ധ്യാനിന് അവാർഡ് കിട്ടാത്തതിനെ കുറിച്ച് മാധ്യമ പ്രവർത്തകന്റെ ചോദ്യം.. ധ്യാനിന്റെ മറുപടി കേട്ടോ…

ധ്യാനിന് അവാർഡ് കിട്ടാത്തതിനെ കുറിച്ച് മാധ്യമ പ്രവർത്തകന്റെ ചോദ്യം.. ധ്യാനിന്റെ മറുപടി കേട്ടോ…

 

അരുൺ ചന്തുവിന്റെ സംവിധാനത്തിൽ ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് സായാഹ്ന വാർത്തകൾ..

 

കേന്ദ്രസർക്കാറിന്റെ ഒരു പ്രോഗ്രാമിനെ വിഷയമാക്കിയാണ് സിനിമ മുന്നോട്ടുപോകുന്നത്..വിദ്യാഭ്യാസ രംഗത്തെ അഴിമതികൾ ചൂണ്ടിക്കാണിച്ച് വളരെ പ്രധാനപ്പെട്ട ഒരു കഥയാണ് ഡയറക്ടർ അരുൺ ചന്തു ഈ സിനിമയിലൂടെ പറയാൻ ശ്രമിച്ചത്. അത് ഒരു പരിധി വരെ ഗംഭീരമാവുകയും ചെയ്തു. അതോടൊപ്പം തന്നെ നല്ല കെട്ടുറപ്പുള്ള തിരക്കഥയും ഡയറക്ടർ അരുൺ ചന്തുവും സഹയെഴുത്തുകാരനായ സച്ചിൻ ആർ ചന്തുവും നൽകിയത് കയ്യടി അർഹിക്കുന്നു..

ഗോകുൽ സുരേഷ് തന്റെ അഭിനയ ജീവിതത്തിൽ ഇതുവരെ ചെയ്ത വേഷങ്ങളിൽ ഏറ്റവും ഗംഭീര പെർഫോമൻസ് ഈ സിനിമയിൽ കാണാം..ഇനിയും മികച്ച കഥാപാത്രങ്ങൾ ഗോകുലിന്റെ കൈയിൽ ഭദ്രമാകുമെന്ന് ഉറപ്പാണ്. മൊത്തത്തിൽ തീയേറ്ററിൽ പോയി തന്നെ കാണേണ്ട ഒരു നല്ല സിനിമയാണ് സായാഹ്ന വാർത്തകൾ…

 

ഈ ചിത്രത്തിൽ മാധ്യമ പ്രവർത്തകന്റെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്.. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗോകുൽ സുരേഷും ധ്യാനും ഉൾപ്പെടെയുള്ള അഭിനേതാക്കൾ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടിരുന്നു..

 

വാർത്താ സമ്മേളനത്തിനിടെ ഉടൽ സിനിമയ്ക്ക് ലഭിച്ച പുരസ്കാരങ്ങളും ചിത്രത്തിലെ കിസ്സിങ് സീനിനെക്കുറിച്ചും ഒക്കെയുള്ള ചോദ്യങ്ങൾ മാധ്യമ പ്രവർത്തകർ ഉയർത്തിയിരുന്നു.. ചിത്രത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചപ്പോൾ എന്തുകൊണ്ട് ധ്യാനിന് പുരസ്കാരം ലഭിച്ചില്ല എന്ന് ഒരു ചോദ്യമുയർന്നു. നായികയായ ദുർഗാ കൃഷ്ണക്ക് പുരസ്കാരം ലഭിച്ചത് കിസ്സിങ് രംഗത്തിൽ അഭിനയിച്ചത് കൊണ്ടാണോ എന്നു വരെ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു..

ആ ചോദ്യത്തിന് ധ്യാനായിരുന്നു മറുപടി പറഞ്ഞത്. ദുർഗയ്ക്ക് പുരസ്കാരം ലഭിച്ചത് അവർ ഗംഭീരമായി അഭിനയിച്ചത് കൊണ്ടാണ്.. അല്ലാതെ ഇതിൽ എന്താണ് താൻ പറയേണ്ടത് എന്നുമായിരുന്നു ധ്യാനിന്റെ ചോദ്യം..

 

കിസ്സ് ചെയ്തതിനാണോ നായികക്ക് പുരസ്കാരം ലഭിച്ചതെന്ന ചോദ്യത്തിന് അങ്ങനെയാണെങ്കിൽ കിസ് ചെയ്ത തനിക്ക് അവാർഡ് ലഭിച്ചില്ലല്ലോ എന്ന് ധ്യാൻ ചോദിച്ചു.. കിസ്സിങ് സീൻ ചെയ്യാൻ രണ്ടാൾ വേണമല്ലോ..ഒരാൾക്ക് അവാർഡ് കൊടുത്തുള്ളൂ ചിലപ്പോൾ കൂടുതൽ ഇൻവോൾവ് ആയി അവൾ ചെയ്തതുകൊണ്ടാവണം എന്നായിരുന്നു ചോദ്യമുയർത്തിയ ആളെ ട്രോളി ക്കൊണ്ട് ധ്യാനിന്റെ മറുപടി..

അവാർഡ് കിട്ടാത്തതിൽ ധ്യാനിന് വിഷമമുണ്ടോ എന്ന ചോദ്യത്തിന് അത്തരത്തിൽ ഒരു സിനിമ യഥാർത്ഥത്തിൽ ഇന്ദ്രൻസ് ചേട്ടന്റെയും ദുർഗായുടെയും സിനിമയാണ്.. ഞാൻ സപ്പോർട്ട് റോൾ ആണ് ചെയ്തത്..ഇന്ദ്രൻസ് ചേട്ടനാണ് ലീഡ്.. ഷൈനിയുടെയും കുട്ടിച്ചായന്റെയും സിനിമയാണ് അത്. ധ്യാൻ പറഞ്ഞു

Leave a Comment

Your email address will not be published.