തന്റെ ദാമ്പത്യ ജീവിതങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് മേതില്‍ ദേവിക.

തന്റെ ദാമ്പത്യ ജീവിതങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് മേതില്‍ ദേവിക.

 

 

നൃത്ത അദ്ധ്യാപിക, ഇൻഫ്ലുവെൻസർ എന്നീ നിലകളിലെല്ലാം തിളങ്ങിയിട്ടുള്ള ആളാണ് മേതിൽ ദേവിക. മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് താരം. ദേവികയോട് എന്നും ഒരു പ്രത്യേക ഇഷ്ടമുണ്ട് മലയാളികൾക്ക്. നടൻ മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതിൽ ദേവിക മലയാളികൾക്ക് കൂടുതൽ സുപരിചിതയാകുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇവർ ഈ ബന്ധം അവസാനിപ്പിച്ചിരുന്നു.

ഇവരുടെ വിവാഹമോചനമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. എന്നാൽ ഇതിൽ നിന്നൊക്കെ അകലം പാലിച്ച് ആവശ്യമുള്ളപ്പോൾ കൃത്യമായ മറുപടി നൽകിയാണ് ദേവിക മുന്നോട്ട് പോയത്. വിവാഹമോചനത്തിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ ദേവിക നടത്തിയ പ്രതികരണം ശ്രദ്ധനേടിയിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് പിരിയാന്‍ തീരുമാനിച്ചതെന്ന് ദേവിക വ്യക്തമാക്കിയിരുന്നു.

നൃത്തത്തെ കുറിച്ച് ഗവേഷണങ്ങൾ നടത്തുകയും എഴുതുകയും ഒക്കെ ചെയ്യുന്ന മേതിൽ ദേവിക സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാം പേജിലൂടെ തന്റെ നൃത്ത വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ ദേവിക ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. എന്നാൽ മാധ്യമങ്ങളിൽ നിന്ന് വ്യക്തമായ അകലം പാലിക്കാനും അവർ ശ്രമിക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് മേതില്‍ ദേവിക. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ദാമ്പത്യം എന്നത് തനിക്ക് പറഞ്ഞിട്ടുള്ളതല്ലെന്നാണ് മേതില്‍ ദേവിക പറയുന്നത്….റിലേഷന്‍ഷിപ്പുകളെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. ഞാന്‍ അതില്‍ പരാജയപ്പെട്ടയാളാണ്. രണ്ട് തവണ വിവാഹം കഴിക്കുക എന്നാല്‍ രണ്ട് തവണ ജനിക്കുന്നത് പോലെയാണ്. രണ്ട് ജീവിതമാണ്. ഒരു സ്ത്രീ നല്‍കുമ്പോള്‍ അവളെ പൂര്‍ണമായും നല്‍കും. ഒരേ ജന്മത്തില്‍ അത് രണ്ട് തവണ ചെയ്യുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരും. ആ അര്‍ത്ഥത്തില്‍ എനിക്കത് വളരെ വലിയ ആഘാതമായിരുന്നുവെന്നാണ് മേതില്‍ ദേവിക പറയുന്നത്. അതേസമയം താന്‍ ഇപ്പോള്‍ കരുതുന്നത് ഒരാള്‍ക്ക് ഒരാള്‍ എന്നാണെന്നും മേതില്‍ ദേവിക പറയുന്നുണ്ട്.ഇപ്പോള്‍ വിചാരിക്കും ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന്. നമ്മളുടെ പഴയ ചിന്തകള്‍ തന്നെയാണ് നല്ലതെന്ന്. സംഗമീര സാഹിത്യത്തിലൊക്കെ പറയാറുണ്ട്, ഒരുത്തിക്കൊരുവന്‍, ഒരുവനൊരുത്തി എന്നൊക്കെ. അതിന് അതിന്റേതായ ഗുണങ്ങളുണ്ട്. കാരണ ഒരു ഘട്ടം കഴിഞ്ഞാല്‍ നമ്മള്‍ക്ക് അകലാന്‍ സാധിക്കില്ല. അല്ലെങ്കില്‍ അകലം പാലിക്കാനാകണം. അങ്ങനെ കാണാന്‍ പറ്റാത്തത് കൊണ്ടാണ് അവനവനെ പൂര്‍ണമായും നല്‍കുന്നതെന്നാണ് ദേവിക പറയുന്നത്…എനിക്ക് ദൈവത്തോട് ഒരു ഇടപാടുണ്ട്. എപ്പോഴെങ്കിലും ഒരുനാള്‍ ചെല്ലുമ്പോള്‍ ഞാന്‍ ചോദിക്കും. നിങ്ങള്‍ എനിക്ക് ബാക്കിയെല്ലാം നല്‍കി, പക്ഷെ റിലേഷന്‍ഷിപ്പുകളുടെ കാര്യത്തില്‍ മാത്രം വളരെ കഷ്ടപ്പാടുകള്‍ തന്നത് എന്തിനാണെന്ന്. അതെനിക്ക് ദൈവത്തോട് ചോദിക്കാനുള്ളതാണ്. ഒട്ടും എളുപ്പമായിരുന്നില്ല. അതിനാല്‍ ഒന്നിലധികം ബന്ധങ്ങളൊന്നും ഞാന്‍ ആര്‍ക്കും ഉപദേശിക്കില്ലെന്നാണ് ദേവിക പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *