മമ്മൂട്ടിയുടെ 71 ആം പിറന്നാളിൽ തന്റെ ഇച്ചാക്കയെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്..

മമ്മൂട്ടിയുടെ 71 ആം പിറന്നാളിൽ തന്റെ ഇച്ചാക്കയെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്..

 

കഴിഞ്ഞ കുറെയേറെ വർഷങ്ങളായി ഓരോ മലയാളിയുടെയും ജീവിതത്തിൽ മമ്മൂട്ടി എന്ന നടനും വ്യക്തിയും ചെലുത്തിയ സ്വാധീനം ചെറുതല്ല. ഇക്കാലവും ഒരു വലിയേട്ടനോടുള്ള ആദരവും സ്നേഹവും ആണ് 90 കൾക്ക് ശേഷം വന്ന യുവത്വം മമ്മൂട്ടിക്ക് നൽകിയത്. ഇപ്പോഴും തലമുറകൾ കടന്ന് ആ തീവ്രത ചോരാതെ തുടരുകയും ആണല്ലോ..മാധവേട്ടനായും, രാഘവൻ മാഷായും, പപ്പയുടെ സ്വന്തം അപ്പൂസ് ആയും, പൊന്തൻമാടയായും, ചന്തു വായും, ഭാസ്കര പട്ടേലരായും, ഹിറ്റ്ലർ മാധവൻകുട്ടിയായും അങ്ങനെ തുടരുന്ന വേഷപ്പകർച്ചകൾ..

അപ്പോഴൊക്കെയും കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി മലയാളി യുവത്വത്തിന്റെ ഫാഷൻ ഐക്കൺ മമ്മൂട്ടിയാണ്.. ഒപ്പം നടന്നവർക്കും പിന്നാലെ വന്നവർക്കും ഏറ്റവും പുതിയ ചെറുപ്പക്കാർക്കും ഇക്കാര്യത്തിൽ അദ്ദേഹം മാതൃകയാണ്.

 

മമ്മൂട്ടിയുടെ സിനിമ യാത്ര ഒട്ടും അത്ഭുതം നിറഞ്ഞതല്ല. പക്ഷേ അതൊരു ജൈത്ര യാത്രയാണ്.. ആർക്കും പിടിച്ചു കെട്ടാനോ തളച്ചിടാനോ കഴിയാത്ത യാത്ര. കാരണം ആ യാത്രയുടെ ഗതിയും വേഗവും ലക്ഷ്യവും തീരുമാനിച്ചതും തീരുമാനിക്കുന്നതും മമ്മൂട്ടി തന്നെയാണ്.. മലയാള സിനിമയിൽ പകരം വയ്ക്കുവാൻ ഇല്ലാത്ത അഭിനയകുലപതി. ഓരോ സിനിമയിലും തനിക്ക് നിശ്ചയിച്ച കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്ന് അഭിനയത്തിന് അപ്പുറം ആ കഥാപാത്രമായി ജീവിക്കുകയും സൂക്ഷ്മവും കൃത്യവുമായ അനായാസ അഭിനയത്തിലൂടെ അഭ്ര പാളികളിൽ വിസ്മയം സൃഷ്ടിക്കുന്ന അപൂർവ്വം അഭിനേതാക്കളിൽ ഒരുപടി മുന്നിൽ നിൽക്കുന്ന അതുല്യ കലാ പ്രതിഭ..

ഈ അഭിനയ വിസ്മയം ഇന്ന് 71 ആം ജന്മദിനം ആഘോഷിക്കുകയാണ്. തന്റെ 71 ആം ജന്മദിന വേളയിൽ തന്റെ പ്രിയ സുഹൃത്തായ മോഹൻലാൽ, താരത്തെ വിഷ് ചെയ്ത വീഡിയോ ഷെയർ ചെയ്തത് സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുകയാണ്..

ലാലേട്ടൻ തന്റെ ഇച്ചാക്കയെ കുറിച്ച് ചെയ്ത വീഡിയോ വളരെയധികം വൈറൽ ആയിരിക്കുന്നു..

 

ഒരേ കാലത്ത് സിനിമയിലെത്തിയെങ്കിലും പ്രായംകൊണ്ടും സ്നേഹം കൊണ്ടും ജ്യേഷ്ഠൻ. അഭിനയ ജീവിതത്തിലും, ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാൾ. ശരീരം കൊണ്ടും ശബ്ദം കൊണ്ടും അഭിനയം കൊണ്ടും ഒക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി. നാലഞ്ച് തലമുറകളുടെ വല്യേട്ടൻ..ഇങ്ങനെ നിലനിൽക്കുക എന്നത് നിസ്സാര കാര്യമല്ല.. ജന്മനാളിൽ എന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും ആശംസിക്കുന്നു.. ഒപ്പം ഇനിയും ഇനിയും മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള സൗഭാഗ്യം അദ്ദേഹത്തിനുണ്ടാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.. മോഹൻലാൽ വീഡിയോയിൽ പറഞ്ഞു..

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, ആസിഫ് അലി, ടോവിനോ തോമസ്, നിവിൻപോളി, മഞ്ജു വാര്യർ, ദിലീപ്, ആന്റണി പെരുമ്പാവൂർ തുടങ്ങി നിരവധി പ്രമുഖരും മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്..

Leave a Comment

Your email address will not be published.