ജയ ജയ ജയ ജയഹേ കണ്ട് അഭിനന്ദനങ്ങളുമായി ശൈലജ ടീച്ചർ

ഇന്ന് സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും കൂടാതെ,പരാതികളുമായി മുന്നിലെത്തുന്ന നിരവധി പെണ്‍കുട്ടികളുടെ ഛായചിത്രം കൂടിയാണ് ജയ ജയ ജയ ജയ ഹേ…. ശൈലജ ടിച്ചർ…….

 

 

തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ബേസിൽ ജോസഫും ദർശന രാജേന്ദ്രനും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇപ്പോഴിത ചിത്രത്തെ പ്രശംസിച്ച്

രം​ഗത്തെത്തിയിരിക്കുകയാണ് മുൻ മന്ത്രി ശൈലജ.

ബേസില്‍ ജോസഫിന് അഭിനന്ദനങ്ങള്‍. ഏറെ സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ് സമൂഹത്തില്‍ അവതരിപ്പിച്ചത് ഏറെ ഉചിതമായി. ഇന്ന് നിലനില്‍ക്കുന്ന ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിനും ജീവിതം സ്വയം തെരഞ്ഞെടുക്കുന്നതിനുമുള്ള പെണ്‍കുട്ടികളുടെ അവകാശം പൂര്‍ണമായും നിഷേധിക്കുന്നതാണ് ആണ്‍കോയ്മ സമൂഹത്തിന്റെ സ്വഭാവം. ദര്‍ശനാ രാജേന്ദ്രന്‍ അവതരിപ്പിച്ച കഥാപാത്രം ഈ അടിമത്വത്തിന്റെ നേര്‍ കാഴ്ചയായി. പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കാണുമ്പോള്‍ മുന്നില്‍ തെളിഞ്ഞുവന്നത്. ഇന്ന് കേരളീയ സമൂഹത്തില്‍ നടക്കുന്ന ഗാര്‍ഹിക പീഠനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളുമെല്ലാം ലിംഗ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ വ്യവസ്ഥിതിയുടെ സൃഷ്ടിയാണ്. ഈ മേല്‍ക്കോയ്മയുമായി സഹകരിച്ച് കടുത്ത മാനസിക വ്യഥപേറിക്കൊണ്ട് സ്വയം ദുര്‍ബലരായി പ്രഖ്യാപിച്ച് ജീവിതം ജീവിച്ച് തീര്‍ക്കുന്നവരാണ് ഏറെ സ്ത്രീകളും

ഈ സിനിമയിലെ രണ്ട് അമ്മ കഥാപാത്രങ്ങളും പെങ്ങളും ഈ ദയനീയാവസ്ഥയുടെ നേര്‍ ചിത്രമായി മാറി. ഇതോടൊപ്പം തന്നെ ആണധികാര സമൂഹത്തില്‍ കുടുംബ ബന്ധങ്ങളിലുണ്ടാവുന്ന തകര്‍ച്ച ആണ്‍കുട്ടികളുടെ മനസിനെയും എത്രമാത്രം ദുര്‍ബലവും വികൃതവുമാക്കുന്നുവെന്നതിന്റെ തെളിവാണ് ബേസില്‍ അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രം. സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട ബാല്യ കൗമാരങ്ങള്‍ യൗവ്വനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അപകര്‍ഷതാ ബോധം മറച്ചുവയ്ക്കുന്നതിന് സ്വയം സൃഷ്ടിച്ചെടുക്കുന്ന കപട ധീരതയുടെ പ്രതിഫലനമാണ് സ്ത്രീകളോടുള്ള പരിഹാസവും അതിക്രമവുമായി രൂപപ്പെടുന്നത്.

