പൗർണമിത്തിങ്കൾ ഗൗരിക്ക് വിവാഹം; സേവ് ദ ഡേറ്റ് ചിത്രങ്ങൾ വൈറലാകുന്നു… 

പൗർണമിത്തിങ്കൾ ഗൗരിക്ക് വിവാഹം; സേവ് ദ ഡേറ്റ് ചിത്രങ്ങൾ വൈറലാകുന്നു…

 

 

പൗർണമി തിങ്കൾ എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നായികയാണ് ഗൗരി കൃഷ്ണ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തി എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണ സീരിയൽ രംഗത്തേക്ക് എത്തുന്നത്. പിന്നീട് കാണാ കൺമണി, മാമാങ്കം, സീത, എന്ന് സ്വന്തം ജാനി, അയ്യപ്പ ശരണം തുടങ്ങി പത്തിൽ അധികം സീരിയലുകളിൽ അഭിനയിച്ചു. പൗർണി തിങ്കളിലെ വേഷത്തിലൂടെയാണ് ഗൗരി കൂടുതൽ

ശ്രദ്ധിക്കപ്പെട്ടത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് സ്വന്തമായി യുട്യൂബ് ചാനലും ഉണ്ട്.

സ്വയം ഭക്ഷണവും, ഫോട്ടോഷൂടും, കുടുംബ വിശേഷങ്ങളുമെല്ലാമാണ് താരം അതിൽ

പങ്കുവെക്കാറുള്ളത്.തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളെല്ലാം ഗൗരി പതിവായി ആരാധകരെ അറിയിക്കാറുണ്ട് കഴിഞ്ഞ ദിവസം വിവാഹ തിയ്യതി പരസ്യപ്പെടുത്തി നടി സോഷ്യൽ മീഡിയയിൽ എത്തിയിരിന്നു,നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വാർത്തകളൊക്കെ നേരത്തെ പുറത്ത് വന്നതാണ്,വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം താൻ വിവാഹിതയാകാൻ പോകുന്നുവെന്ന സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഗൗരി കൃഷ്ണൻ

വിവാഹം നവംബർ 24നാണ് നടക്കാൻ പോകുന്നത്.

കല്യാണ സാരിയിൽ വരന്റേയും വധുവിന്റേയും പേരിനൊപ്പം കല്യാണ തിയ്യതിയും തുന്നി ചേർത്ത വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഗൗരി കൃഷ്ണ വിവാഹ തിയ്യതി പരസ്യപ്പെടുത്തിയത്.സീരിയൽ സംവിധായകനുമായ മനോജുമായുള്ള അടുപ്പം പ്രണയമാവുകയായിരുന്നു.താരത്തിന്റെ വിവാഹ നിശ്ചയം കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ആഘോഷമായി അതിന്റെ വിശേഷങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു.വരൻ സീരിയലിന്റെ അണിയറ പ്രവർത്തകനാണെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും ഗൗരി നേരത്തെ

 

വെളിപ്പെടുത്തിയിരുന്നു. . പിന്നീട് വിവാഹനിശ്ചയ ദിവസം അടുത്തപ്പോഴാണ് വരന്റെ വിവരങ്ങൾ ഗൗരി കൃഷ്ണൻ പങ്കുവെച്ചത്. നിശ്ചയത്തിന്റെ വിശേഷങ്ങൾ എല്ലാം ലൈവ് ആയി ഗൗരി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു

ഗൗരി കൃഷ്ണൻ നായികയായി എത്തിയ ‘പൗർണമിത്തിങ്കൾ’ എന്ന സീരിയലിന്റെ സംവിധായകൻ മനോജ് പേയാടാണ് വരൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വിവാഹവിശേഷങ്ങൾ പങ്കുവച്ചത്. കല്യാണ സാരിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.സാരിയുടെ അറ്റത്തായി വിവാഹതിയതി തുന്നി ചേർത്തിരുന്നു. ഇപ്പോഴിതാ താരത്തിൻ്റെ കാത്തരിപ്പിനു വിരാമിട്ടു കൊണ്ട് സേവ് ദി സെയ്റ്റ് ചിത്രങ്ങൾ എത്തിയിരിക്കുകയാണ്.

 

വരൻ മനോജിനോടൊപ്പം വെള്ളച്ചാട്ടം ആസ്വദിക്കുന്ന ഫോട്ടോയാണ് “ലെറ്റ്സ് ബിഗിന്” എന്ന അടിക്കുറിപ്പോടെ താരം പങ്കുവെച്ചത്. ദൃശ്യ ഫോട്ടോഗ്രാഫിയാണ് പ്രണയദ്രമായ ഈ സേവ് ദി ഡേറ്റ് ദൃശ്യങ്ങൾ ഒരുകിയിരിക്കുന്നത്. ട്രെഡിഷണൽ ലുക്കിലാണ് ഇത്തവണ ഇരുവരും എത്തിയിരിക്കുന്നത്. ഫെബ്രുവരി 11ന് നാട്ടകത്തുള്ള സ്വകാര്യ റിസോർട്ടിൽ വച്ചാണ് താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. കോട്ടയം സ്വദേശിയായ ഗൗരി ‘നിലവിൽ സീ കേരളയിലെ പരമ്പരയായ ‘കയ്യെത്തും ദൂര’ത്തിലെ ‘മിസ്റ്റർ ഗായത്രി ദേവി’യായി ഇനി സ്ക്രീനിലുണ്ടാകും എന്ന സന്തോഷ വാർത്ത ഗൗരി സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു

Leave a Comment

Your email address will not be published. Required fields are marked *