ചിരുവിൻ്റെ വേർപാടിന് ഒരു വർഷമാകുന്നു; കുടുംബത്തിലെ ദുഃഖവാർത്ത പങ്കുവെച്ച് നടി മേഘ്ന രാജ്

2010ൽ വിനയൻ സംവിധാനം ചെയ്‌ത യക്ഷിയും ഞാനും എന്ന ചിത്രത്തിൽ കൂടെയാണ് മേഘ്‌ന രാജ് മലയാള സിനിമയിൽ അഭിനയം തുടങ്ങിയത് അതിന് ശേഷം ഇരുപതോളം മലയാള ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. ഒരു ഇഷ്‌ടനായികയുടെ ദുഃഖത്തിനൊപ്പം ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകളില്ലാതെ പലരും വിതുമ്പിയെങ്കിൽ അത് മേഘ്ന രാജിനൊപ്പമായിരിക്കും.

മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജയുടെ വിയോഗം. കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികമാവുകയാണ്. 2020 ജൂണ്‍ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരു അന്തരിച്ചത്. അതിനു ശേഷം ഏറെ പ്രതിസന്ധിയിലൂടൊണ് നടി കടന്നു പോയത്. കുഞ്ഞ് ജനിച്ച് രണ്ടു മാസമായപ്പോഴേക്കും കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മകന്റെ ഓരോ വിശേഷങ്ങളും താരം തൻറെ സോഷ്യൽ മീഡിയ വഴി പ്രേക്ഷകരുമായി പങ്ക് വെക്കാറുണ്ട്.

പ്രിയതമന്റെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും കരകയറുന്നതിനുള്ളില്‍ നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തു. ഒക്ടോബറില്‍ ജനിച്ച മകന് സിംബ എന്നായിരുന്നു പേര് നല്‍കിയത്. കുഞ്ഞ് ജനിച്ച് രണ്ടു മാസമായപ്പോഴേക്കും കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മകന്റെ ഓരോ വിശേഷങ്ങളും താരം തൻറെ സോഷ്യൽ മീഡിയ വഴി പ്രേക്ഷകരുമായി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലുണ്ടായ മറ്റൊരു വേര്‍പാടിനെ കുറിച്ചാണ് നടി പറയുന്നത്.

ഇപ്പോൾ മേഘ്‌നാ രാജിന്റെ ഏറ്റവും അടുത്ത വളർത്ത് നായ ബ്രൂണോയുടെ വിയോഗം താരത്തിനെ വീണ്ടും സങ്കടത്തിൽ ആക്കിയിരിക്കുകയാണ്, ബ്രൂണോയുടെ ചിത്രം പങ്കുവെച്ച് ഹൃദയം മുറിഞ്ഞൊരു കുറിപ്പും നടി പോസ്റ്റ് ചെയ്തിട്ടുണ്ട് “വളരെയധികം നഷ്ടങ്ങൾ .. അവന് ഒരു മുഖവുര ആവശ്യമില്ല.. ബ്രൂണോ! എന്റെ ഉറ്റ സുഹൃത്ത് ഇന്ന് വിട പറഞ്ഞു … ജൂനിയർ ചീരു അവനോടൊപ്പം കളിച്ച് അവന്റെ മുതുകിൽ സവാരി ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു… ബ്രൂണോയ്ക്ക് പൊതുവേ കുട്ടികളെ ഇഷ്ടമല്ലായിരുന്നു

പക്ഷേ എങ്ങനെയോ ജൂനിയര്‍ സി യോട് വളരെ സൗമ്യതോടെയാണ് പെരുമാറിയത്. അവന്റെ യജമാനനെ അറിയമായിരുന്നെന്ന് തോന്നുന്നു. അവനില്ലാത്ത വീട് പഴയത് പോലെ ആവില്ല. വീട്ടിലെത്തുന്ന എല്ലാവരും ബ്രൂണോ എവിടെ എന്ന് എല്ലായിപ്പോഴും ചോദിക്കാറുണ്ട്. നിന്നെ ഭീകരമായി ഞങ്ങള്‍ മിസ് ചെയ്യും. നീ ചീരുവിനൊപ്പമാണെന്ന് എനിക്കുറപ്പുണ്ട്. ഒപ്പം എല്ലായ്‌പ്പോഴുമെന്ന പോലെഅദ്ദേഹത്തെ ബുദ്ധിമുട്ടിക്കുകയാവുമെന്ന്” ഇതായിരുന്നു കുറിപ്പ് .നിരവതി പേരാണ് ആശ്വാസ വാക്കുകളുമായി വരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *