കുട്ടിയുടെ പേര് ആദ്യമായി പുറത്തുവിട്ടു മൃദുല വിജയ്, ആശംസകളുമായി മലയാളികൾ
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുല വിജയിയും ഭർത്താവ് യുവ കൃഷ്ണയും. ഇരുവരും സീരിയൽ പ്രേക്ഷകരുടെഇഷ്ടതാരങ്ങളാണ്.നിരവധി സീരിയലുകളിലൂടെയും ടിവി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്.2016 ഇത് പുറത്തിറങ്ങിയ കറുപ്പയ്യ’ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തിലേക്ക് പ്രവേശിക്കുന്നത്.
തുടർന്ന് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കല്യാണ സൗഗന്ധികം എന്ന സീരിയലിൽ താരം
അഭിനയിച്ചു.ഏഷ്യാനെറ്റിൽ തന്നെ സംപ്രേക്ഷണം ചെയ്ത മറ്റൊരു സീരിയലായ ‘ഭാര്യ’യിലൂടെയാണ് താര ജനശ്രദ്ധ നേടിയത്. തുടർന്ന് സീ കേരളയിലെ ‘പൂക്കാലം വരവായി’ എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി താരം എത്തി.മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവകൃഷ്ണ.മെൻറലിസ്റ്റും മജീഷ്യൻ കൂടിയാണ് നടൻ യുവ കൃഷ്ണ. നിരവധി വാണിജ്യ പരസ്യങ്ങൾ മോഡലിംഗ് അസൈൻമെന്റുകൾ, നിരവധി അഭിമാനകരമായ ഫാഷൻ ഷോകൾ എന്നിവയ്ക്കായി റാംപിൽ നടക്കുന്ന ഒരു മോഡലായാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്.സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സുന്ദരി എന്ന സീരിയലിലാണ് യുവ അഭിനയിക്കുന്നത്.
അതുപോലെ തന്നെ സ്റ്റാർ മാജികിലും ഇരുവരും എത്താറുണ്ട്. ഇപ്പോൾ യൂട്യൂബ് ചാനലിലും,സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ താര ജോഡികളാണ് യുവയും മൃദുലയും സജീവമാണ് നിരവധി ആരാധകരാണ്
മൃദുലയുടെയും യുവയുടെയും വിശേഷങ്ങൾ അറിയാൻ താരങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കുന്നത്.
ഇതിലൂടെ തങ്ങളുടെ വിശേഷവും സന്തോഷവും പങ്കുവെച്ച് കൊണ്ട്
എത്താറുണ്ട്. താരദമ്പതികൾ പങ്കുവെയ്ക്കുന്ന വീഡിയോകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ന്യൂ കണ്ടന്റുമായിടാണ് ഇരുവരും
കണ്ടന്റുമായിട്ടാണ് ഇരുവരും അധികവും എത്താറുള്ളത്.ഇടയ്ക്ക് താരദമ്പതികൾ ഒരുമിച്ച് ചെയ്യാറുള്ള വീഡിയോകൾ ട്രെൻഡിങ്ങിൽ എത്താറുണ്ട്. ഗർഭണിയായ ശേഷമുള്ള ഓരോ മാസത്തെ കൊച്ചു കൊച്ച സന്തോഷങ്ങളും, പ്രേക്ഷകരുമായി നിരന്തരം യുട്യൂബ് വഴി ബ്ലോഗായും പങ്കുവെക്കാറുണ്ട്. അവസാനം ആരാധകർ കാത്തിരുന്ന സന്തോഷ വാർത്ത പങ്കുവെച്ചിരിന്നു യുവ. പെൺകുഞ്ഞാണ് ഇരുവർക്കും ജനിച്ചിരിക്കുന്നത്.എല്ലാവരുടെയും പ്രാർത്ഥനയ്ക്കും നന്ദി പറഞ്ഞാണ് താരം കുഞ്ഞിന്റെ കയ്യുടെ ചിത്രം പങ്കുവെച്ച് കുറിച്ചത്.
. നിരവധി ആളുകൾ ആയിരുന്നു താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ കുട്ടിയുടെ ഏറ്റവും പുതിയ വിശേഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ആണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതേസമയം കുട്ടിയുടെ പേര് എന്താണ് എന്നും താരം പുറത്തുവിട്ടു.
ഇപ്പോഴിത ആദ്യമായി കുഞ്ഞിന്റെ പേരും ചിത്രങ്ങളും പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരദമ്പതികള്‍. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.
ഞങ്ങളുടെ കൊച്ചു രാജകുമാരി ധ്വനി കൃഷ്ണയെ പരിചയപ്പെടുത്തുന്നതില്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണ്…’ എന്നാണ് മകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് യുവ കൃഷ്ണയും മൃദുലയും കുറിച്ചത്. കുഞ്ഞിന്റെ കാതില്‍ പേര് പറയുന്ന യുവ കൃഷ്ണയേയും ചിത്രത്തില്‍ കാണാം.ഇരുവരുടേയും കുഞ്ഞിനെ കണ്ട സന്തോഷത്തിലാണ് ആരാധകരും. പ്രസവിച്ച ശേഷം ഓണാഘോഷങ്ങളുടെ അടക്കം വീഡിയോകള്‍ മൃദുലയും യുവയും പങ്കുവെച്ചിരുന്നു.