ഈ ദൈവത്തോട് എനിക്ക് പിണക്കമാണ് തുറന്നടിച്ചു മേഘ്ന രാജ്…

മേഘ്ന രാജിനെ അറിയാത്തവർ ആയി ആരും കാണില്ല . യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെ എല്ലാവർക്കും പ്രിയങ്കരിയായ താരമാണ് മേഘ്നാ രാജ്. 31 വയസാണ് താരത്തിന്.മലയാളം കന്നഡ തെലുങ്ക് തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2009 റിലീസായ തെലുങ്ക് ചിത്രം വെണ്ടു അപ്പാറാവു ആണ് ആദ്യത്തെ ചിത്രം. 2018ൽ താരത്തിന് മികച്ച നടിക്കുള്ള കർണാടക സ്റ്റേറ്റ് ഫിലിം അവാർഡ് ലഭിക്കുകയുണ്ടായി. താരം നസ്രിയ നസീമിൻ്റെ വളരെ അടുത്ത സുഹൃത്ത് കൂടിയാണ്.

2018ൽ ആണ് താരം ചീരുവുമായുള്ള വിവാഹം നടത്തുന്നത്. എന്നാൽ 2020 താരത്തിനെ ഭർത്താവ് മരിക്കുകയായിരുന്നു. ഭർത്താവ് മരണപ്പെടുമ്പോൾ താരം നാലു മാസം ഗർഭിണിയായിരുന്നു. റയാൻ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. വേദനകളെ ഉള്ളിലൊതുക്കി മേഘ്ന നിറഞ്ഞ് ചിരിക്കുകയാണ്. മകൻ്റെ കളിചിരികൾ ആണ് ഇപ്പോൾ അവളുടെ ലോകം. പക്ഷേ ആ ഉള്ളു നിറഞ്ഞാൽ അവരുടെ എല്ലാമെല്ലാമായ ചിരു ബാക്കി വെച്ചു പോയ ഓർമ്മകളുടെ അലകടൽ ഇരുമ്പുന്നത് കേൾക്കാം. ചിരുവിൻറെ ശൂന്യത മറികടക്കാനുള്ള കരുത്ത് തനിക്കിന്നില്ല അത്രത്തോളമായിരുന്നു ചിരുവിനോടുള്ള മേഘ്നയുടെ പ്രണയം.

ഇപ്പോഴും അവസാനിക്കാതെ തുടരുന്ന സാമിപ്യമായി പ്രിയപ്പെട്ടവൻ ഇവർക്കൊപ്പമുണ്ട്. ചിരുവിൻറെ ഓർമകളിലാണ് ഇന്ന് മേഘ്നയും ജൂനിയർ ചിരുവും. മേഘ്ന ഇതാദ്യമായി ചിരുവിൻ്റെ മരണശേഷം മനസ്സ് തുറക്കുകയാണ്. വേദങ്ങളെക്കുറിച്ച് പറയുകയാണ്. ജീവിതത്തിൻ്റെ യാഥാർത്ഥ്യം നേരിട്ട് അനുഭവിച്ചതിൻ്റെ കരുത്തും വ്യക്തതയുമുണ്ട് ആ വാക്കുകൾക്ക് . എൻ്റെ എല്ലാ സംങ്കടങ്ങളുടെയും മറുപടിയായാണ് എൻറെ മകൻ റായൻ വന്നത്. റായൻ രാജ് സർജ എന്നാണ് ഞാൻ മകന് മുഴുവൻ പേര് നൽകിയിരിക്കുന്നത്. രാജാവ് എന്നാണ് റായൻ എന്നതിനർത്ഥം. ഒരു ദൈവവും എന്നെ തുണച്ചിട്ടില്ല .

ദൈവത്തോട് ഞാൻ പിണക്കമാണ്. എന്തിനാണ് എൻ്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്. എൻ്റെ ചി രു മരിക്കുമ്പോൾ ഞാൻ ഗർഭിണിയായിരുന്നു. പിന്നീട് ഓരോ നിമിഷവും ചിരു വീണ്ടും ജനിക്കുമെന്ന മട്ടിൽ ആരാധകരുടെ മെസ്സേജുകളും ആയിരുന്നു. പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കയ്യിൽ വാങ്ങിയപ്പോൾ ഞാൻ ഡോക്ടറോട് പറഞ്ഞത് ആൺകുട്ടി അല്ല എന്ന് പറയല്ലേ എന്നാണ് .

എന്നെ പറ്റിക്കാൻ ആയി ഡോക്ടർ കുറച്ചു സസ്പെൻസ് ഇട്ടു .മോനെ ആദ്യമായി കൈയ്യിൽ വാങ്ങിയ നിമിഷം ഞാൻ പൊട്ടിക്കരഞ്ഞുപോയി. അത്രമാത്രം ജൂനിയർ ചി രു എന്ന് ആരാധകർ പറയുന്നത് കേട്ടിരുന്നു. താരത്തിൻ്റെ ഓരോ വാർത്തകളും വളരെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ചിരുവിൻ്റെ മരണശേഷം എല്ലാവരും മാനസികമായി ഉള്ള സപ്പോർട്ട് നൽകിയിരുന്നു സോഷ്യൽമീഡിയയും എന്നും മേഘ്നയോടൊപ്പം ആയിരുന്നു. .

Leave a Comment

Your email address will not be published.