ആരാധകർ കാത്തിരുന്ന ആ സർപ്രൈസുമായി മേഘ്ന ഇതാണ് ജൂനിയര്‍ ചിരു

മകനെ ആദ്യമായി പരിചയപ്പെടുത്തി നടി മേഘ്നാ രാജ്. മുന്‍പ് അറിയിച്ചിരുന്നതുപോലെതന്നെ പ്രണയദിനമായ ഫെബ്രുവരി 14ന് ന‍ാണ് മകന്‍ സിമ്പയെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. എല്ലാവരുടേയും സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

”ഞാൻ ജനിക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾ എന്നെ സ്നേഹിച്ചു. നമ്മൾ തമ്മിൽ ആദ്യമായി കാണുമ്പോൾ അമ്മയ്ക്കും അപ്പയ്ക്കും നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എന്‍റെ ഈ കുഞ്ഞു ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു. നിങ്ങളെല്ലാവരും കുടുംബമാണ്.. നിരുപാധികം സ്നേഹിക്കുന്ന കുടുംബം”, എന്ന് ജൂനിയർ ചിരു പറയുന്ന രീതിയിലായിരുന്നു അടിക്കുറിപ്പ്.

ചിരഞ്ജീവി സർജയുടെയും മേഘ്നയുടെയും ചിത്രങ്ങളോടെയാണ് വീഡിയോ തുടങ്ങുന്നത്. ഇതിനെ തുടർന്ന് ഇരുവരുടെയും വിവാഹ സമയത്തും അല്ലാത്തതുമായ ചിത്രങ്ങൾ കാണാം. അതിനുശേഷം ചിരഞ്ജീവി സർജയുടെ പേര് മാറി ജൂനിയർ ചീരുവെന്ന് എഴുതി കാണിക്കുന്നു. വീഡിയോയുടെ അവസാനം മകനെ ഉയർത്തിപ്പിടിച്ചിരിക്കുന്ന മേഘ്നയുടെ ഫൊട്ടോയാണുളളത്. ബാക്ഗ്രൗണ്ടിൽ മകന്റെ ശബ്ദവും കേൾക്കാം.

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിതമായി വിടപറയുന്നത്. ആ സമയം നാലു മാസം ​ഗര്‍ഭിണിയായിരുന്നു മേഘ്ന. പ്രിയതമന്റെ വേര്‍പാടില്‍ തളരാതെ പിടിച്ചു നിന്ന മേഘ്ന ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടിയിരുന്നു. 2020 ഒക്ടോബറിലാണ് താരത്തിന് ആണ്‍കുഞ്ഞ് പിറക്കുന്നത്.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

Leave a Comment

Your email address will not be published. Required fields are marked *