ഒരേ കടൽ എന്ന സിനിമയെകുറിച്ചും മമ്മൂട്ടിയെ കുറിച്ചും വാ തോരാതെ സംസാരിച്ചു മീരാജാസ്മിൻ
ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് മീരാ ജാസ്മിൻ…തന്റെ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയിൽ ഒരു ഇരിപ്പിടം ഉണ്ടാക്കിയ നടി… നാഷണൽ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ വാങ്ങിയ താരം വിവാഹത്തോട് കൂടി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു..
നീണ്ട വർഷത്തെ ഇടവേളക്കുശേഷം വീണ്ടും സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് താരം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായി അവതരിപ്പിക്കുന്ന മകൾ എന്ന സിനിമയിലൂടെയായിരുന്നു തിരിച്ചുവരവ്.. ഇത്രയും പ്രായമുള്ള നടിയാണ് ഇവർ എന്ന് കണ്ടാൽ പറയാത്ത വിധം മീരാജാസ്മിൻ ഒരുപാട് മേക്കോവർ നടത്തി…കൂടുതൽ മെലിഞ്ഞു മോഡേൺ സ്റ്റൈലിലാണ് ഇപ്പോൾ താരം ഉള്ളത്..സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്ന ഗ്ലാമർ ചിത്രങ്ങളാണ് താരത്തിന്റെതായി ഇപ്പോൾ കാണുന്നത്..
300 രൂപയുടെ കോട്ടൺ ചുരിദാർ അണിയാൻ ആണ് എനിക്ക് ഇഷ്ടം എന്നു പറഞ്ഞ മീരാജാസ്മിന്റെ ഇപ്പോഴത്തെ ചിത്രങ്ങൾ എല്ലാവരെയും അമ്പരപ്പിക്കുന്നതാണ്.. ഇൻസ്റ്റായിൽ ഓരോതവണ താരം ഷെയർ ചെയ്യുന്ന ഫോട്ടോകളും അത്രയധികം വയറലാകുന്ന ചിത്രങ്ങളാണ്..
ഇപ്പോൾ താരം ഷെയർ ചെയ്തിരിക്കുന്നത് ഒരേ കടൽ എന്ന ചിത്രത്തിൽ താരം അഭിനയിച്ച മമ്മൂട്ടിയോടൊപ്പം ഉള്ള ചില ചിത്രങ്ങൾ ആണ്..
ഒരേ കടൽ എന്ന ചിത്രം സംവിധാനം ചെയ്തത് ശ്യാമപ്രസാദ് ആണ്… സുനിൽ ഗംഗോപാധ്യായയുടെ ഹീരക് ദീപ്തി എന്ന ബംഗാളി നോവലിന്റെ ചലച്ചിത്രാവിഷ്കാരം ആയിരുന്നു ഈ സിനിമ.. മീരാ ജാസ്മിൻ മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഇത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്..
ചില പ്രകടനങ്ങളും ചില കഥാപാത്രങ്ങളും നിങ്ങളുടെ അസ്തിത്വത്തിന് പര്യവേഷണം ചെയ്യപ്പെടാത്ത ഇടങ്ങളിലേക്ക് കടന്നു ചെല്ലുകയും യാതൊന്നിനും മാറ്റാൻ കഴിയാത്ത ഒന്ന് സൃഷ്ടിക്കുകയും ചെയ്യും എന്നും അത്തരത്തിലുള്ള ഒരു യാത്ര അതു മമ്മൂക്ക എന്ന നടന്റെ അതുല്യമായ സാക്ഷ്യം വഹിക്കാൻ എനിക്ക് അവസരമൊരുക്കി.. അദ്ദേഹത്തിന്റെ മഹത്തായ കരിയറിലെ ഏറ്റവും മികച്ചതും കാലാതീതമായ പ്രകടനങ്ങളിൽ ഒന്നായ ഈ സിനിമ സ്ക്രീനിലും പുറത്തും ഏറ്റവും അതുല്യമായ ചില നിമിഷങ്ങൾ അടുത്തിടപഴകാൻ അവസരം നൽകി.. നന്ദി മമ്മൂക്ക… ദീപ്തിയുടെ നാഥൻ ആയതിനും വരാനിരിക്കുന്ന എല്ലാ അർത്ഥവത്തായ കാര്യങ്ങൾക്കും എല്ലാ സ്നേഹവും…
ഒരേ കടൽ എന്ന ചിത്രത്തിലെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്തു കൊണ്ടാണ് ഈ ക്യാപ്ഷൻ പോസ്റ്റ് ചെയ്തത്. അതേസമയം മമ്മൂക്കയുടെ അടുത്ത സിനിമയിൽ തനിക്ക് ചാൻസ് കിട്ടാൻ വേണ്ടിയുള്ള അടവാണ് ഇത് എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്..