കാതൽ ലൊക്കേഷനിൽ എത്തിയ നടിപ്പിൻ നായകൻ സൂര്യയ്ക്ക് ബിരിയാണി സ്നേഹത്തോടെ വിളമ്പി മെഗാസ്റ്റാർ മമ്മൂട്ടി..

കാതൽ ലൊക്കേഷനിൽ എത്തിയ നടിപ്പിൻ നായകൻ സൂര്യയ്ക്ക് ബിരിയാണി സ്നേഹത്തോടെ വിളമ്പി മെഗാസ്റ്റാർ മമ്മൂട്ടി…….

 

 

മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കാതലിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്.ജ്യോതികയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുൻപ് മമ്മൂട്ടി തന്നെയാണ് ജ്യോതികയുടെ പേര് ചിത്രത്തിനു വേണ്ടി നിർദേശിച്ചത് എന്നാൽ

ഇവിടെ നിന്നുള്ള ചില ചിത്രങ്ങളും അപ്പോൾ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സെറ്റിൽ നിന്നുള്ള പുതിയ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഭക്ഷണകാര്യത്തിലും ആരോഗ്യകാര്യത്തിലും എല്ലാം ഏറെ കരുതൽ വച്ചുപുലർത്തുന്ന വ്യക്തിയാണ് മമ്മൂട്ടി. മറ്റുള്ളവർക്ക് ഭക്ഷണം വിളമ്പുക എന്നത് മമ്മൂട്ടിയെ സംബന്ധിച്ച് ഏറെ ഇഷ്ടമുള്ള കാര്യമാണ്. താൻ അഭിനയിക്കുന്ന ചിത്രങ്ങളുടെ ലൊക്കേഷനിൽ ഒരു ദിവസം ബിരിയാണി നൽകുന്ന പതിവ് ഇദ്ദേഹത്തിന്i ഉണ്ട്.സഹതാരങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന കാര്യങ്ങളിലും ശ്രദ്ധ നല്‍കാറുണ്ട് മമ്മൂട്ടി. വ്യായാമത്തിലും ഭക്ഷണക്രമത്തിലും അദ്ദേഹം പതിവ് തെറ്റിക്കാറില്ല. അദ്ദേഹത്തിന്റെ ശീലങ്ങളെക്കുറിച്ച് വ്യക്തമാക്കി ഒപ്പമുള്ളവര്‍ നേരത്തെ എത്തിയിരുന്നു.ഇത് പതിവ് കാഴ്ചയാണ്.

ഒരു ദിവസം സഹപ്രവർത്തകർക്ക് അദ്ദേഹത്തിനൊപ്പം ബിരിയാണി അതും താരത്തിന്റെ കൈകൊണ്ട് അത് നിർബന്ധമാണ്.കൂടാതെ ബിരിയാണി ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി വിളമ്പുന്നത്. ലൊക്കേഷനുകളിൽ മമ്മൂട്ടിയുടെ വക മുടങ്ങാത്ത കാഴ്ചയുമാണ്.കാതൽ എന്ന പുതിയ സിനിമയുടെ ലൊക്കേഷനിലും താരം ഈ പതിവ് തെറ്റിക്കുന്നില്ല. പ്രവർത്തകർക്ക് വേണ്ടി ബിരിയാണി വിരുന്നു ഒരുക്കിയിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ആതിഥേയത്വം ഏറ്റുവാങ്ങുവാൻ സൂര്യ കൂടി ലൊക്കേഷനിൽ ഉണ്ടായിരുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇതിൻറെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കോലഞ്ചേരി ബ്രൂക് സൈഡ് ക്ലബ്ബിൽ നടന്ന ഷൂട്ടിനിടയിലാണ് മമ്മൂട്ടിയെയും ജ്യോതികയെയും കാണുവാൻ വേണ്ടി സൂര്യ ലൊക്കേഷനിൽ എത്തിയത്. സിനിമയുടെ ടീമിനൊപ്പം കുറച്ചു സമയം ചിലവഴിച്ച ശേഷമാണ് താരം തിരികെ പോയത്. എന്തായാലും ഇവിടെനിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.മെ​ഗാ സ്റ്റാറിനൊപ്പം നടിപ്പിൻ നായകൻ എന്ന് കുറിച്ചു കൊണ്ടാണ് പലരും വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കാതലില്‍ ഗെസ്റ്റ് റോളില്‍ സൂര്യ എത്തുന്നുണ്ടോ എന്നാണ് പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്‍റുകള്‍.

ജിയോ ബേബിയാണ് കാതൽ സംവിധാനം ചെയ്യുന്നത്. ചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെ ആശംസകളുമായി സൂര്യ രം​ഗത്തെത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പം നായികയായി ജ്യോതിക എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.

 

ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

Leave a Comment

Your email address will not be published. Required fields are marked *