അടിമയെ പോലെ വീട്ടിലേക്ക് കൊണ്ടുവരുന്ന ഭാര്യയില്‍ ഈ അസ്വസ്തതകള്‍ മുഴുവന്‍ ആധിപത്യമായി പ്രകടിപ്പിക്കുന്നതിന്റെ ഫലമായാണ് തല്ലി കീഴ്‌പ്പെടുത്തുക എന്ന മനോഭാവത്തിലേക്ക് നയിക്കുന്നത്. മീശപിരിച്ച് ധീരത നടിക്കുമ്പോഴും ഒരു ചെറിയ പ്രശ്‌നത്തില്‍’ പോലും പതറിപ്പോവുകയും ഭയപ്പെടുകയും ചെയ്യുന്ന ചിലപ്പോള്‍ പ്രതികാര മനോഭാവം കാണിക്കുന്ന യുവാക്കളുടെ ചിത്രം ശരിയായി പകര്‍ത്തിക്കാട്ടാന്‍ ബേസിലിന് കഴിഞ്ഞു.

ഗൗരവമേറിയ ഈ സാമൂഹ്യ പ്രശ്‌നം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചപ്പോള്‍ തിയേറ്ററില്‍ തിങ്ങിനിറഞ്ഞ സ്ത്രീകളും പുരുഷന്‍മാരും ഒന്നടങ്കം അതിനെ അംഗീകരിക്കുന്ന രീതിയില്‍ പ്രതികരണങ്ങളുണ്ടായത് ഒരു നല്ല ലക്ഷണമാണ്. മലയാളിയുടെ ആസ്വാദന നിലവാരം പൂര്‍ണമായും താഴ്ന്നുപോയിട്ടില്ല എന്നതിന്റെ സൂചനകൂടിയാണ് ഈ സിനിമ എന്നാണ് ഫേസ് ബുക്കിൽ ശൈല ടീച്ചർ കുറിച്ചത്.

 

എന്നാൽ ജയ എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രത്തില്‍ ശൈലജ ടീച്ചർ അഭിനന്ദിച്ചത് ബേസില്‍ ജോസഫിനെയും സിനിമയെയും മാത്രം. ജയ ആയി പകര്‍ന്നാടിയ ദര്‍ശന രാജേന്ദ്രനെ കുറിച്ചോ ദര്‍ശനയുടെ അഭിനയത്തെ കുറിച്ചോ യാതൊരു വാക്കും ശൈലജ ടീച്ചര്‍ പങ്കുവെച്ചില്ല. ഈ കാര്യങ്ങൾ വിമര്‍ഹനത്തിന് കാരണമായിരിക്കുന്നത്.

പുരുഷാധിപത്യത്തെ വിമർശിച്ചുകൊണ്ടുള്ള ശൈലജയുടെ പോസ്റ്റില്‍ ബേസിലിന്റെ അഭിനയത്തെ മാത്രമാണ് പുകഴ്ത്തിയിരിക്കുന്നത് എന്ന വൈരുധ്യവുമുണ്ട്. ‘നായികയെ അറിയാതെ പോലും അഭിനന്ദിക്കാതിരിക്കാന്‍ ശ്രദ്ധിച്ച ടീച്ചറാണു ഹീറോ’, ‘അതെന്താ ടീച്ചറേ, ബേസിലിന് അബതില്‍ നാല്പത്തിയൊബതും ദര്‍ശനക്ക് അബതില്‍ ഇരുപത്തിയൊമ്ബതും മാര്‍ക്കിട്ടത്?’, ‘ഇത് നായകന്റെ ചിത്രമല്ല, നായിക ദര്‍ശനയുടെ ചിത്രമാണ്. അല്ലെങ്കില്‍ സംവിധായകന്റെ ചിത്രം, മലയാള സിനിമ എന്നാല്‍ നായകന്മാരുടേതാണ് എന്ന ധാരണ വച്ചുപുലര്‍ത്തുന്നത് മാറ്റണം. മാത്രമല്ല പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് പോലെ ഇതിലെ നായിക അടിമത്വത്തിന്റെ നേര്‍ക്കാഴ്ചയല്ല, ചങ്ങല പൊട്ടിച്ചെറിഞ്ഞ് അടിമയാക്കാന്‍ വന്നവനെ ചവിട്ടി തെറിപ്പിച്ച സൂപ്പര്‍ ഹീറോയിന്‍ ആണ്’, ഇങ്ങനെ പോകുന്നു വിമര്‍ശന കമന്റുകള്‍.

ബേസിലിനെ അഭിനന്ദിച്ചതിനൊപ്പം ദര്‍ശനയെയും അഭിനന്ദിക്കാമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *