പുതിയ യൂട്യൂബ് ചാനൽ തുടങ്ങാൻ ഒരുങ്ങി മേഘന രാജ്…
മലയാളികളുടെ പ്രിയതാരമാണ് മേഘ്ന രാജ്.ബെണ്‍ഡു അപ്പാരൊ ആര്‍ എം പി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മേഘ്‌ന വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് കന്നഡ, തമിഴ്, മലയാളം സിനിമകളില്‍ അഭിനയിച്ചു. ഗായികയായും താരം തിളങ്ങി. മലയാള ചിത്രം 100 ഡിഗ്രി സെല്‍ഷ്യല്‍സില്‍ താരം ഒരു ഗാനം ആലപിച്ചിട്ടുണ്ട്. മൂന്ന് കന്നഡ സിനിമകളിലും മേഘ്‌ന പിന്നണി ഗായികയായി എത്തി.
യക്ഷിയും ഞാനുമാണ് താരത്തിന്റെ ആദ്യ മലയാള ചിത്രം. തുടര്‍ന്ന് ആഗസ്റ്റ് 15 ,ബ്യൂട്ടിഫുള്‍, അച്ഛന്‍ ആണ്‍മക്കള്‍,100 ഡിഗ്രി സെല്‍ഷ്യല്‍സ്’ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായി. സീബ്ര വരകളെന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനം അഭിനയിച്ചത്.കന്നഡ താരമായ ചിരഞ്ജീവി സര്‍ജയായിരുന്നു മേഘ്‌നയെ ജീവിതസഖിയാക്കിയത്.ആട്ടഗര എന്ന സിനിമയില്‍ മേഘ്‌നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു. 10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിൽ 2018-ലായിരുന്നു ഇരുവരുടെയും വിവാഹം. ഏപ്രില്‍ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരവും മെയ്2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വച്ചും വിവാഹച്ചടങ്ങുകള്‍ നടന്നു. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ദിവസങ്ങള്‍ക്ക് ശേഷം 2020 ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. മേഘ്ന രാജ് ഗർഭിണിയായിരിക്കെയായിരുന്നു ചിരഞ്ജീവിയുടെ മരണം. സംഭവിച്ചത് പിന്നീടാണ് ഇവരുടെ കുഞ്ഞ് ജനിച്ചത്. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണെന്ന് പലപ്പോഴും പല അഭിമുഖങ്ങളിലും മേഘ്ന പറയുന്നുണ്ട്.
നടി വീണ്ടും വിവാഹിതയാകാൻ പോവുകയാണ് എന്ന് വാർത്തകൾ അടുത്തിടെ വന്നിരുന്നു. എന്നാൽ താരം ഇത് സത്യമല്ല എന്ന് പ്രതികരിച്ചുകൊണ്ട് ആദ്യം രംഗത്ത് എത്തിയിരുന്നു. എന്നാൽ പിന്നീട് കൂടുതൽ മാധ്യമങ്ങൾ നടിയുടെ രണ്ടാം വിവാഹം റിപ്പോർട്ട് ചെയ്യുവാൻ തുടങ്ങി. ഇതിനുശേഷം ആയിരുന്നു ആ വിവരം ഔദ്യോഗികമായി പുറത്തുവിട്ടുകൊണ്ട് താരം തന്നെ രംഗത്തെത്തിയത്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ പോവുകയാണ് എന്നായിരുന്നു താരം പറഞ്ഞത്. തനിക്ക് ചുറ്റും ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട് എന്നും ഒരുപാട് ആളുകൾ തന്നെക്കുറിച്ച് മോശമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്നും അതിൽ 99% കാര്യങ്ങളും സത്യമല്ല എന്നുമാണ് താരം പറയുന്നത്. ഇനിയിപ്പോൾ യൂട്യൂബ് ചാനൽ തുടങ്ങിയതുകൊണ്ട് തന്നെ കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം എല്ലാം തന്നിൽ നിന്നു തന്നെ അറിയാമല്ലോ എന്നാണ് താരം പറയുന്നത്.
അതേസമയം എങ്ങനെയാണ് ഇത്രയും ശക്തയായി ഇരിക്കുന്നത് എന്നായിരുന്നു ഒരു ചോദ്യം. ഇതിനു താരം നൽകിയ മറുപടി ഇങ്ങനെയാണ് – “നിങ്ങൾ നൽകുന്ന സപ്പോർട്ട് ആണ് എന്നെ ഇതുപോലെ ഇരിക്കാൻ പ്രേരിപ്പിക്കുന്നത്. നമ്മൾ വളരെ സ്ട്രോങ്ങ് ആണ് എന്ന് ആരെങ്കിലും പറയുന്നുണ്ട് എങ്കിൽ നമ്മൾ പകുതി ജയിച്ചു കഴിഞ്ഞു. നിങ്ങളും നിങ്ങളുടെ അമ്മയും ഒക്കെയാണ് ഓരോ ദിവസവും ശക്തമാക്കുന്നത്” – താരം പറയുന്നു. അതേസമയം തൻറെ ശക്തികളുടെ പേരെടുത്ത് പറഞ്ഞ കൂട്ടത്തിൽ മുൻ ഭർത്താവിൻറെ പേര് താരം പരാമർശിച്ചില്ല. ഇത് ആദ്യത്തെ ഭർത്താവിനോട് കാണിക്കുന്ന മര്യാദ കേട് അല്ലേ എന്നാണ് മലയാളികൾ ചോദിക്കുന്നത്. എന്നാൽ അങ്ങനെ കാണേണ്ട എന്നാണ് ഇവരുടെ ആരാധകർ പറയുന്നത്.