മഞ്ജു വാര്യർക്കൊപ്പം ദോഹയിൽ ഉദ്ഘാടന ചടങ്ങിന് പങ്കെടുത്തു മിഥുൻ 

മഞ്ജു വാര്യർക്കൊപ്പം ദോഹയിൽ ഉദ്ഘാടന ചടങ്ങിന് പങ്കെടുത്തു മിഥുൻ

 

മലയാളത്തിലെ ഏറ്റവും ജനപ്രിയനായ അവതാരകരിൽ ഒരാളാണ് നടനും റേഡിയോ ജോക്കിയും സീരിയൽ താരവും ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയായ മിഥുൻ രമേശ്.

സിനിമയിൽ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ താരം അഭിനയിച്ചിട്ടുണ്ട്.

ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചുകൊണ്ടാണ് മിഥുൻ രമേശ് തന്റെ കരിയറിന് തുടക്കമിടുന്നത്. ഫാസിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുൾ- ലൂടെയാണ് മിഥുൻ സിനിമാഭിനയത്തിലേയ്ക്ക് പ്രവേശിയ്ക്കുന്നത്.

ആ ചിത്രത്തിനുശേഷം ദിലീപ് നായകനായി എത്തിയ വെട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നിട് തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ എത്തിയിരുന്നു.

സൂര്യകാന്തി എന്ന സീരിയലിലൂടെയാണ് മിഥുൻ ശ്രദ്ധ നേടിയിരുന്നു.  കഥ, നമ്മൾ, ഗൗരിശങ്കരം, ഡയമണ്ട് നെക്ളേസ്, റൺ ബേബി റൺ, നീ കോ ഞാ ചാ, മധുരനാരങ്ങ, പത്തേമാരി, കുട്ടൻപിള്ളയുടെ ശിവരാത്രി, വെട്ടം, റൺവേ തുടങ്ങി നിരവധി ചിത്രങ്ങളിൽ മിഥുൻ വേഷമിട്ടിരുന്നു. അടുത്തിടെ മിഥുൻ നായകനായി എത്തിയ ചിത്രമായിരുന്നു ജിമ്മി ഈ വീടിന്റെ ഐശ്വര്യം.

അതിനിടയിൽ   മിഥുന്‍ ദുബായ് ഹിറ്റ് എഫ്എമ്മിലൂടെ അവതാരകനായി പ്രേക്ഷകഹൃദയം കൈയ്യടക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി യു എ ഇ സന്ദര്‍ശിച്ച സമയത്ത് ആ പരിപാടിയുടെയും അവതാരകനായിരുന്നു. അതിനുശേഷമാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവം എന്ന പരിപാടിയുടെ അവതാരകനായി മാറുന്നത്. സ്വതസിദ്ധമായ അവതരണശൈലിയാല്‍ കുറഞ്ഞ സമയംകൊണ്ട് മിഥുന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകനായി മാറി.കോമഡി ഉത്സവത്തിന് പിന്നാലെ ബഡായി ബംഗ്ലാവിന്റെ അവതാരകനായും മിഥുന്‍ രമേഷ് എത്തിയിരുന്നു.നിലവില്‍ ദുബായിലാണ് കുടുംബവുമൊത്ത് നടന്‍ സ്ഥിര താമസമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെക്കാറുണ്ട്.

നടന്റെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്. .

.

നർത്തകിയും അഭിനേത്രിയുമായ ലക്ഷ്മി മേനോനാണ് മിഥുൻ രമേശിന്റെ ഭാര്യ.പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. തൻവി എന്നൊരു മകളും ഈ ദമ്പതിമാർക്ക് ഉണ്ട്.ടിക് ടോക് വീഡിയോകളിലൂടെയും വ്‌ളോഗിംങ്ങിലൂടേയും ഏറെ പ്രശസ്തയായ ലക്ഷ്മിയും മകൾ തൻവിയും മിഥുനെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്.

വളരെ രസകരമായ കോമഡി വീഡിയോകളാണ് മിഥുനും ഭാര്യ ലക്ഷ്മിയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളത്.

ഇപ്പോഴിതാ ദോഹയിൽ നിന്ന് മിഥുൻ ഷെയർ ചെയ്തിരിക്കുന്ന കുറച്ച് ചിത്രങ്ങളാണ് ഇൻസ്റ്റയിൽ വൈറലാകുന്നത്.. ദോഹയിലെ ഇന്ത്യൻ കോഫി ഹൗസ് ഉദ്ഘാടനത്തിന് എത്തിയ മഞ്ജുവാര്യർക്കൊപ്പം ഉള്ള നിമിഷങ്ങളാണ് താരം ഷെയർ ചെയ്തിരിക്കുന്നത്..

Leave a Comment

Your email address will not be published.