‘ചുപ്പി’ ലെ ദുൽഖർ സൽമാന്റെ ഗംഭീര പ്രകടനത്തിന് കൈയ്യടിച്ച് സിനിമാസ്വാദകർ..

‘ചുപ്പി’ ലെ ദുൽഖർ സൽമാന്റെ ഗംഭീര പ്രകടനത്തിന് കൈയ്യടിച്ച് സിനിമാസ്വാദകർ..

 

ആർ ബാൽക്കിയുടെ സംവിധാനത്തിൽ ദുൽഖർ സൽമാനെ നായകനാക്കി അണിയിച്ചൊരുക്കിയ ബോളിവുഡ് ചിത്രമാണ് ചുപ്പ്.. ചിത്രത്തിലെ ദുൽഖർ സൽമാന്റെ ഗംഭീര പ്രകടനത്തിന് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ പട്ടണങ്ങളിൽ ചുപ്പ് സിനിമ സൗജന്യമായി കാണാനുള്ള അവസരവും നൽകിയിരുന്നു. 10 മിനിറ്റ് നേരം കൊണ്ട് ഇന്ത്യയൊട്ടാകെയുള്ള ഷോകളുടെ ടിക്കറ്റുകൾ സിനിമയെ സ്നേഹിക്കുന്ന നിരവധി ആസ്വാദകരാണ് കരസ്ഥമാക്കിയത്..

 

ചിത്രം ത്രില്ലിങ്ങും എൻഗേജിങ്ങും ആണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ദുൽഖറിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാണാനായതെന്നും ചിത്രം കാണുന്നവർ എല്ലാവരും അഭിപ്രായപ്പെടുന്നു. കേരളത്തിൽ ചുപ്പിന് കൂടുതൽ ഷോ വയ്ക്കണമെന്നും സിനിമ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്തതാണെന്നും കണ്ടിറങ്ങിയ ഓരോ മലയാളിയും പറയുന്നു… ഫസ്റ്റ് ഹാഫ് ആണ് പ്രേക്ഷകരെ ഏറ്റവും അധികം ആകർഷിച്ചത്..

ദുൽഖർ ഒരു സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ കൊച്ചിയിൽ നടന്ന പ്രദർശനത്തിൽ പ്രേക്ഷകർ ഒന്നടങ്കം ദുൽഖറിന്റെ കരിയറിലെ തന്നെ ഗംഭീരപ്രകടനം ആയിരുന്നു ചുപ്പ് എന്നും ദുൽഖറിന്റെ അഭിനയത്തിന് ദേശീയതലത്തിലുള്ള അംഗീകാരങ്ങൾ വരെ തേടിയെത്തും എന്നതാണ് ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പ്രത്യേകത എന്നും പ്രേക്ഷകർ വിലയിരുത്തി. ശേഷം പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള റിവ്യൂ ബോർഡിൽ അതിഗംഭീരം എന്ന് മലയാളി പ്രേക്ഷകരും വിലയിരുത്തി..

 

സിനിമ നിരൂപകർക്കും മാധ്യമങ്ങൾക്കും സെലിബ്രിറ്റികൾക്കും മാത്രമായി നടത്താറുള്ള പ്രിവ്യൂ ഷോ സാധാരണ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം കൂടിയാണ് ചുപ്പ്.. പ്രതികരണ ക്യാമറകൾക്കു മുന്നിലുള്ള റിവ്യൂവിന് പകരം പ്രേക്ഷകരുടെ ചിത്രത്തിനോടും ദുൽഖറിനോടും ഉള്ള ഇഷ്ടം വ്യക്തമാക്കിയാണ് തീയേറ്ററിൽ നിന്നും പ്രേക്ഷകർ മടങ്ങിയത്.. ദുൽഖർ സൽമാന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഇത്..

മലയാളത്തിൽ കുറുപ്പ് ചെയ്യുന്നു ടോളിവുഡിൽ വന്ന് സീതാരാമം ചെയ്യുന്നു ബോളിവുഡിൽ വന്ന് ചുപ്പ് ചെയ്യുന്നു. അതും ഒരു വർഷത്തിനുള്ളിൽ. മികച്ച സ്ക്രിപ്റ്റ് സെലക്ഷനും അതിനൊത്ത അഭിനയവും എന്നാണ് ഒരു പ്രേക്ഷകൻ ദുൽഖർ സൽമാന്റെ ചുപ്പ് എന്ന സിനിമയെ കുറിച്ച് ട്വിറ്ററിൽ കുറിച്ചത്..

ത്രില്ലടിപ്പിച്ച ചുപ്പിന്റെ ട്രെയിലറിന് ഇതുവരെ ഒരു കോടിയിൽ പരം കാഴ്ചക്കാരാണ് യൂട്യൂബിൽ. ചിത്രത്തിന്റെ റിവ്യൂ ഷോയ്ക്ക് കിട്ടിയ സ്വീകാര്യത തീയേറ്ററുകളിലെ പ്രദർശനങ്ങൾക്ക് മാറ്റുകൂട്ടുമെന്ന് ഉറപ്പാണ്.. ദുൽഖറിന്റെ കരിയറിലെ ഒരു വഴിത്തിരിവാകാൻ ഈ ചിത്രം എല്ലാവിധ സാധ്യതകളും ഒരുക്കുന്നുണ്ട്… മലയാളത്തിലെ നടന്മാർ വന്ന് ബോളിവുഡിൽ ഒരു തരംഗം സൃഷ്ടിക്കുന്ന സമയമാണ് ഇത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്

Leave a Comment

Your email address will not be published.