യവസ്ഥിതിയാണ് സംവിധായകൻ ജിയോ ബേബി……

 

ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ സംവിധായകൻ ജിയോ ബേബി.സ്ത്രീപക്ഷ സിനിമകൾ ഒരുക്കുന്ന ജിയോ ബേബി മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ്. സമീപകാലിക വിഷയങ്ങളിൽ അഭിപ്രായം പറയുകയും, രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണിദ്ദേഹം.ഇപ്പോഴിതാ

ഇദ്ദേഹത്തിൻ്റെ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

വിവാഹം, കുടുംബം എന്നീ സാമൂഹ്യ വ്യവസ്ഥിതികളോടുള്ള തന്റെ ശക്തമായ എതിര്‍പ്പ് അറിയിച്ച്‌ സംവിധായനും നടനുമായ ജിയോ ബേബി.

വിവാഹം ഒരു ദുഷിച്ച വ്യവസ്ഥിതി ആയിട്ടാണ് എനിക്ക് തോന്നുന്നത് എന്നാണ് ജിയോ ബേബി തുറന്നടിക്കുന്നത്.. . ഞാന്‍ അനുഭവത്തിലൂടെയും ഞാന്‍ നടത്തിയ പഠനത്തിലൂടെയുമാണ് പറയുന്നത്..

വിവാഹ ശേഷം എനിക്ക് മനസ്സിലായ കാര്യങ്ങളാണ് പറയുന്നത്. ഞാന്‍ ഈ പറയുന്ന കാര്യം എത്രപേര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കും എന്ന് അറിയില്ല.. വിവാഹം എന്ന രീതി വേണ്ടയിരുന്നെങ്കിൽ ഒന്നൂ കൂടി നന്നായിരിക്കാം. ഈ സമ്പ്രദായം നല്ലതല്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്നാണ് അഭിമുഖത്തില്‍ വെച്ച്‌ ജിയോ ബേബി പറഞ്ഞത്.. കുടുംബം എന്ന് പറയുന്നത് തന്നെ ഒരു മോശം സ്ഥലമാണ്.. അങ്ങനെയാണ് എനിക്ക് തോന്നിയിട്ടുള്ളത് എന്നും ജിയോ ബേബി പറയുന്നു. അങ്ങനെ തനിക്ക് തോന്നാനുള്ള കാരണം അദ്ദേഹം അഭിമുഖത്തില്‍ വെച്ച്‌ പറയുന്നുണ്ട്. കുടുംബം വളരെ മോശമായ ഒരു സ്ഥലമാണ്.. കാരണം അവിടെ ആര്‍ക്കും സ്വാതന്ത്ര്യം ഇല്ല.. നമ്മള്‍ക്ക് ഉണ്ടാകുന്ന മക്കള്‍ക്ക് സ്വാതന്ത്ര്യമില്ല.. ഞാന്‍ കല്യാണം കഴിച്ചു കൊണ്ടുവരുന്ന ഭാര്യക്ക് അതിനേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യമില്ലായ്മയുണ്ട്..റിലേഷൻഷിപ്പിലാണ് സ്വാതന്ത്ര്യം ഇല്ലായ്മ എന്നാണ് എനിക്ക് തോന്നുന്നത്. കല്യാണം കഴിഞ്ഞു ആരെയും പ്രണയിക്കാൻ പോലും പറ്റാത്ത സ്വാതന്ത്ര്യമില്ലായ്മ. എല്ലാവരും പ്രണയിക്കുന്നുണ്ട്. പക്ഷേ അത് ആരും അറിയാൻ പാടില്ല.എല്ലാ തരത്തിലും സ്വാതന്ത്ര്യം ഇല്ലായ്മയുടെ വലിയൊരു ലോകത്താണ് ജീവിക്കുന്നത്. ഞാനെപ്പോഴും റിലേഷൻഷിപ്പിനെ കുറിച്ച് ആലോചിക്കാറുണ്ട്.

ഞാന്‍ എപ്പോഴും സ്വാതന്ത്ര്യത്തെ പറ്റി സംസാരിക്കുന്നയാളാണ്. വീട്ടിലായാലും കുട്ടികളോടായാലും. കുട്ടികള്‍ക്ക് 5 വയസ്സും 3 വയസ്സുമാണുള്ളത്. അവരോട് പലപ്പോഴും നോ പറയേണ്ടി വരുമ്പോള്‍ അത് ശരിയല്ലല്ലോയെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ദൈനംദിന ജീവിതത്തിലായാല്‍ പോലും നമ്മളെല്ലാം കടന്നു പോകുന്ന സാഹചര്യങ്ങളിലെല്ലാം വെച്ച് ചിന്തിക്കാവുന്നതാണ് സ്വാതന്ത്ര്യം.

 

സ്വാതന്ത്രം ഇല്ലാതെ വരുമ്പോൾ അത് പല തരത്തില്‍ മനുഷ്യരെ വൃത്തികെട്ടവരാക്കുന്നു. ഒരാളെ കൊന്ന് കുറ്റം ഏറ്റു പറഞ്ഞ് പങ്കാളിയുടെ അടുത്ത് ചെന്നാല്‍ ചിലപ്പോള്‍ സാരമില്ല രക്ഷപ്പെടാം.. എന്ന് പറഞ്ഞ് ആശ്വസിപ്പിക്കും എന്നാല്‍ ഇതേ പങ്കാളിയോട് തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞാലോ ചിലപ്പോള്‍ അവര്‍ നമ്മളെ തന്നെ കൊല്ലുമെന്നും അദ്ദേഹം പറയുന്നു. അപ്പോള്‍ ഒരാളെ സ്‌നേഹിക്കുന്നത് അപകടം ആവുകയും ഒരാളെ കൊല്ലുന്നത് നിസാരമാവുകയും ചെയ്യുകയാണ് അവിടെ എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

 

‘അതേസമയം, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന തന്റെ സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി കാതല്‍ ദ കോര്‍ എന്ന സിനിമ ഒരുക്കുകയാണ് ഇപ്പോള്‍ ജിയോ ബേബി. ചിത്രത്തില്‍ ജ്യോതികയാണ് നായികയായി എത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *