അമ്മ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്.. അമ്മ കാരണമാണ് ഞങ്ങൾ നിലനിൽക്കുന്നത്..സിത്താര കൃഷ്ണകുമാർ..

അമ്മ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്.. അമ്മ കാരണമാണ് ഞങ്ങൾ നിലനിൽക്കുന്നത്..സിത്താര കൃഷ്ണകുമാർ..

 

മലയാള സിനിമ ലോകത്തും ഗാനാലാപന രംഗത്തും നിറഞ്ഞുനിന്നുകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് സിത്താര കൃഷ്ണകുമാർ..തന്റെ സ്വതസിദ്ധമായ ഗാനാലാപന ശൈലി കൊണ്ടും ശബ്ദം കൊണ്ടും വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമാ മേഖലയിലും ആരാധകരുടെ ഹൃദയങ്ങളിലും ഇടം പിടിക്കാൻ സിത്താരക്ക് സാധിച്ചു. മാത്രമല്ല ആലാപനത്തിനു പുറമേ നൃത്തത്തിലും മ്യൂസിക് കമ്പോസിംഗിലും എല്ലാം താരം ശ്രദ്ധ നേടിയിരുന്നു..

മലയാളത്തിനോടൊപ്പം തന്നെ തമിഴ്, തെലുങ്ക് സിനിമ ലോകത്തും നിറയെ ആരാധകരാണ് താരത്തിന് ഉള്ളത്. മാത്രമല്ല മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡും ഇതിനോടകം താരം സ്വന്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൺ മില്യണിൽ അധികം പേർ പിന്തുടരുന്ന സെലിബ്രിറ്റിയാണ് സിത്താര. താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളും റീൽസ് വീഡിയോകളും എല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്… ഇതെല്ലാം കൂടാതെ ലൈവ് മ്യൂസിക് ഇവന്റുകളിലൂടെ സമൂഹമാധ്യമങ്ങളിൽ താരം പലപ്പോഴും നിറഞ്ഞു നിൽക്കാറുമുണ്ട്..

ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഒപ്പം തന്റെ അമ്മയെ കുറിച്ചുള്ള താരത്തിന്റെ ഹൃദയ നൊമ്പരമായ ചില വരികളും.. രണ്ടു വീഡിയോകളാണ് സിത്താര ഷെയർ ചെയ്തിരിക്കുന്നത്. ഉറങ്ങിക്കിടക്കുന്ന മകൻ ഋതുവിനെ ഓമനിക്കുന്ന വീഡിയോയാണ് ആദ്യ വീഡിയോ.. സ്കൂളിലേക്ക് പുറപ്പെടാൻ ഇറങ്ങിയ സിത്താരയുടെ മകൻ സിത്താരയ്ക്ക് ഉമ്മ നൽകുന്നതാണ് രണ്ടാമത്തെ വീഡിയോ. തന്റെ ഇൻസ്റ്റഗ്രാം പേജിലെ വീഡിയോക്ക് ഒപ്പം വളരെ ടച്ചിങ് ആയ ഒരു ക്യാപ്ഷൻ സിത്താര നൽകിയിട്ടുണ്ട്. രണ്ടു വീഡിയോകൾ എടുത്തപ്പോഴും കൂടെ ഉണ്ടായിരുന്ന തന്റെ അമ്മയെക്കുറിച്ചാണ് ക്യാപ്ഷനിൽ സിതാര പറഞ്ഞത്..

ഒരിക്കൽ ജോലി ആവശ്യവുമായി എനിക്ക് രാവിലെ തന്നെ പോകേണ്ടതായി വന്നപ്പോൾ മകൻ ഉറങ്ങുകയായിരുന്നു.. അവളെ ഉണർത്താൻ എനിക്ക് തോന്നിയില്ല. അവളെ കാണിക്കാൻ വേണ്ടി എന്റെ അമ്മ ഒരു വീഡിയോ റെക്കോർഡ് ചെയ്തു വച്ചു.. മറ്റൊരു ദിവസം ഞാൻ സംഗീത പരിപാടി കഴിഞ്ഞു വീട്ടിൽ വൈകിയാണ് എത്തുന്നത്. സ്കൂളിൽ പോകാൻ നേരം സായു അടുത്തു വന്നു എങ്കിലും ഞാൻ ഉറങ്ങുന്നത് കണ്ട് എന്നെ ഉണർത്തിയില്ല.. ഈ വീഡിയോ അവൾ തന്നെ അവളുടെ അമ്മൂമ്മയുടെ ഫോണിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും രസകരവുമായ കാര്യം എന്തെന്നാൽ ഈ രണ്ടു വീഡിയോകൾ ഷൂട്ട് ചെയ്യുമ്പോഴും അവിടെ ഞങ്ങൾക്കു മുൻപിൽ ഉണർന്നിരുന്ന ഒരാളുണ്ട്. അതെന്റെ അമ്മയാണ്… അവളുടെ അമ്മൂമ്മ. അമ്മയില്ലെങ്കിൽ ഞങ്ങൾ രണ്ടുപേരും എന്തു ചെയ്യുമായിരുന്നു.. പഠിക്കാനും പാടാനും ജോലി ചെയ്യാനും യാത്ര ചെയ്യാനും ഭക്ഷണം കഴിക്കാനും കളിക്കാനും പരിശീലനം ചെയ്യാനും ചിരിക്കാനും ജീവിക്കാനും എല്ലാം..?സംശയമേതുമില്ലാതെ പറയാൻ കഴിയും.. അമ്മ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്.. അമ്മ കാരണമാണ് ഞങ്ങൾ നിലനിൽക്കുന്നത്. സിത്താര ഇൻസ്റ്റഗ്രാമിൽ കുറിച്ചു..

Leave a Comment

Your email address will not be published. Required fields are marked *