ഭർത്താവിൻ്റെ വിയോഗശേഷം മീനയുടെ ആദ്യ പിറന്നാൾ ആഘോഷത്തിൽ മീനയെ ചേർത്ത് നിർത്തി കൂട്ടുകാർ ……

ഭർത്താവിൻ്റെ വിയോഗശേഷം മീനയുടെ ആദ്യ പിറന്നാൾ ആഘോഷത്തിൽ മീനയെ ചേർത്ത് നിർത്തി കൂട്ടുകാർ ……

 

 

സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും എന്നും അത്ഭുതപ്പെടുത്തുന്ന ദക്ഷിണേന്ത്യൻ അഭിനേത്രിയാണ് മീന. തമിഴിൽ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവൻ ആരാധകരുള്ള നടിയാണ് മീന.ബാല താരമായി അഭിനയജീവിതത്തിനു തുടക്കം കുറിച്ച താരമാണ് മീന.പിന്നീട് തമിഴ് സിനിമാ സിനിമ ലോകത്തെ മുൻനിര നായികമാരിൽ ഒരാളായിരുന്നു, 90 കളിൽ രജനികാന്തും കമൽഹാസനും ഉൾപ്പെടെ നിരവധി മുൻനിര താരങ്ങൾക്കൊപ്പം

പ്രവർത്തിച്ചിട്ടുണ്ട്.അതോടെ മീന തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമായി മാറി. 45-ഓളം ചിത്രങ്ങളിൽ മീന ബാല നടിയായി അഭിനയിച്ചിട്ടുണ്ട്.സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം.തുടർന്ന് മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ്ഗോപി, ജയറാം, മുകേഷ്, ശ്രീനിവാ സൻ തുടങ്ങിയമുൻനിര നായകൻമാരുടെ കൂടെ

അഭിനയിക്കാനുള്ള അവസരങ്ങൾ മീനയെ തേടിയെത്തിട്ടുണ്ട്.

.എങ്കിലും തമിഴിലും തെലുങ്കിലുമായിരുന്നു മീനയ്ക്ക് അവസരങ്ങൾ കൂടുതൽ കിട്ടിയിരുന്നത്.മലയാളത്തിൽ താരരാജാവ് മോഹൻലാലിന്റെ ഭാഗ്യജോഡിയാണ് മീന.

നിരവധിസൂപ്പർഹിറ്റ് സിനിമകളിൽ ഇരുവരും നായികാ നായകൻമാരായി എത്തിയിട്ടുണ്ട്. അഭിനയത്രി മാത്രമല്ല നല്ലൊരു ഗായിക കൂടിയായ മീന തെളിയിച്ചിട്ടുണ്ട്. ഭാരതിയുടെ കൂടെ ചില ആൽബങ്ങളിൽ പാടിയിട്ടുണ്ട്.

സിനിമയിൽ തിളങ്ങി നിൽക്കുബോഴായിരുന്നു വിദ്യാസാഗറുമായിട്ടുള്ള മീനയുടെ വിവാഹം. ബംഗളൂരുവിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായിരുന്നുവിദ്യാസാഗർ. ഇരുവർക്കും ഒരു മകളാണ് ഉള്ളത്. വിജയ് ചിത്രം ‘തെരി’യിലൂടെ മകൾ നൈനികയും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ജൂണിന് താരത്തിന്റെ ഭർത്താവായ വിദ്യാസാഗറിന്റെ അകാല വിയോഗം ആരാധകരിൽ ഏറെ ഞെട്ടലുളവാക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങളാൽ ചികിത്സയിലിരിക്കെയാണ് വിദ്യാസാഗർ മരിക്കുന്നത് എങ്കിലും തന്റെ പ്രിയതമന്റെ വേർപാട് താരത്തെ ആകെ തളർത്തുകയും ചെയ്തിരുന്നു.മാത്രമല്ല തന്റെ ഭർത്താവിന്റെ വിയോഗവുമായി ബന്ധപ്പെട്ട് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾക്കെതിരെ താരം ശക്തമായി തുറന്നടിച്ചത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഭർത്താവിൻ്റെ മരണ ശേഷംസമൂഹമാധ്യമങ്ങളിൽ നിന്നും അഭിനയത്തിൽ നിന്നും മറ്റു പൊതുപരിപാടികളിൽ നിന്നുമെല്ലാം മീന വിട്ടുനിൽക്കുകയായിരുന്നു.എന്നാൽ സൗഹൃദ ദിനത്തിൽ തന്റെ പ്രിയപ്പെട്ട കൂട്ടുകാർ കാണാനെത്തിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിന്നു. മീന

സമൂഹ മാധ്യമങ്ങളിൽ അത്ര തന്നെ സജീവമല്ലെങ്കിലും മീനയുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്.എന്നാൽ ഇപ്പോഴിതാ താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് സിനിമാ ഗ്രൂപ്പുകളിലും ആരാധക ഗ്രൂപ്പുകളിലും ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

തന്റെ സുഹൃത്തുക്കളോടൊപ്പം കേക്ക് മുറിച്ചുകൊണ്ട് പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ താരത്തിന്റെ സുഹൃത്തുക്കൾ തന്നെയാണ് പങ്കുവെച്ചിട്ടുള്ളത്. ഭർത്താവിന്റെ മരണ ശേഷം ഉള്ള ആദ്യ പിറന്നാളാഘോഷമായതിനാൽ വളരെ ചെറിയ രീതിയിലാണ് സുഹൃത്തുക്കൾ ഇത് ആഘോഷിച്ചിട്ടുള്ളത് എന്നും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. ഈയൊരു വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തിന് ആശംസകളുമായും അഭിനന്ദനങ്ങളുമായും എത്തുന്നത്.

Leave a Comment

Your email address will not be published.