മയോണൈസ് എന്ന വില്ലൻ

മയോണൈസ് എന്ന വില്ലൻ

 

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരണങ്ങൾ സംഭവിച്ച വാർത്ത നാം ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഓൺലൈനിൽ വാങ്ങിക്കഴിച്ച കുഴിമന്തിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. മുമ്പ് കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച വിദ്യാർഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചിരുന്നു.

കുഴിമന്തിയായാലും ഷവർമയായാലും അതിനൊപ്പമുള്ള ഒന്നാണ്  മയോണൈസ്. ഇന്ന് പലരുടെയും ഇഷ്ട ഭക്ഷണമാണ് മയോണൈസ്.

ചൈനീസ്- അറബിക് ഭക്ഷണങ്ങൾക്കൊപ്പം മിക്കവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് മയോണൈസ്. നമ്മുടെ ഇഷ്ട ഭക്ഷണങ്ങൾക്ക് വ്യത്യസ്തമായ രുചി ലഭിക്കുന്നതിന് വേണ്ടിയാണ് നാം മയോണൈസ് ഉപയോഗിക്കുന്നത്. ടാർട്ടർ സോസ് പോലുള്ള സോസുകളിൽ ഇത് ഒരു ബെയ്സ് ആണ്.

ഇറച്ചി വിഭവങ്ങളുടെ ഭക്ഷ്യവിഷബാധക്ക് പ്രധാനകാരണമാകുന്നതിന് മയോണൈസ് എന്ന വില്ലന്‍റെ പങ്ക് ചെറുതല്ല. പാതിവേവിച്ച മുട്ടക്ക് പകരം പച്ചമുട്ട ഉപയോഗിച്ചാണ് മിക്കവരും മയോണൈസ് ഉണ്ടാക്കുന്നത്.

3.6 നും 4.0 നും ഇടയിലുള്ള pH, കുറഞ്ഞ ജല പ്രവർത്തനം  അവസ്ഥകളുടെ ഒരു കൂട്ടം , യീസ്റ്റ്, കുറച്ച് ബാക്ടീരിയ, പൂപ്പൽ എന്നിവയുടെ വളർച്ചയെ നിയന്ത്രിക്കുന്നു. സാക്കറോമൈസസ്, ലാക്ടോബാസിലസ് ഫ്രക്റ്റിവോറൻസ് , സൈഗോസാക്കറോമൈസസ് ബെയിലി എന്നീ ജനുസ്സിലെ യീസ്റ്റുകളാണ് മയോന്നൈസ് കേടാകുന്നതിന് കാരണമാകുന്നത്

ശരിയായ രീതിയിൽ മയോണൈസ് പാകം ചെയ്തില്ലെങ്കിൽ അത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മനസ്സിലാക്കുക. മുട്ട നല്ലതുപോലെ കഴുകി ചെറുതായി ചൂടാക്കി അതിന്റെ വെള്ള ഉപയോ​ഗിച്ച് വേണം മയോണൈസ് തയ്യാറാക്കാൻ. ഒരു മണിക്കൂറോ രണ്ടു മണിക്കൂറോ മാത്രമാണ് മയോണൈസ് സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാനാവൂ.

വേവിക്കാത്ത മുട്ടയാണ് ഉപയോ​ഗിക്കുന്നത്. അത് കൊണ്ട് അതിൽ സാൽമൊണല്ല ബാക്ടീരിയ വളരാനുള്ള സാധ്യതയുണ്ട്. ഈ ബാക്ടീരിയ ശരീരത്തിലെത്തിയാൽ പനി, വയറിളക്കം എന്നിവ ഉണ്ടാകാം. ഒരു പക്ഷേ മരണം വരെ സംഭവിക്കാവുന്ന ഒന്നാണ് ഈ ബാക്ടീരിയ. കേടായ മയോണൈസ് പല അസ്വസ്ഥകൾക്കും കാരണമാകും. അത് കൂടാതെ മയോണൈസിൽ കലോറി കൂടുതലാണ്. അത് കൂടുതൽ കലോറി ശരീരത്തിലെത്തുന്നതിന് കാരണമാകും.

ഷവർമയ്ക്ക് പയോഗിക്കുന്ന ചിക്കൻ മതിയായ രീതിയിൽ പാകം ചെയ്യാത്തതും പച്ചമുട്ടയിൽ ഉണ്ടാക്കുന്ന മയോണൈസ് സമയം കഴിയുംതോറും ബാക്ടീരിയയുടെ അളവ് കൂടുന്നതിനാൽ അപകടകരമാകുന്നതുമാണ് വിഷബാധയ്ക്കും മരണത്തിനും കാരണമാകുന്നത്.

ഇത് ഏറെ കലോറിയുള്ള ഒന്നാണ്. കൊഴുപ്പടങ്ങിയ ഒന്ന്. ഒരു ചെറിയ ഡിപ്പില്‍ തന്നെ 100-400 കലോറിയുണ്ട്. പുറം നാടുകളില്‍ ഇപ്പോഴും ഒലീവ് ഓയിലും സോയാബീന്‍ ഒായിലും ഉപയോഗിയ്ക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ ഇതുണ്ടാക്കുന്നത് സണ്‍ഫ്‌ളവര്‍ ഓയില്‍ ഉപയോഗിച്ചാണ്. മറ്റുള്ളവയ്ക്ക് വില കൂടിയത് തന്നെയാണ് കാരണം. സണ്‍ഫ്‌ളവറില്‍ വീണ്ടും കൊഴുപ്പു കൂടുതലാണ്. മാത്രമല്ല, ഇതില്‍ രുചിയ്ക്കായി ചേര്‍ക്കുന്ന ഉപ്പ് ബിപി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

 

ഇറച്ചിയിലെ ബാക്ടീരിയ മറ്റ് ഭക്ഷണപദാര്‍ഥങ്ങളിലേക്ക് കഴിക്കുന്ന സാലഡില്‍ ഉപയോഗിക്കുന്ന പച്ചക്കറികളിലേക്കും സാല്‍മൊണല്ല ബാക്ടീരിയ പടരാന്‍ ഇത് കാരണമാവുന്നു

Leave a Comment

Your email address will not be published. Required fields are marked *