ജീവിതത്തിലെ ഏറ്റവും വിലമതിക്കാത്ത സമ്മാനം അവളാണ്…. ആര്യ
മലയാളികൾക്ക് ഏവർക്കും പ്രിയങ്കരിയായ താരമാണ് ആര്യ.. ബിഗ് ബോസിലൂടെയും ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെയും പ്രേക്ഷകർക്ക് ഇവർ ഒരു അയൽ വീട്ടിലെ കുട്ടിയെ പോലെയായി.. സ്വന്തമായി ഒരു ബൂട്ടിക്കും താരത്തിന് ഉണ്ട്. തന്റെ മകൾ ആണ് തന്റെ ജീവൻ എന്ന് താരം എപ്പോഴും പറയാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ് ആര്യ. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇതിനോടകം താരം തുടങ്ങിയിട്ടുണ്ട്. അതിലൂടെയെല്ലാം താരത്തിന്റെ വിശേഷങ്ങൾ ഷെയർ ചെയ്യാറുണ്ട്..
ഏഷ്യാനെറ്റിലെ ടെലിവിഷൻ ഷോ ആയ ബഡായി ബംഗ്ലാവിലെ ഹാസ്യ കഥാപാത്രം ഏറെ ശ്രദ്ധേയമാണ്. ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് സീസൺ 2 വിൽ പങ്കെടുത്തിരുന്നു.ഹോളി എയ്ഞ്ചൽസ് കോൺവെന്റ്സ്കൂൾ, തിരുവനന്തപുരം നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. വെസ്റ്റേൺ , സിനിമാറ്റിക്, സെമി ക്ലാസിക്കൽ എന്നിവയിൽ ആര്യ പ്രാവീണ്യം നേടിയിട്ടുണ്ട്. 2018-ൽ,വഴുതക്കാടിൽ ആര്യ സ്വന്തമായി ഒരു ബോട്ടിക് ആരംഭിച്ചു.
ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതിനുശേഷം ആര്യയുടെ പൊതുവിലുള്ള ഇമേജിന് ഒരുപാട് കോട്ടം സംഭവിച്ചിട്ടുണ്ട്…ഒരുപാട് നെഗറ്റീവായി ആളുകൾ ആര്യയെ എടുക്കാനും തുടങ്ങി. ബിഗ് ബോസ്സ് ലെ സഹമത്സരാർതിയുമായുള്ള വഴക്കുകൾ ആര്യയ്ക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കി കൊടുത്തു.. ബിഗ് ബോസ് സീസൺ ടൂവിലായിരുന്നു ആര്യ ഉണ്ടായിരുന്നത്.. ആ സീസൺ കൊറോണ മൂലം കംപ്ലീറ്റ് ചെയ്യാനോ ഒരു വിജയിയെ തിരഞ്ഞെടുക്കാനോ സാധിച്ചിരുന്നില്ല. ബിഗ്ബോസിൽ നിന്ന് പുറത്തെത്തിയതിനുശേഷം ഒരുപാട് നെഗറ്റീവ് കമന്റ്സും സൈബർ ബുള്ളിയിങ്ങും ലഭിക്കാൻ തുടങ്ങി. ആദ്യ സമയങ്ങളിൽ ഒക്കെ ഇതുമൂലം ഒരുപാട് ഡിപ്രഷനിലായ താരം പിന്നീട് ഇതെല്ലാം മറികടക്കുകയായിരുന്നു.. താരത്തിന് ഒരു അഫയർ ഉണ്ടാകുകയും എന്നാൽ പകുതിക്ക് വെച്ച് ആ വ്യക്തി തന്നെ ഇട്ടിട്ടു പോകുകയുമായിരുന്നു എന്ന് താരം തുറന്നു പറഞ്ഞിട്ടുണ്ട്. അതിൽ നിന്നും താരം പയ്യെ പയ്യെ മറികടന്ന് ജീവിതത്തിലേക്ക് വരികയായിരുന്നു..
ഇപ്പോഴിതാ ആര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായി പങ്കുവെച്ച വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.ജീവിതത്തില്‍ ഏറ്റവും വിലമതിക്കുന്ന സമ്മാനം എന്താണെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍, ഹെര്‍ എന്ന ക്യാപ്ഷനോടെയായി മകള്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു ആര്യ പങ്കുവെച്ചത്. പ്രണയവിവാഹമായിരുന്നു ആര്യയുടേത്. പക്വതയില്ലാത്ത പ്രായത്തിലെ തീരുമാനമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് വേര്‍പിരിയുകയായിരുന്നു.
ആരോടാണ് പ്രണയം, ന്യൂ ഇയറിന്റെ ക്യാപ്ഷനില്‍ മെന്‍ഷന്‍ ചെയ്തിരുന്നല്ലോ എന്നായിരുന്നു ഒരാള്‍ ആര്യയോട് ചോദിച്ചത്. അതിന്റെ സമയം വരുമ്പോള്‍ ഞാന്‍ എല്ലാം പറയാമെന്നായിരുന്നു ആര്യയുടെ മറുപടി. ബിഗ് ബോസില്‍ മത്സരിച്ചിരുന്ന സമയത്ത് താന്‍ പ്രണയത്തിലാണെന്നും അധികം വൈകാതെ വിവാഹമുണ്ടാവുമെന്നും പറഞ്ഞത്, പിന്നീട് ആ പ്രണയം പോയെന്നും താരം തന്നെ വ്യക്തമാക്കി.