അമ്മ ഡിസ്ചാർജ് ആയി.. കുറച്ചുദിവസം സംസാരിക്കാൻ കഴിയില്ല. അമ്മയുടെ വിശേഷങ്ങൾ പങ്കുവെച്ച് സൗഭാഗ്യ

അമ്മ ഡിസ്ചാർജ് ആയി.. കുറച്ചുദിവസം സംസാരിക്കാൻ കഴിയില്ല. അമ്മയുടെ വിശേഷങ്ങൾ പങ്കുവെച്ച് സൗഭാഗ്യ

 

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട താരകുടുംബമാണ് താര കല്യാണിന്റേത്…മിനിസ്ക്രീനിൽ തുടങ്ങിയ താര ജീവിതം ഇപ്പോൾ യൂട്യൂബിലും തുടരുന്നു. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായ കുടുംബമാണ് ഇത്. താരാ കല്യാൺ ഒരു നർത്തകി കൂടിയാണ്. താര കല്യാണിന്റെ മകൾ സൗഭാഗ്യയും അമ്മ സുബലക്ഷ്മിയും പേരക്കുട്ടി സുദർശനയും എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ..തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുള്ളവരാണ് ഇവർ. അഭിനയം, വ്ലോഗിങ് എന്നിങ്ങനെ ഒരുപാട് മേഖലകളിലാണ് ഈ കുടുംബം സജീവമായിട്ടുള്ളത്. ആദ്യകാലങ്ങളിൽ സീരിയലുകളിൽ ആണ് ഇവർ തിളങ്ങി നിന്നിരുന്നതെങ്കിൽ പിന്നീട് മകളോടൊപ്പം ടിക്‌റ്റോക് വീഡിയോയിലും എത്താൻ തുടങ്ങിയതോടുകൂടി കൂടുതൽ സ്വീകാര്യത വർദ്ധിക്കുകയായിരുന്നു താരയ്ക്ക്..

തങ്ങളുടെ എല്ലാ വിശേഷങ്ങളും തങ്ങളുടെ ആരാധകരുമായി ഷെയർ ചെയ്യുന്നതിനായി സൗഭാഗ്യ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇതിലൂടെയാണ് താരം വെളിപ്പെടുത്തിയിരുന്നത്. വീട്ടിലെ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും സൗഭാഗ്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സൗഭാഗ്യയുടെ യൂട്യൂബ് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയും ഒക്കെയാണ് കൂടുതൽ വിശേഷങ്ങൾ പങ്കുവെക്കുക. ഇപ്പോൾ മകളെ പിന്തുടർന്ന് താര കല്യാണും സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം തന്റെ ഒരു ദിവസം എങ്ങനെയാണെന്ന് ഒരു വീഡിയോയുമായി താര എത്തിയിരുന്നു.. ഈ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റ്കളിലൂടെ പോസിറ്റീവ് റിവ്യൂസ് നൽകിയത്. താര കല്യാണിന്റെ ഓപ്പറേഷന് മുന്നോടിയായി മകൾ സൗഭാഗ്യ ശസ്ത്രക്രിയയ്ക്കായി തയ്യാറായി തീയേറ്ററിലേക്ക് പോകാൻ നിൽക്കുന്ന താര കല്യാണിന്റെ ചിത്രങ്ങൾ പങ്കു വച്ചിരുന്നു..പേരക്കുട്ടിയായ സുദർശനയെ ലാളിക്കുന്ന ചിത്രമാണ് സൗഭാഗ്യ പങ്കുവെച്ചിരിക്കുന്നത്..

താര കല്യാൺ തന്റെ യൂട്യൂബ് ചാനൽ വഴി ഒരു മേജർ സർജറിക്ക് ഒരുങ്ങുന്ന കാര്യവും ഷെയർ ചെയ്തിരുന്നു. തന്റെ തൊണ്ടയ്ക്ക് ആണ് സർജറി എന്നും അടുത്തുതന്നെ അത് ചെയ്യുമെന്നാണ് താര പറഞ്ഞിരുന്നത്.. സൗഭാഗ്യയുടെ പോസ്റ്റിനു താഴെ നിരവധി പേർ പ്രാർത്ഥിക്കാം എന്ന കമന്റുകളും ഇട്ടിരുന്നു..

ഇപ്പോഴിതാ മേജർ സർജറിയെല്ലാം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിരിക്കുകയാണ് താര കല്യാൺ. സൗഭാഗ്യ തന്റെ പുതിയ വ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സർജറി കഴിഞ്ഞ് വാർഡിലേക്ക് മാറ്റിയതിനുശേഷം ഉള്ള ഡേ ഇൻ മൈ ലൈഫ് വീഡിയോയിലാണ് സൗഭാഗ്യ ഇക്കാര്യങ്ങൾ പറഞ്ഞത്… കഴിഞ്ഞ രണ്ടു പ്രാവശ്യവും സർജറിക്ക് വേണ്ടി ആശുപത്രിയിലേക്ക് പോയത് ഞാനായിരുന്നു. അപ്പോൾ ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. എന്നാൽ അമ്മയെ സർജറിക്ക് കൊണ്ടുപോയപ്പോഴാണ് പുറത്തു നിൽക്കുന്നവരുടെ ടെൻഷൻ എത്രമാത്രമാണെന്ന് എനിക്ക് മനസ്സിലാകുന്നത്. ഒരു കൈയിൽ കുഞ്ഞിനെയും പിടിച്ചുകൊണ്ട് അമ്മയുടെ സർജറിക്ക് വേണ്ടിയുള്ള കാര്യങ്ങൾ എല്ലാം ചെയ്യുക എന്നത് അല്പം ടാസ്ക് ആയിരുന്നു അതിനേക്കാൾ വേദന അമ്മയെ കുറിച്ചായിരുന്നു..

Leave a Comment

Your email address will not be published.