മകന് ഒപ്പമുള്ള ക്യൂട്ട് ചിത്രങ്ങൾ പങ്കു വെച്ച് മേഘനാ രാജ്..

മകന് ഒപ്പമുള്ള ക്യൂട്ട് ചിത്രങ്ങൾ പങ്കു വെച്ച് മേഘനാ രാജ്..

 

പത്തു വർഷത്തെ സൗഹൃദത്തിന് ശേഷം 2018 ൽ ചലച്ചിത്ര നടൻ ചിരഞ്ജീവി സർജയുമായി വിവാഹം ചെയ്യുകയായിരുന്നു മേഘ്നരാജ്… ആട്ടഗരെ എന്ന കന്നട സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഈ ദാമ്പത്യജീവിതം അധികകാലം നീണ്ടുനിന്നില്ല. 2020ഇൽ ചിരഞ്ജീവി സർജ മരിക്കുമ്പോൾ മേഘ്ന നാലുമാസം ഗർഭിണിയായിരുന്നു.. താര ലോകത്തെ മൊത്തം നടുക്കിയ സംഭവമായിരുന്നു ഇത്.

സിനിമാലോകത്തുനിന്ന് നിരവധിപേർ മേഘ്നയ്ക്ക് പിന്തുണയുമായി എത്തിയെങ്കിലും താരത്തിന് ഈ ആഘാതം വളരെ വലുതായിരുന്നു. ചിരഞ്ജീവി സർജ യുടെ വേർപാടിനുശേഷം താനൊരു മകനെയാണ് ആഗ്രഹിച്ചിരുന്നത് എന്ന താരം പലപ്പോഴും വെളിപ്പെടുത്തിയിരുന്നു.. താരത്തിന്റെ ഇഷ്ടം കണ്ടറിഞ്ഞ് എന്നവണ്ണം താരത്തിന് ദൈവം ഒരു ആൺകുഞ്ഞിനെ തന്നെ നൽകി.. ഭർത്താവിന്റെ അതേ മുഖമുള്ള ഒരു കുഞ്ഞ്. തന്റെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും അതിജീവിച്ചുകൊണ്ട് ഒരു അതിജീവിത യായി താരമിപ്പോൾ സോഷ്യൽമീഡിയയിലും സജീവമാണ്.പല പരസ്യചിത്രങ്ങളും താരമിപ്പോൾ ചെയ്തിട്ടുണ്ട്. ഒരു തിരിച്ചുവരവ് തന്നെയാണ് താരം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

മലയാളികൾക്ക് ഒരുപക്ഷേ മേഘ്നയെ പരിചയം, വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലെ യക്ഷിയായിട്ടായിരിക്കണം . പല പ്രേതസിനിമകളിൽ നിന്നും വിഭിന്നമായി അല്പം മോഡേൺ ആയിട്ടുള്ള യക്ഷി എന്ന ഒരു ചീത്തപേരുള്ള യക്ഷി തന്നെ ആയിരുന്നു അത്. ഈ ഒരു സിനിമയ്ക്കു ശേഷം മലയാളത്തിൽ ചെയ്തിട്ടുള്ള രഘുവിന്റെ സ്വന്തം റസിയ,പാച്ചുവും കോവാലനും എന്നീ രണ്ടു സിനിമകൾ റിലീസ് ചെയ്തെങ്കിലും കാര്യമായ ചലനങ്ങളൊന്നും ഈ സിനിമകൾ സൃഷ്ടിച്ചിട്ടില്ല. പരാജയപ്പെട്ട ഈ രണ്ടു സിനിമകൾക്കു ശേഷം ബ്യൂട്ടിഫുൾ എന്ന സിനിമയിലെ നായിക കഥാപാത്രം മേഘ്നയ്ക്ക് പ്രശസ്തി നേടിക്കൊടുത്തു. ഇതിലെ മഴനീർത്തുള്ളികൾ എന്ന ഗാനം ഇപ്പോഴും മലയാളികൾ നെഞ്ചിലേറ്റുന്ന ഗാനമാണ്. മലയാള സിനിമയിൽ തനിക്ക് പച്ച പിടിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയപ്പോഴാണ് തെലുങ്ക്, കന്നഡ, തമിഴിൽ എല്ലാ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞു പോയ കാലത്തെ കുറിച്ച് വിഷമിച്ചിരിക്കാതെ മേഘനയിപ്പോൾ സോഷ്യൽമീഡിയയിലും തന്റെ കർമ്മ മേഖലയിലും സജീവമായി കൊണ്ടിരിക്കുകയാണ്.. താരത്തിന്റെ ഈ വ്യക്തിത്വം ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾ കണ്ടു പഠിക്കേണ്ടത് തന്നെ.

സർജയുടെ വേർപാടിന് ശേഷം ആ സ്നേഹം കൂടി തന്റെ മകന് കൊടുത്താണ് മേഘന കുഞ്ഞിനെ വളർത്തുന്നത്..ഇപ്പോൾ തന്റെ മകന് ഒപ്പമുള്ള വളരെ സ്നേഹാർദ്രമായ രണ്ടു ചിത്രങ്ങളാണ് മേഘന തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടെ പങ്കുവെച്ചിരിക്കുന്നത്.. ആരാധകരുടെ ഹൃദയം കവരുന്ന ചിത്രങ്ങളാണ് ഇത്..

Leave a Comment

Your email address will not be published. Required fields are marked *