മെഗാസ്റ്റാർ മമ്മൂക്കയ്ക്ക് ഇന്ന് പിറന്നാൾ…..

മെഗാസ്റ്റാർ മമ്മൂക്കയ്ക്ക് ഇന്ന് പിറന്നാൾ…..

 

മലയാള സിനിമയുടെ എക്കാലത്തേയും താരരാജാവാണ് മമ്മൂക്ക.മമ്മൂട്ടി എന്നാൽ സിനിമാ പ്രേമികൾക്ക് അതൊരു വികാരമാണ്.പ്രിയപ്പെട്ട മമ്മൂക്കയുടെ

എഴുപത്തിയൊന്നാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. സഹതാരങ്ങളും, ആരാധകരും കൂടി താരത്തിന് ആശംസകൾ അറിയിക്കുന്നത്. അകത്തും പുറത്തും സ്നേഹത്തോടെ പിറന്നാൾ ആശംസകൾ എന്നാണ് രമേഷ് പിഷാരടി ആശംസ അറിയിച്ചിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു.സ്റ്റൈലിലും സൗന്ദര്യത്തിലും ന്യൂജനറേഷൻ താരങ്ങളെ പിന്നിലാക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി. ഓരോ വർഷം കഴിയുന്തോറും മമ്മൂട്ടിക്ക് പ്രായം കുറഞ്ഞു വരികയല്ലേ എന്നു ചിന്തിച്ചാൽ തെറ്റ് പറയാനാവില്ല.ഏറ്റെടുക്കുന്ന വേഷങ്ങളോട് ഈ നടൻ കാണിക്കുന്ന ആത്മാർത്ഥത ഏത് മേഖലയിലുള്ളവർക്കും കണ്ട് പഠിക്കാവുന്നതാണ്.കലാപാരമ്പര്യത്തിന്റെ തഴമ്പുകളില്ലാതെയെത്തിയ പി.ഐ.മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കി മാറ്റിയത്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകൾ. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങൾ (മൂന്ന് ദേശീയഅവാർഡുകളും ഏഴ് സംസ്ഥാന പുരസ്കാരവും), ഫിലിം ഫെയർ

പുരസ്കാരങ്ങൾ, കേരള കാലിക്കറ്റ് സർവകലാശാലകളിൽ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്കാരങ്ങൾ. സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകർച്ചകൾ.

മൂന്നു ദേശീയ അവാർഡുകളും പത്മശ്രീയും നേടി ‘മഹാനടൻ’ എന്ന ഖ്യാതി നേടിയെടുത്ത വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്.

താരജാഢയില്ലാതെ കഥാപാത്രങ്ങളെ തേടി അങ്ങോട്ട് ചെല്ലാൻ പോലും മടികാണിക്കാത്ത നടനാണ് മമ്മൂട്ടിയെന്ന് അദ്ദേഹത്തിന്റെ സംവിധായകർ പലയാവർത്തി പറഞ്ഞിട്ടുള്ള കാര്യമാണ്. സിനിമയുടെ പൂർണതയ്ക്കായി എത്ര കഠിനാധ്വാനം ചെയ്യാനും മടിയില്ലാത്ത ഈ നടനു മുന്നിൽ ഭാഷയുടെയും ദേശങ്ങളുടെയും അതിരുകളില്ല. അതുകൊണ്ടുതന്നെയാവാം,

മലയാളികൾക്കൊപ്പം തെന്നിന്ത്യ മുഴുവനും ഈ നടനെ ആരാധിക്കുന്നത്,

അതേവേളയിൽ തന്നെ കലാകാരൻ എന്നതലിപ്പുറം നല്ലൊരു സാമൂഹ്യ പ്രവർത്തകനും കൂടിയാണ് മമ്മൂക്ക .

ഹൃദയവൈകല്യമുള്ള കുട്ടികളുടെ ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്ന ഹൃദയസ്പർശം, ലഹരിക്കടിമയായവരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി വഴികാട്ടി, ആദിവാസികളുടെ ക്ഷേമത്തിനായി പൂർവികം, വൃക്ക രോഗികൾക്കായി സുകൃതം, പാവപ്പെട്ട വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി വിദ്യാമൃതം എന്നുതുടങ്ങി എത്ര പദ്ധതികളാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആന്‍റ് ഷെയർ ഫൗണ്ടേഷൻ ഏറ്റെടുത്തത്. പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കൊവിഡ് കാലത്ത് കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണ സഹായവുമായും എല്ലാം ആളും അർത്ഥവുമായി മമ്മൂട്ടി നമുക്കൊപ്പമുണ്ട്.

 

കൂടാതെ എല്ലാ തവണത്തേയും പോലെ ഈ കൊല്ലവും അദ്ദേഹത്തിന്റെ ജന്മദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങുകയാണ് ആരാധകരും പ്രേക്ഷകരും. ഇപ്പോൾ ജന്മദിനത്തോട് അനുബന്ധിച്ച് കുട്ടികള്‍ക്ക് പ്രകൃതി സൗഹൃദ സഞ്ചാരസൗകര്യമൊരുക്കി 100 സൈക്കിള്‍ സമ്മാനിച്ചിരിക്കുകയാണ് മമ്മൂട്ടി.

കോലഞ്ചേരി സിന്തയ്റ്റ് ഗ്രൂപ്പിന്റെ സഹകരണത്തില്‍ സംസ്ഥാനമെമ്പാടുമുള്ള തീരദേശങ്ങളിലെയും ആദിവാസി ഗ്രാമങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നൂതന പദ്ധതിയുടെ ഭാഗമായാണ് സൈക്കിളുകള്‍ വിതരണം ചെയ്യുന്നത്.

 

 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത മയക്കംനിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന റോഷാക്ക്’ എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ സിനിമകൾ.

 

നിലവിൽ ബി ഉണ്ണികൃഷ്ണന്റെ പുതിയ സിനിമയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

പൂയംകുട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.

Leave a Comment

Your email address will not be published.