Latest NewsSocial Media Trend

സ്വന്തം ഭാവിയെക്കുറിച്ച് പോലും പ്രണവിന് ആശങ്കയില്ല – മോഹൻലാൽ

അപ്പുവിന്റെ ലോകം പുസ്തകവും പര്‍വതാരോഹണവുമാണ്. അതുമായി രസകരമായി ജീവിക്കുന്നു

മലയാളികളുടെ പ്രീയതാരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ കുടുംബവിശേഷങ്ങളും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്. കഴിഞ്ഞ ദിവസമാണ് താരം അറുപതാം ജന്മദിനം ആഘോഷിച്ചത്. മകൻ പ്രണവും സിനിമയിൽ സജീവമാണ്. പ്രണവിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ… തന്നെ പോലെ ആഗ്രഹങ്ങളില്ലാതെ ജീവിക്കുന്ന ആളാണ് പ്രണവ് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘പ്രണവിന്റെ ഭാവിയെക്കുറിച്ച് അയാള്‍ക്ക് തന്നെ ആകാംക്ഷയില്ല. പിന്നെയാണോ എനിക്ക്. അപ്പുവിന്റെ ലോകം പുസ്തകവും പര്‍വതാരോഹണവുമാണ്. അതുമായി രസകരമായി ജീവിക്കുന്നു. അതിനിടയില്‍ അയാള്‍ സിനിമയും ആസ്വദിക്കുന്നു. അപ്പു എന്നെ പോലെ ആഗ്രഹങ്ങളില്ലാതെ ജീവിക്കുന്നയാളാണ്’.

പ്രണവിന്റേതായി അടുത്തതായി പുറത്താനിരിക്കുന്ന ചിത്രം ഹൃദയമാണ്. പ്രണവ് , കല്യാണി പ്രിയദർശൻ എന്നിവരെ നായകിനായകൻമാരാക്കി വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. തൊണ്ണൂറുകളിലെ ഹിറ്റ് കൂട്ടുകെട്ടായ ശ്രീനിവാസൻ – മോഹൻലാൽ- പ്രിയദർശൻ എന്നിവരുടെ മക്കൾ മൂന്നുപേരും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്

Tags
Show More

Related Articles

Back to top button
Close